1. News

കൃഷിഭവനുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കും : കൃഷിമന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളും അടുത്ത വര്‍ഷം അവസാനത്തിനകം സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍.

Asha Sadasiv
krishibhavans to be made smart

സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളും അടുത്ത വര്‍ഷം അവസാനത്തിനകം സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍. കൃഷിവകുപ്പ് പൂര്‍ണ്ണമായി മാര്‍ച്ച് 2020-നകം ഇ-ഓഫീസ് സംവാധാനത്തിലേക്ക് മാറുകയാണ്. അതുപോലെ അടുത്ത ഡിസംബറിന് മുമ്പായി തീര്‍പ്പാക്കാതെ കിടക്കുന്ന മുഴുവന്‍ ഫയലുകളും ഒത്തുതീര്‍പ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. കൃഷി വകുപ്പിലെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല മിഷന്‍ 2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ സേവനമാണ് മന്ത്രി ഉള്‍പ്പെടെ വകുപ്പിലുള്ള സകല ജീവനക്കാരുടെയും പ്രഥമ കര്‍ത്തവ്യം. കര്‍ഷകരാണ് നമ്മുടെ യജമാനന്‍മാര്‍. അവരുടെ ഉന്നമനം മാത്രമായിരിക്കണം ലക്ഷ്യം. അഴിമതിക്കാരെ വകുപ്പില്‍ വച്ചുപൊറുപ്പിക്കുകയില്ല. പൊതുവെ അഴിമതി കുറഞ്ഞ വകുപ്പാണ് കൃഷിവകുപ്പ്. എന്നാല്‍ അങ്ങും ഇങ്ങും മാറിതിരിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അഴിമതിക്കാരുണ്ടുതാനും. ഇത്തരക്കാരെ വകുപ്പിന് ആവശ്യമില്ല. പ്രളയശേഷം ദ്രുതഗതിയിലുള്ള അതിജീവന നടപടികള്‍ കൈക്കൊള്ളുവാന്‍ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ട് വകുപ്പിന് സാധിച്ചിട്ടുണ്ട്. പ്രളയ നാശനഷ്ടങ്ങളുടെ കണക്ക് അതാതുദിവസം തന്നെ റിപ്പോര്‍ട്ട് ചെയ്ത് ശേഖരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതിശയകരമായ തിരിച്ചുവരവ് കാര്‍ഷികമേഖലയില്‍ കൈവരിക്കുവാന്‍ കഴിയുമെന്നാണ് വിശ്വാസംു. പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്തിന്റെ കാര്‍ഷിക വളര്‍ച്ച 3.64 നിരക്കിലെത്തുവാന്‍ സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടം തന്നെയാണെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാര്‍ക്ക് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചക്ലാസുകളും നടന്നു. കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. രത്തന്‍ യു .ഖേല്‍കര്‍ സ്വാഗതം പറഞ്ഞു. കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. ദേവേന്ദ്രകുമാര്‍ സിംഗ് അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് – അനുബന്ധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

English Summary: Krishbhavans were made smart

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds