നൂറുകുളം പദ്ധതി: 80 കുളങ്ങള്‍ ശുചീകരിച്ചു

Monday, 07 May 2018 10:30 AM By KJ KERALA STAFF

എറണാകുളം ജില്ലയിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൂറുകുളം പദ്ധതി അവസാന ഘട്ടത്തിലേക്ക്. മെയ് അഞ്ചിന്‌ അഞ്ചു കുളങ്ങള്‍ കൂടി നവീകരിച്ചതോടെ പദ്ധതിയില്‍ ആകെ 80 കുളങ്ങള്‍ വൃത്തിയാക്കി. 

ആമ്പല്ലൂര്‍ പഞ്ചായത്ത് വലിയകുളം, കരുക്കുറ്റി പഞ്ചായത്ത് മുത്തക്കാട് ചിറ, അയവന പഞ്ചായത്ത് പുതുവെളളിമാരികുളം, കോല്‍ചിറ, രാമമംഗലം പഞ്ചായത്തിലെ വല്ലിക്കുളം, എന്നീ കുളങ്ങളുടെ നവീകരണമാണ് മെയ് അഞ്ചിന്‌ നടന്നത്.  നെഹ്‌റു യുവകേന്ദ്ര പ്രവര്‍ത്തകരും, പ്രദേശവാസികളും, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും ചേര്‍ന്നാണ് നവീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റുമാരും അതാത് വാര്‍ഡ് മെമ്പര്‍മാരും നേതൃത്വം നല്‍കി. ഹരിത കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, നെഹ്‌റു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍ ടോണി തോമസ് എന്നിവര്‍ പങ്കെടുത്തു.

വാഴക്കുളം പഞ്ചായത്തിലെ കരിയിലക്കുളം, ചാത്തനാങ്കുളം, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തിലെ അമ്മാവന്‍ സിറ്റി, മുകുന്ദന്‍പടി, ആരക്കുഴ പഞ്ചായത്തിലെ പുഞ്ചക്കുളം, കുഴങ്ങര ചിറ, ആമ്പല്ലൂര്‍ പഞ്ചായത്തിലെ ക്രോസോത്ത് കുളം എന്നീ കുളങ്ങളുടെ   നവീകരണ പ്രവര്‍ത്തനം  മെയ് ആറിന്‌  പൂര്‍ത്തിയാക്കും.

2016ല്‍ മുന്‍കലക്ടര്‍ എം.ജി.രാജമാണിക്കത്തിന്റെ നേതൃത്വത്തില്‍ 'എന്റെ കുളം എറണാകുളം  എന്ന പേരിലാണ് പദ്ധതിയുടെ ആരംഭം. തുടര്‍ന്ന് നൂറുകുളം അമ്പതുദിനം എന്ന പേരില്‍ 2017 ഏപ്രില്‍ ഒന്നിന് കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കലക്ടര്‍ കെ.മൊഹമ്മദ്.വൈ.സഫീറുള്ളയുടെ നേതൃത്വത്തില്‍ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. 100 കുളം മൂന്നാം ഘട്ടം' പദ്ധതിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. കൊച്ചിന്‍ ഷിപ്പ് യാഡിന്റെ സഹകരണത്തോടു കൂടി ഹരിത കേരള മിഷന്‍, മൈനര്‍ ഇറിനേഷന്‍, ശുചിത്വമിഷന്‍, നെഹ്‌റു യുവകേന്ദ്ര, അന്‍പൊട് കൊച്ചി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

CommentsMore from Krishi Jagran

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണം: ഉമ്മന്‍ചാണ്ടി

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണം: ഉമ്മന്‍ചാണ്ടി നെല്‍സംഭരണത്തിന്റെ മാതൃകയില്‍ കാപ്പി കര്‍ഷകരെ സഹായിക്കാനായി അടിസ്ഥാന വില നല്‍കി കാപ്പി സംഭരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

December 18, 2018

കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് മധ്യപ്രദേശിലെയും , ചത്തീസ്ഗഡിലെയും മുഖ്യമന്ത്രിമാർ

കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് മധ്യപ്രദേശിലെയും  , ചത്തീസ്ഗഡിലെയും  മുഖ്യമന്ത്രിമാർ  അധികാരത്തിലേറിയാൽ പത്തുദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണ് കോണ്‍ഗ്രസ്.

December 18, 2018

ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ മാറുന്നു

ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ മാറുന്നു സപ്ലൈകോ ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് ഉയരുന്നു. വീട്ടിലേക്കാവശ്യമുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന ഷോപ്പിങ് മാളുകളാക്കാനാണ് പുതിയ നീക്കം.

December 18, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.