1. News

Life: പുനഃപരിശോധന പൂർത്തിയാക്കിയ ആദ്യ ജില്ലയായി കോട്ടയം|

ലൈഫ് പട്ടികയിൽ ഇടം നേടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്കായി പോർട്ടൽ മുഖേന സ്വീകരിച്ച അപേക്ഷകളുടെ പ്രാഥമിക പരിശോധനയും തുടർന്നുള്ള പുനഃപരിശോധനയും പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം. സംസ്ഥാനത്താകെ 9,20,256 അപേക്ഷയാണ് ലഭിച്ചത്. പ്രാഥമിക പരിശോധനയിൽ 40 ശതമാനത്തിനു മുകളിൽ അർഹരായി കണ്ടെത്തിയ വാർഡുകളിലെ 28557 അപേക്ഷകളുടെ പുനഃപരിശോധന ഏപ്രിൽ 27 ന് പൂർത്തിയാക്കി. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, രജിസ്‌ട്രേഷൻ, സഹകരണം, ക്ഷീരവികസനം, വ്യവസായം, ഗ്രാമവികസനം, തൊഴിൽ, സിവിൽ സപ്ലൈസ്, എംപ്ലോയ്‌മെന്റ് തുടങ്ങി ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നായി 615 ജീവനക്കാരെ പുനഃപരിശോധനയ്ക്കായി നിയോഗിച്ചിരുന്നതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

KJ Staff
  1. ലൈഫ് പട്ടികയിൽ ഇടം നേടാതെ പോയ അർഹരായ ഗുണഭോക്താക്കൾക്കായി പോർട്ടൽ മുഖേന സ്വീകരിച്ച അപേക്ഷകളുടെ പ്രാഥമിക പരിശോധനയും തുടർന്നുള്ള പുനഃപരിശോധനയും പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം.cസംസ്ഥാനത്താകെ 9,20,256 അപേക്ഷയാണ് ലഭിച്ചത്.  പ്രാഥമിക പരിശോധനയിൽ 40 ശതമാനത്തിനു മുകളിൽ അർഹരായി കണ്ടെത്തിയ വാർഡുകളിലെ 28557 അപേക്ഷകളുടെ പുനഃപരിശോധന ഏപ്രിൽ 27 ന് പൂർത്തിയാക്കി.  ഇക്കണോമിക്‌സ് ആൻഡ്  സ്റ്റാറ്റിസ്റ്റിക്‌സ്, രജിസ്‌ട്രേഷൻ, സഹകരണം, ക്ഷീരവികസനം, വ്യവസായം, ഗ്രാമവികസനം, തൊഴിൽ, സിവിൽ സപ്ലൈസ്, എംപ്ലോയ്‌മെന്റ് തുടങ്ങി ജില്ലയിലെ വിവിധ വകുപ്പുകളിൽ നിന്നായി 615 ജീവനക്കാരെ പുനഃപരിശോധനയ്ക്കായി നിയോഗിച്ചിരുന്നതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
  2. സംസ്ഥാനത്ത് സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി നിർമിക്കുന്ന അങ്കണവാടികളിൽ  ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുരയില്‍ ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. 155 സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് നടന്നുവരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പാചകവാതകവിലയിൽ വീണ്ടും വർദ്ധനവ്; പുതുക്കിയ വില 1006.50 രൂപ

  1. കോഴിക്കോട് ജില്ലയിലെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത്‌- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമദ്‌ റിയാസ്‌ ടാഗോർ സെന്റിനറി ഹാളിൽ നിർവഹിച്ചു. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തുക, സ്വയം പര്യാപ്തതയില്‍ എത്തിക്കുക, അതുവഴി സ്ഥായിയായ കാര്‍ഷിക സംസ്കാരം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
  2. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന പൊതു ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള എക്സൈസ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്  ചടങ്ങിൽ അദ്ധ്യക്ഷനായി.  സംരംഭക വർഷത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സംരംഭം തുടങ്ങാൻ താൽപര്യമുള്ള ആളുകൾക്ക് 2022 മെയ് മാസത്തിൽ പൊതു ബോധവൽക്കരണം നടത്താനും തുടർന്ന് താൽപര്യപ്പെട്ടു വരുന്ന ആളുകൾക്ക് ജൂൺ മാസത്തിൽ ലൈസൻസ്/ലോൺ/ സബ്സിഡി മേളകൾ സംഘടിപ്പിച്ചുക്കൊണ്ട് സംരംഭങ്ങൾക്ക് ആവശ്യമുള്ള ലൈസൻസും, ലോണും, സബ്സിഡിയും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതുമാണ് ക്യാമ്പയിനുകൾ വഴി ലക്ഷ്യമിടുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ: നെൽകർഷകർക്ക് ആശ്വാസമേകാൻ കൊയ്ത്തു -മെതി യന്ത്രങ്ങൾ നൽകുന്നു

5.  കോടഞ്ചേരി  ഗ്രാമപഞ്ചായത്തിൽ  പതിനെട്ടാം വാർഡ് തെയ്യപ്പാറ കുരിശിങ്കൽ പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ കുരിശിങ്കൽ കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ ഷാജു  തേന്മലയുടെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ ജോബി ജോസഫ് മുഖ്യാതിഥിയായി. തെയ്യപ്പാറ കുരിശിങ്കൽ  പ്രദേശത്തെ 35 ഓളം കുടുംബങ്ങൾ വർഷങ്ങളായി മഴയത്തും വെയിലത്തും തലച്ചുമടായി വെള്ളം ചുമന്നുകൊണ്ടു വന്നാണ് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റി കൊണ്ടിരുന്നത്.  
6.  സംസ്ഥാന സർക്കാരിന്റെ 'ടേക്ക് എ ബ്രേക്ക്' എന്ന  പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർമ്മിച്ച ആധുനിക സംവിധാനങ്ങളോടു കൂടിയ ശുചിമുറി സമുച്ചയവും,  കോഫി ഷോപ്പോട് കൂടിയ വിശ്രമ കേന്ദ്രവും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്...
  1. ഇടനിലക്കാരെ ഒഴിവാക്കി കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വിപണന കേന്ദ്രങ്ങൾ ഒരുങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി വില നൽകി വാങ്ങുകയും ജില്ലയിലെ നഗരങ്ങളിൽ ഗുണമേന്മയുള്ള വസ്തുക്കൾ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിക്കാണ് നിർവ്വഹണ ചുമതല. പച്ചക്കറി, അരി, തേൻ, കൊണ്ടാട്ടം തുടങ്ങിയവയാണ് സ്റ്റാളിൽ ലഭിക്കുക.   ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.
  2. PMFME സ്കീമിന്റെ ബ്രാൻഡിംഗ്, മാർക്കറ്റിംഗ് ഘടകത്തിന് കീഴിൽ തിരഞ്ഞെടുത്ത 20 ODOP-കളുടെ 10 ബ്രാൻഡുകൾ വികസിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം, NAFED മായി കരാറിൽ ഒപ്പ് വെച്ചു.
  3. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ഇന്ന് ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായും നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി ( Asani ) എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan Yojana 11th Installment: ഈ തീയതിയിൽ കർഷകരുടെ അക്കൗണ്ടിലേക്ക് രൂപ കൈമാറാൻ സർക്കാർ സാധ്യത

English Summary: Life: Kottayam became the first district to complete the review and more agri news

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds