1. News

കർഷകർക്ക് വേണ്ട വിവരങ്ങൾ അവർക്കു ഇഷ്ടമുള്ള ഭാഷയിൽ ലഭിക്കുന്നതിന് 'കിസാൻ സാരഥി' ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

കൃഷിക്കാർക്ക് വേണ്ട ശരിയായ വിവരങ്ങൾ അവർക്കു ഇഷ്ടമുള്ള ഭാഷയിൽ ലഭിക്കുന്നതിന്, 'കിസാൻ സാരഥി' എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവയും ചേർന്ന് സംയുക്തമായി ആരംഭിച്ചു. 93-ാമത് ഐ‌സി‌എ‌ആർ ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് 2021 ജൂലൈ 16 ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഡിജിറ്റൽ പ്ലാറ്റഫോമിന് തുടക്കമായത്.

Meera Sandeep
'Kisan Sarathi' Digital Platform for farmers to access information in the language of their choice
'Kisan Sarathi' Digital Platform for farmers to access information in the language of their choice

കർഷകർക്ക് വേണ്ട ശരിയായ വിവരങ്ങൾ അവർക്കു ഇഷ്ടമുള്ള ഭാഷയിൽ ലഭിക്കുന്നതിന്, 'കിസാൻ സാരഥി' എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. 

കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവയും ചേർന്ന് സംയുക്തമായാണ് കിസാൻ സാരഥി ആരംഭിച്ചത്. 93-ാമത് ഐ‌സി‌എ‌ആർ ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് 2021 ജൂലൈ 16 ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഡിജിറ്റൽ പ്ലാറ്റഫോമിന് തുടക്കമായത്.

കിസാൻ സാരഥിയുടെ  സംരംഭം കർഷകരെ ശക്തീകരിക്കുമെന്നും, പ്രത്യേകിച്ചും വിദൂര പ്രദേശങ്ങളിലുള്ളവരെ സാങ്കേതിക ഇടപെടലുകളിൽ സഹായിക്കുമെന്നും ശ്രീ അശ്വിനി വൈഷ്ണവ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് കൃഷിക്കാർക്ക് കൃഷി, അനുബന്ധ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത ഉപദേശങ്ങൾ കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരിൽ നിന്ന് നേരിട്ട് സംവദിക്കാനും നേടാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

കർഷകരുടെ പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ മാത്രമല്ല, കാർഷിക വിപുലീകരണം, വിദ്യാഭ്യാസം, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയിലും ‘കിസൻസാരഥി' സംരംഭം വളരെ മൂല്യവത്തായിരിക്കും.

English Summary: 'Kisan Sarathi' Digital Platform for farmers to access information in the language of their choice

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds