1. News

കിസാൻ സുവിധ, പൂസ കൃഷി, എംകിസാൻ... കർഷകർക്കുള്ള ആൻഡ്രോയിഡ് ആപ്പുകൾ

കാർഷിക വിഭാഗത്തിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ, പുതിയ കാർഷിക ഉപകരണ സാങ്കേതികവിദ്യകൾ, മികച്ച ഉൽപ്പാദനക്ഷമതയ്ക്കായി പരിശീലിക്കേണ്ട രീതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ആൻഡ്രോയിഡ് ആപ്പുകൾ...

Anju M U
app
കർഷകർക്കുള്ള ആൻഡ്രോയിഡ് ആപ്പുകൾ

കൃഷിയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. അതിനാൽ തന്നെ കർഷകരുടെ ക്ഷേമത്തിനായി സാങ്കേതിക പുരോഗതിയും വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇങ്ങനെ ഉൽപാദനക്ഷമത വർധിപ്പിക്കാനും, കൃഷിരീതികൾ, നയങ്ങൾ, സാങ്കേതികതകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അറിവുകളും താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനും സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മികച്ച നിക്ഷേപ പദ്ധതികൾ: ഈ നുറുങ്ങുകൾ സ്വീകരിച്ച് എത്രയും പെട്ടെന്ന് സമ്പാദ്യ ശീലം ആരംഭിക്കൂ

കാർഷിക വൃത്തികളിലും അനുബന്ധപ്രവർത്തനങ്ങളിലും മണ്ണിൽ പണിയെടുക്കുന്ന അധ്വാനികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സർക്കാർ നിരവധി ആൻഡ്രോയിഡ് ആപ്പുകൾ പുറത്തിറക്കിയിരുന്നു. കാർഷിക വിഭാഗത്തിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ, പുതിയ കാർഷിക ഉപകരണ സാങ്കേതികവിദ്യകൾ, മികച്ച ഉൽപ്പാദനക്ഷമതയ്ക്കായി പരിശീലിക്കേണ്ട രീതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഈ ആൻഡ്രോയിഡ് ആപ്പുകൾ പ്രയോജനപ്പെടുത്താം.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ 'kisans' - mkisan.gov.inൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്ന 7 ആൻഡ്രോയിഡ് ആപ്പുകളെ കുറിച്ച് ഇനിയും അറിയാത്തവർക്ക് ഇത് സഹായകരമാകും. കിസാൻ സുവിധ, പുസ കൃഷി, എംകിസാൻ ആപ്പ്, ഷെത്കാരി മാസിക് ആപ്പ്, ഫാം-ഒ-പീഡിയ ആപ്പ് മുതൽ വിള ഇൻഷുറൻസ് ആപ്പ് വരെ ഈ ലിസ്റ്റിലുണ്ട്. അവയെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി പരിചയപ്പെടാം.

കർഷകർക്കുള്ള ആൻഡ്രോയിഡ് ആപ്പുകൾ (Android apps for farmers)

1. കിസാൻ സുവിധ (Kisan Suvidha)

കൃഷി വകുപ്പ്, കൃഷി-സഹകരണ വകുപ്പ്, കർഷക ക്ഷേമ മന്ത്രാലയം എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനാണ് കിസാൻ സുവിധ ആപ്പ്. ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ കാലാവസ്ഥ, ഡീലർമാർ, വിപണി വില എന്നിവയിൽ നിന്നുള്ള പ്രസക്തമായ വിവരങ്ങൾ നൽകി കർഷകരെ സഹായിക്കാനാകും.

ബന്ധപ്പെട്ട വാർത്തകൾ:  ഉപഭോക്താക്കൾക്ക് വൈദ്യുതിബിൽ കണക്കാക്കാൻ മൊബൈൽ ആപ്പ്

2. പൂസ കൃഷി (Pusa Krishi)

കർഷകരുടെ കൃഷിയിടത്തിലെ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരങ്ങൾ കണ്ടെത്താനും കാലാവസ്ഥ, വിവിധതരം വിളകൾ, അതിനുള്ള നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാനും കർഷകരെ സഹായിക്കുന്നതിനുമാണ് പൂസ കൃഷി ആപ്പ് ലക്ഷ്യമിടുന്നത്.

3. എംകിസാൻ ആപ്ലിക്കേഷൻ (MKisan Application)

കർഷകർക്കും അനുബന്ധപ്രവർത്തനങ്ങളിലെ പങ്കാളികൾക്കുമായി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉപദേശങ്ങളും വിദഗ്ധരും സർക്കാർ ഉദ്യോഗസ്ഥരും എംകിസാൻ ആപ്ലിക്കേഷനിലൂടെ പങ്കുവക്കുന്നു. കാർഷിക, അനുബന്ധ മേഖലകളിലെ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളെ കർഷകർക്ക് അവരുടെ മാതൃഭാഷയിൽ SMS വഴി വിവരങ്ങൾ പങ്കിടാൻ ഇത് പ്രാപ്തമാക്കുന്നു എന്നതാണ് ഏറ്റവും മികച്ച സവിശേഷത.

ബന്ധപ്പെട്ട വാർത്തകൾ:  Tatkal App: തൽക്കാൽ ബുക്കിങ് കൂടുതൽ എളുപ്പം, IRCTCയുടെ Confirm Ticket App പുറത്തിറങ്ങി

4. ഷെത്കാരി മാസിക് ആപ്പ് (Shetkari Masik App)

ഇൻറർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലും ഈ ആപ്ലിക്കേഷന്റെ സേവനം ലഭ്യമാണ്. മഹാരാഷ്ട്രയിലെ കൃഷി വകുപ്പ് പ്രസിദ്ധീകരിക്കുന്ന കാർഷിക മേഖലയിലെ ഒരു ജനപ്രിയ ആൻഡ്രോയിഡ് ആപ്പാണ് ഷെത്കാരി മാസിക് ആപ്ലിക്കേഷൻ. വിളകൾക്കുള്ള നവീന സാങ്കേതികവിദ്യകൾ, കീട-രോഗ പരിപാലനം, ജൈവകൃഷി, കൃഷിരീതികൾ, ജലസേചന രീതികൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

5. ഫാം-ഒ-പീഡിയ ആപ്പ് (Farm-o-pedia App)

ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിലുള്ള കർഷകർക്കായാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുള്ളത്. കർഷകർക്ക് അല്ലെങ്കിൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ഏതൊരാൾക്കും മണ്ണിനം, കാലാവസ്ഥ എന്നിവക്ക് അനുസരിച്ചുള്ള വിളകളെ കുറിച്ച് അറിയാൻ ഇത് ഉപയോഗപ്രദമാണ്.

6. വിള ഇൻഷുറൻസ് ആപ്പ് (Crop Insurance App)

കൃഷിരീതികൾ മാത്രമല്ല, ഇൻഷുറൻസ് പ്രീമിയം കണക്കാക്കാൻ കർഷകരെ സഹായിക്കുന്ന ആപ്പുകളുമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ:  പുരയിടമല്ലാത്ത ഭൂമിയുടെ ഉപയോഗം; റവന്യു, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനമെടുക്കും

കൃഷിഭൂമിയുടെ അളവ്, കൃഷി ചെലവ്, ലോൺ തുക എന്നിവ അടിസ്ഥാനമാക്കി വിജ്ഞാപനം ചെയ്ത വിളകളുടെ ഇൻഷുറൻസ് മൂല്യം കണക്കാക്കുന്നതിനും ഈ വിവരങ്ങൾ പങ്കുവക്കുന്നതിനും

7. അഗ്രിമാർക്കറ്റ് ആപ്പ് (AgriMarket app)

50 കിലോമീറ്ററിനുള്ളിൽ വിളകളുടെ വിപണി വില ലഭിക്കാൻ ഈ മൊബൈൽ ആപ്പ് കർഷകരെ സഹായിക്കുന്നു. കർഷകന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിന് GPS ഉപയോഗിച്ചാണ് അഗ്രിമാർക്കറ്റ് ആപ്പ് പ്രവർത്തിക്കുന്നത്.
കർഷകർക്ക് അവരുടെ വിളകൾ വിപണിയിൽ വിൽക്കാനായി അടുത്തുള്ള സ്ഥലത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുന്നു. എന്നിരുന്നാലും, ജിപിഎസ് ഇല്ലാതെ തന്നെ കർഷകർക്ക് വിപണി വില ലഭിക്കാൻ ഈ ആപ്പ് ഉപയോഗിക്കാം.

English Summary: Kisan Suvidha, Pusa Krishi, Mkisan, etc. These Are The Best Android Apps For Farmers

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds