പാലിന് ന്യായവില ലഭ്യമാക്കുക എന്നത് കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന കര്‍ഷക സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. ലിറ്ററിന് 50 രൂപ കിട്ടണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്.22 രൂപയായിയുന്നു സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില. പാലിന് മതിയായ വില ലഭിക്കാത്തതിനെ തുടർന്ന് സർക്കാർ ലിറ്ററിന് 27 രൂപയാക്കി വർധിപ്പിച്ചു. എന്നാൽ സഹകരണ ക്ഷീര സംഘങ്ങള്‍ ലിറ്ററിന് 20 രൂപ മുതല്‍ 25 രൂപ വരെയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. സ്വകാര്യ സംരംഭങ്ങള്‍ പലതും 18-20 രൂപയ്ക്കാണ് പാല് വാങ്ങുന്നത്. മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ പ്രതിദിനം 132 ലക്ഷം ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 1% സർക്കാർ മാത്രമാണ് സർക്കാർ ഏറ്റെടുക്കുന്നത്. 39% ക്ഷീര സഹകരണ സംഘങ്ങളും, ബാക്കി 60% സ്വകാര്യ മേഖലയുമാണ് കൈകാര്യം ചെയ്യുന്നത്.
ഔറംഗാബാദിലെ ലഖ്ഗംഗ ഗ്രാമത്തിലെ ഒരു ഗ്രാമസഭയിലാണ് പുതുമയുള്ള ഈ സമരരീതിയുടെ തുടക്കം..കഴിഞ്ഞവര്‍ഷം ഓഗസ്റ്റോടെ ക്ഷീരോത്പന്ന വ്യവസായത്തിലുണ്ടായ മാന്ദ്യമാണ് പാലിൻ്റെ സംഭരണ വില കുറയാന്‍ വഴിവെച്ചത്. ചരക്കു സേവന നികുതി നടപ്പാക്കിയതോടെ പല ക്ഷീരോത്പന്നങ്ങള്‍ക്കും വിലകൂടി. അതോടെ വില്‍പ്പന കുറഞ്ഞു. 30,000 ടണ്‍ പാല്‍പ്പൊടിയും 10,000 ടണ്‍ വെണ്ണയും സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വേനലില്‍ സംസ്ഥാനത്ത് പാലുത്പാദനം കൂടിയതോടെ പ്രതിസന്ധി വര്‍ധിച്ചു. വിലയിടിവു തടയുന്നതിന് പാല് ഒഴുക്കിക്കളയുന്നതിന് പകരം അത് സൗജന്യമായി വിതരണം ചെയ്യുകയാണ് വേണ്ടതെന്ന് ഔറംഗാബാദിലെ ലാഖ്ഗംഗ ഗ്രാമത്തിലെ ഗ്രാമ സഭ തീരുമാനിക്കുകയായിരുന്നു.പിന്നീട് ഇതൊരു സമരമാര്‍ഗമായി രൂപപ്പെടുകയായിരുന്നു.
Share your comments