News

കൃഷിജാഗരണ്‍ കിസാന്‍ ക്ലബ് കേരള പ്രഥമ യൂണിറ്റ് നെടുവത്തൂരില്‍

കൃഷിജാഗരണ്‍ കിസാന്‍ ക്ലബ് കേരള പ്രഥമ യൂണിറ്റ് നെടുവത്തൂരില്‍. 2018 ഏപ്രില്‍ 28, രാവിലെ 10.00 ന്. ഏവര്‍ക്കും സ്വാഗതം കര്‍ഷകരുടെ ഉന്നമനത്തിനായി 1996- ല്‍ ന്യൂഡല്‍ഹിയില്‍ ആരംഭിച്ച 'കൃഷിജാഗരണ്‍ മാസിക' 23 സംസ്ഥാനങ്ങളില്‍ 12 ഭാഷകളിലായി പ്രചാരത്തിലുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ഒരു കോടിയിലേറെ വായനക്കാരുള്ള മാസികയെന്ന് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള കൃഷിജാഗരണുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ഏവരെയും ക്ഷണിക്കുന്നു. ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍.

1.    കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി.
2.    മാസികയിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ        മുന്നിലെത്തിച്ച് പരിഹാരം കാണാനുള്ള സംവിധാനം.
3.    കര്‍ഷകരുടെ അറിവുകള്‍ പരസ്പരം കൈമാറുന്നതിനും, മികച്ച വളം, വിത്തുകള്‍ എന്നിവ കൈമാറുന്നതിനുമുള്ള സംവിധാനം.
4.    പ്രാദേശിക ചന്തകള്‍ ആരംഭിക്കുന്നതിനുള്ള കൂട്ടായ്മ.
5.    പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും, കൃഷി അറിവുകള്‍ നേടുന്നത്‌നുമായുള്ള ഫാം ടൂറുകള്‍ സംഘടിപ്പിക്കുക.
6.    വായ്പകള്‍, സര്‍ക്കാര്‍ സഹായം എന്നിവ ലഭ്യമാക്കുന്നതിനുള്ള കണ്ണിയായി പ്രവര്‍ത്തിക്കുക.
7.    കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, സമ്പാദ്യം തുടങ്ങിയ മേഖലകളില്‍ അറിവു നല്‍കുക.
8.    ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക.
9.    ഒരു പഞ്ചായത്തില്‍ ഒന്ന്/മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ വാര്‍ഡില്‍ ഒന്ന് എന്ന നിലയില്‍ യൂണിറ്റുകള്‍ ആരംഭിക്കുക.


കൃഷിജാഗരണ്‍ മാസികയുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെ ആരംഭിച്ചിട്ടുള്ള കൃഷിജാഗരണ്‍ കിസാന്‍ ക്ലബ്ബിന്റെ കേരളത്തിലെ പ്രഥമ യൂണിറ്റാണ് നെടുവത്തൂരില്‍ ആരംഭിക്കുന്നത്.
നെടുവത്തൂര്‍ വിപണിയുടെ പ്രത്യേകതകള്‍ 'വിത്ത് മുതല്‍ വിപണനം' വരെ എന്ന കാഴ്ച്ചപ്പാടോടെ വി.എഫ്.പി.സി.കെ വഴി ആരംഭിച്ച കൊല്ലം ജില്ലയിലെ ആദ്യ വിപണികളില്‍ ഒന്നാണ് നെടുവത്തൂര്‍. പഞ്ചായത്തില്‍ സ്വാശ്രയ കര്‍ഷകസമിതിയുടെ ആഭിമുഖ്യത്തിലുള്ള വിപണി. 2003 ല്‍ ആരംഭിച്ച നെടുവത്തൂര്‍ വിപണിയില്‍ ഇന്ന് പതിനെട്ടോളം കര്‍ഷക ഗ്രൂപ്പുകളിലായി നൂറോളം കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായും പാട്ടത്തിനുമെടുത്താണ്. പ്രധാനമായും ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്.
2003 ല്‍ വിപണി തുടങ്ങിയപ്പോള്‍ 35 ലക്ഷം രൂപയുടെ പച്ചക്കറി വിറ്റുപോയിരുന്നു. എന്നാല്‍ ഇന്ന് ഏകദേശം രണ്ടരകോടി രൂപയുടെ പച്ചക്കറി ഒരു വര്‍ഷം വിറ്റുപോകുന്നു. നെടുവത്തൂര്‍ വിപണിയിലെ പ്രമുഖരായ ചില കര്‍ഷകരെ പരിചയപ്പെടാം.

1. വി. പ്രഭാകരന്‍പിള്ള
പ്രസിഡന്റ്
നെടുവത്തൂര്‍ വിപണി
ഫോണ്‍ - 8086443818
നെടുവത്തൂര്‍ വിപണിയുടെ ആദ്യകാല പ്രസിഡന്റും, നിലവിലെ പ്രസിഡന്റുമായ ശ്രീ. വി. പ്രഭാകരന്‍ പിള്ള പരമ്പരാഗതമായി. കൃഷി ചെയ്തു വരുന്ന കര്‍ഷക കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരാണ്.
വിപണിയില്‍ എത്തുന്ന പച്ചക്കറികള്‍ ലാഭകരമായ രീതിയില്‍ ലേലം ചെയ്ത് കര്‍ഷകന് ലാഭം ലഭിക്കുന്നു. എന്നും അദ്ദേഹം ഉറപ്പ് വരുത്തുന്നു. അമിതമായി കൃഷി ചെയ്‌തെടുത്ത പച്ചക്കറികള്‍ വിവിധ ചന്തകളിലേക്ക് ആവശ്യാനുസരണം ശരിയായി വിപണനം നടത്തി. തന്നെ ആശ്രയിച്ച കര്‍ഷകന് ഒരു നഷ്ടവും വരരുത് എന്നത് അദ്ദേഹത്തിന്റെ വിശാലമനസ്‌കതയും ഉറച്ച മനസ്സും തന്ത്രപരമായ വിപണനരീതിയും എടുത്തു കാണിക്കുന്നു.

2. ശ്രീ. സുനില്‍കുമാര്‍. എം
വിപണന മാസ്റ്റര്‍ കര്‍ഷകന്‍
ഫോണ്‍ : 9539863888
വിപണിയിലെ യുവകര്‍ഷകരില്‍ പ്രധാനിയാണ് ശ്രീ. സുനില്‍കുമാര്‍. എം. വിപണിയിലെ ലേല നടപടികള്‍, ഓഫീസ് കാര്യങ്ങള്‍, പച്ചക്കറികളുടെ കയറ്റിറക്ക് തുടങ്ങി എല്ലായിടത്തും ഒരേപോലെ ഓടി നടന്ന് വിപണിയുടെ ശരിയായ പ്രവര്‍ത്തനം നടന്നു പോകുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നു.
ശ്രീ. സുനില്‍ 25 പേര്‍ അടങ്ങുന്ന ക്ലസ്റ്റര്‍ കര്‍ഷകരിലെ ഒരു അംഗമാണ്.

3. ശ്രീ. ശ്രീധരന്‍ പിള്ള
ക്ലസ്റ്റര്‍ പ്രസിഡന്റ്
ഫോണ്‍ - 8086045975
വിപണിയിലെ ക്ലസ്റ്റര്‍ ഗ്രൂപ്പിന്റെ പ്രസിഡന്റും കഴിഞ്ഞ 40 വര്‍ഷമായി പാരമ്പര്യമായി കൃഷി ചെയ്യുന്ന കുടുംബത്തിലെ ഇപ്പോഴത്തെ കാരണവര്‍. ഏകദേശം ഒരേക്കര്‍ സ്ഥലത്ത് സമ്മിശ്രകൃഷി ചെയ്യുന്ന ഇദ്ദേഹം മുളക്, തക്കാളി, വാഴ, പടവലം എന്നിവ കൃഷി ചെയ്യുന്നുണ്ട്. പാരമ്പര്യ അറിവുകളും ആധുനിക സാങ്കേതിക വിദ്‌യകളും സമന്വയിച്ചുള്ള കൃഷിരീതിയാണ് അവലംബിക്കുന്നത്. ചെറഖിയ രീതിയില്‍ നാടന്‍ പാവല്‍ കൃഷഷിചെയ്ത് നാടന്‍ വിത്തുകളുടെ ഒരു സംരക്ഷകനുമാണ്.

4. ശ്രീമതി ബിന്ദു സജി
അവാര്‍ഡുകളുടെ രാജ്ഞി
ഫോണ്‍ - 9447790944
സംസ്ഥാനതലത്തില്‍ മികച്ച ജൈവകൃഷിക്കായി സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍ നല്‍കുന്ന അക്ഷയശ്രീ 2017 അവാര്‍ഡിന് അര്‍ഹമായ ജൈവകര്‍ഷക. ഒറ്റ മനസ്സോടെ ഇറങ്ങി ജൈവകൃഷിയിലേക്ക് തിരിച്ച നെടുവത്തൂരിലെ ഏക ജൈവകുടുംബം.
സമ്പൂര്‍ണ്ണ ജൈവകൃഷി ആയതിനാല്‍ ഇവരുടെ ഉത്പന്നങ്ങള്‍ സമൂഹത്തില്‍ വന്‍ ഡിമാന്റാണ്. കിട്ടിയ അവാര്‍ഡുകള്‍ - നെടുവത്തൂര്‍ പഞ്ചായത്തിലെ മികച്ച ജൈവകര്‍ഷക, പഞ്ചായത്തിലെ ലീഡ് ഫാര്‍മര്‍, ക്ഷീരസംഘത്തിലെ ബോര്‍ഡ് മെമ്പര്‍, കുടുംബശ്രീ എ.ഡി.എസ്. വാര്‍ഷിക യോഗത്തില്‍ എം.എല്‍.എ യില്‍ നിന്നും പ്രത്യേക പുരസ്‌കാരം, പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദകയ്ക്കുള്ള അംഗീകാരം തുടങ്ങിയവ.

5. ശ്രീ. ഷാജു. എം
ഫോണ്‍ - 9400271825
നെടുവത്തൂര്‍ വിപണിയുടെ താരരാജാവ് എന്ന് വിളിക്കുന്നതാണ് ഉത്തമം. വി.എഫ്.പി.സി.കെ യുടെ ഏറ്റവും മികച്ച കര്‍ഷകന്‍ എന്ന അവാര്‍ഡ് ലഭിച്ചയാള്‍. കൊല്ലം ജില്ലയില്‍ തന്നെ റെക്കോര്‍ഡ് രീതിയില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കൃഷി കറ തീര്‍ന്ന പ്രൊഫഷനായി കണ്ട ചെറുപ്പക്കാരന്‍. ഏകദേശം ശരാശരി ഒരു വര്‍ഷം 10 ലക്ഷം രൂപയുടെ പച്ചക്കറി വിപണനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ നടക്കുന്ന ഒരു കാര്‍ഷിക എന്‍സൈക്ലോപീഡിയ കൂടി ആണ് ശ്രീ. ഷാജു. എം.

6. ശ്രീ. രാജേഷ്. ജി (വാവ)
ഫോണ്‍ - 9745388747
പുതുതലമുറയിലെ കര്‍ഷകന്‍ ആണ് ജി. രാജേഷ്. അമിതമായ മദ്യപാനം കാരണം ലോറിയും മറ്റും ബിസിനസ്സുകളും ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ സ്വയം കൃഷിയിലേക്ക് തിരിയുകയായിരുന്നു ഇദ്ദേഹം. പലയിടങ്ങളശിലായി ഏകദേശം രണ്ടേക്കര്‍ സ്ഥലത്ത് പാവല്‍, പടവലം, ചുരയ്ക്ക, പയര്‍, കോവക്ക, കുമ്പളം, വാഴ, റെഡ്‌ലേഡി എന്നിവ കൃഷിചെയ്ത് വരുന്നു.

7. ശ്രീ. സുന്ദരന്‍. ബി
ഫോണ്‍ - 9495506792
നെടുവത്തൂരിലെ പഴവര്‍ഗ്ഗ കൃഷിയിലെ പ്രമുഖനാണ് ശ്രീ. സുന്ദരന്‍. പുതുതലമുറയിലെ കൃഷിക്കാരനും. ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നു ഇദ്ദേഹം. തട്ട് തട്ടുകളായി പാറമടയില്‍ ഭൂമിയെ തിരിച്ചാണ് ഇദ്ദേഹത്തിന്റെ കൃഷിരീതി. അതോടൊപ്പം പാറമേടയിലെ വെള്ളം ഡ്രിപ്പ് ഇറിറേഷന്‍ സിസ്റ്റം ഉപയോഗിച്ച് എല്ലാ വിളകളിലേക്കും സ്പ്രിങ്കിളിങ്ങ് പൈപ്പ് വഴി എത്തിക്കുന്നു. വിവിധ പന്തലുകളില്‍ പാവര്‍, പായര്‍, പടവലം, എന്നിവയും, വെണ്ട, മുളക്, ചീര തുടങ്ങിയവയും താഴെ താഴെ കൃഷിചെയ്തിരിക്കുന്നു. കൃഷിഭവന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറില്‍ നിന്ന് വിദഗ്ദ ട്രെയിനിങ്ങ് ലഭിച്ച രണ്ട് കര്‍ഷകരില്‍ ഒരാള്‍.മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍, സപ്പോട്ട, റെഡ്‌ലേഡി, പപ്പായ, ആപ്പിള്‍ ചാമ്പ, എലിഫന്റ് ആപ്പിള്‍, മിറാക്കിള്‍ ഫ്‌റൂട്ട്, മാവ്, ചക്ക എന്നിവയും അദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്.

8. ശ്രീ. സുധീഷ്. എസ്
ഫോണ്‍ - 9744415837
പാരമ്പര്യ കര്‍ഷക കുടുംബത്തിലെ അംഗവും സ്വന്തമായി ഒരേക്കര്‍ സ്ഥലത്ത് മുപ്പത് വര്‍ഷമായി നെല്‍കൃഷിയും, മറ്റുള്ളിടത്ത് പടവലവും, വാഴയും, പാവലും സമ്മിശ്രമായി ചെയ്തു വരുന്നു. വെറ്റിലകൊടിയാണ് മറ്റൊരു പ്രധാന കൃഷി. ആഴ്ചയില്‍ വിപണിയില്‍ നിന്നും നല്ലൊരു വരുമാനം അതില്‍ നിന്ന് കിട്ടുന്നു.
കൃഷിഭവന്റെ സഹായത്തോടെ 25 വര്‍ഷത്തോളം തരിശായി കിടന്ന വയല്‍ പുനര്‍ജീവിപ്പിച്ചതില്‍ ഒരു പ്രധാന പങ്കാളി ആണ് ഇദ്ദേഹം.

9. ശ്രീ. രാമചന്ദ്രന്‍ പിള്ള എം.ജി
ഫോണ്‍ - 9961819338
വിപണിയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തിക്കുന്നതില്‍ പ്രമുഖന്‍. ആത്മയുടെയും, ലീഡ്‌സിന്റെയും മാതൃകാതോട്ടങ്ങള്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ചെയ്തിട്ടുണ്ട്. പടവലവും, മുളകുമാണ് പ്രധാന കൃഷി.

10. ശ്രീ. സുരേഷ്. പി
ഫോണ്‍ - 9495433262
പാരമ്പര്യമായി കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട കുടുംബത്തിലെ അംഗമാണ്. വെറ്റിലകൊടി കൃഷിയായിരുന്നു പ്രധാന കൃഷി. വിപണിയിലെ ക്ലസ്റ്റര്‍ അംഗങ്ങളില്‍ പ്രധാനി. നാടന്‍ വിത്തിനങ്ങളും ഹൈബ്രിഡ് വിത്തിനങ്ങളും ഒരേപോലെ കൃഷി ചെയ്യുന്നു. കൃഷിഭവന്റെ നേതൃത്വത്തില്‍ ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറില്‍ നിന്ന് വിദഗ്ധ ട്രെയിനിങ്ങ് ലഭിച്ച രണ്ട് കര്‍ഷകരില്‍ ഒരാള്‍. റെഡ് ലേഡി പപ്പായയില്‍ സ്‌പെഷ്യലിസ്റ്റാണ് ഇദ്ദേഹം.


English Summary: krishi jagran kisan club

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox