1. News

പൂണെ കിസാൻ മേളയിൽ പങ്കെടുത്ത് കൃഷി ജാഗരൺ

ഡിസംബർ 13 മുതൽ 17 വരെ പൂനെ മോഷിയിൽ സംഘടിപ്പിച്ചിരിക്കുന്ന കിസാൻ മേള രാജ്യത്തെ ഏറ്റവും വലിയ കിസാൻ മേളയായി കണക്കാക്കുന്നു. നിരവധി പ്രമുഖ കമ്പനികളുടെ സ്റ്റാളുകളും ഇവിടെയുണ്ട്. ഇത് കർഷകരിലേക്ക് കൂടുതൽ വിവരങ്ങൾ എത്തിക്കുന്നതിന് സഹായിക്കുന്നു. കൃഷി ജാഗരണും കിസാൻ മേളയുടെ ഭാഗമായിട്ടുണ്ട്.

Saranya Sasidharan
Krishi Jagaran participating in the Pune Kisan Mela
Krishi Jagaran participating in the Pune Kisan Mela

ഇന്ത്യയിലെ പലയിടത്തും തന്നെ വ്യത്യസ്തങ്ങളായ കാർഷിക പ്രദർശനങ്ങൾ നടക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രദർശനത്തിലൂടെ കൂടുതൽ കാർഷിക വിവരങ്ങളും കർഷകരിലേക്കെത്തുന്നു. വാണിജ്യപരമായാലും സാങ്കേതിപരമായാലും ആധുനിക കൃഷിയെക്കുറിച്ച് ആയാലും എല്ലാം പ്രദർശനത്തിലൂടെ കർഷകർക്ക് അറിയുന്നതിന് സഹായിക്കുന്നു.

ഡിസംബർ 13 മുതൽ 17 വരെ പൂനെ മോഷിയിൽ സംഘടിപ്പിച്ചിരിക്കുന്ന കിസാൻ മേള രാജ്യത്തെ ഏറ്റവും വലിയ കിസാൻ മേളയായി കണക്കാക്കുന്നു. നിരവധി പ്രമുഖ കമ്പനികളുടെ സ്റ്റാളുകളും ഇവിടെയുണ്ട്. ഇത് കർഷകരിലേക്ക് കൂടുതൽ വിവരങ്ങൾ എത്തിക്കുന്നതിന് സഹായിക്കുന്നു. കൃഷി ജാഗരണും കിസാൻ മേളയുടെ ഭാഗമായിട്ടുണ്ട്.

മേളയിൽ കൃഷി ജാഗരൺ മീഡിയ ഗ്രൂപ്പിൻ്റെ പങ്കാളിത്തം

കിസാൻ പ്രദർശനത്തിലും കൃഷി ജാഗരൺ പങ്കെടുത്തിട്ടുണ്ട്. ആറാം നമ്പർ ടെൻഡിലെ 664-ാം നമ്പർ സ്റ്റാൾ കൃഷി ജാഗരണിൻ്റേതാണ്. കർഷകരിലേക്ക് എത്തുന്നതിനുള്ള ഒരു മാധ്യമ പ്ലാറ്റ്‌ഫോമാണ് കൃഷി ജാഗരൺ. ഇതിലൂടെ കൃഷിയെക്കുറിച്ചുള്ള നൂതന വിവരങ്ങൾ കർഷകർക്ക് നൽകുന്നു. കൃഷി ജാഗരണിൻ്റെ 12 ഭാഷകളിലായുള്ള മാഗസിനുകളും എക്സിബിഷനിലുണ്ട്. ഈ മാഗസിനിലൂടെ കർഷകരുടെ വിജയ ഗാഥകളെക്കുറിച്ചും, കൃഷിയിലെ പുതിയ നൂതന വഴികളും പരിചയപ്പെടുത്തി കൊടുക്കുന്നു.

കൃഷി ജാഗരൺ മീഡിയ ഗ്രൂപ്പിന്റെ 25 പേരടങ്ങുന്ന സംഘമാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്. മില്യണയർ ഫാർമർ ഓഫ് ഇന്ത്യ (എംഎഫ്ഒഐ), റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ (ആർഎഫ്ഒഐ) എന്നിവരുടെ എല്ലാ കാര്യങ്ങളും കർഷകരിലേക്ക് എത്തിക്കാൻ കൃഷി ജാഗരണിന്റെ ടീം പ്രവർത്തിക്കുന്നുണ്ട്. കൃഷി ജാഗരണിന്റെ സ്ഥാപകൻ എം സി ഡൊമിനിക്കും ഈ കൂട്ടായ്മയിലുണ്ട്. വിവിധ സ്റ്റാളുകൾ സന്ദർശിച്ച് അവരുടെ വിവരങ്ങൾ നേടുകയും നിരവധി കമ്പനികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നു.

മില്യണയർ ഫാർമർ ഓഫ് ഇന്ത്യ 2023 ലൂടെ കർഷകരെ ആദരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം സി ഡൊമിനിക്ക് പറഞ്ഞു. കൃഷി ജാഗരണും കൃഷി ജാഗരണിന്റെ മുഴുവൻ ടീമും കർഷകരുടെ താൽപ്പര്യങ്ങൾക്കായി എപ്പോഴും തയ്യാറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Krishi Jagaran participating in the Pune Kisan Mela

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds