News

കല്‍പ്പറ്റയില്‍ മാമ്പഴപ്പെരുമ 

mango fest
കല്‍പ്പറ്റയില്‍ നടക്കുന്ന മാമ്പഴപ്പെരുമയ്ക്ക് ഇന്ന് തുടക്കം. രണ്ട് ദിവസത്തെ മാംഗോ ഫെസ്റ്റ് എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും കേരള ഓര്‍ഗാനിക് ഇക്കോ ഷോപ്പിന്റെയും വയനാട് അഗ്രി മാര്‍ക്കറ്റിംഗ് കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നടത്തുന്നത്. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്താണ് മാമ്പഴ പ്രദര്‍ശനം. നാട്ടുമാവുകളുടെ സംരക്ഷണം, നാട്ടറിവുകളുടെ കൈമാറ്റം, പാചക അറിവുകള്‍ പകര്‍ന്ന് നല്‍കല്‍, വിവിധ രുചികളിലുള്ള മാമ്പഴങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലും ബഡ്ഡിംഗിലും നഴ്‌സറി നിര്‍മ്മാണത്തിലും പരിശീലനവും നല്‍കും.
 
വിവിധയിനം മാമ്പഴങ്ങളുടെയും മറ്റ് പഴവര്‍ഗ്ഗങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും. മികച്ച പ്രദര്‍ശനത്തിന് സമ്മാനവും നല്‍കും. മാമ്പഴ പ്രദര്‍ശനത്തിലും മറ്റ് പഴവര്‍ഗ്ഗ പ്രദര്‍ശനത്തിലും പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9048723616, 9747 37 22 55 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.മാമ്പഴപ്പെരുമ 21 ന് സമാപിക്കു.ം 

English Summary: Mambazhaperuma at Kalpatta

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine