News

റാസല്‍ഖൈമയില്‍ ഇനി മാമ്പഴക്കാലം 

യു.എ.ഇ.യില്‍ ഇനി വേനൽക്കാലമാണ് . മഞ്ഞു പുതച്ചുറങ്ങുന്ന മലനിരകള്‍ ഏറെയുള്ള റാസല്‍ഖൈമയില്‍ ഇപ്പോള്‍ കൗതുകം പകരുന്നത്  നിറയേ കണ്ണിമാങ്ങകള്‍ തൂങ്ങിയാടുന്ന മാവുകളാണ് . പൊതുവേ കൃഷിക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് റാസല്‍ഖൈമയുടേത്.ഏക്കറുകളോളം നീണ്ടുകിടക്കുന്ന കാര്‍ഷികത്തോട്ടങ്ങള്‍ മുതല്‍ ചെറുവക തോട്ടങ്ങളും, അടുക്കളത്തോട്ടങ്ങളും ഏറെയുണ്ടിവിടെ.

കഴിഞ്ഞമാസം പകുതിയോടെ പൂവിട്ട മാവുകളിൽ ഇപ്പോള്‍ കണ്ണിമാങ്ങകള്‍ നിറഞ്ഞു നില്‍ക്കുകയാണ്  . 
ടെറസു കൃഷി നാട്ടിലടക്കം വ്യാപകമായ ഈ കാലത്തു ഇവിടുത്തെ മലയാളി സമൂഹം വീട്ടുമുറ്റത്തും വളരെ ചെറിയ വീട്ടുപരിസരത്തും കേരളത്തിൻ്റെ  കാര്‍ഷിക പാരമ്പര്യം വിളവു കൊയ്യുകയാണ് .റാസല്‍ഖൈമയുടെ വീട്ടുമുറ്റങ്ങളില്‍ കണ്ണിമാങ്ങകള്‍ നിറഞ്ഞ മാവുകള്‍ ഇവിടത്തെ മലയാളികള്‍ക്കൊപ്പം സ്വദേശികള്‍ക്കും ഏറെ കൗതുകം പകരുകയാണ്. റാസല്‍ഖൈമയുടെ മണ്ണില്‍ ഇനി വരാനിരിക്കുന്നത് മാമ്പഴക്കാലം കൂടിയാണ്.

English Summary: mangos at Ras Al Kaimah

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine