1. News

'മണ്ണിനെ അറിയാം മൊബൈലിലൂടെ'

ഇന്ന് ലോക മണ്ണ് ദിനം .ഇതിനോടനുബന്ധിച്ചു മണ്ണ് സംരക്ഷണവകുപ്പ്, 'മണ്ണിനെ അറിയാം മൊബൈലിലൂടെ' എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ്ചെ യ്യാനാകും.വിവരസാങ്കേതികവകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ ഈ അപ്ലിക്കേഷൻ മണ്ണിനെ അറിഞ്ഞു കൃഷി ചെയ്യുക എന്ന് ഉദ്ദേശത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്. ഒരോയിടത്തേയും മണ്ണിന്റെ ഫലപുഷ്ടി, ചേര്‍ക്കേണ്ട വളങ്ങള്‍, ഏതു വിളകള്‍ക്ക് ഏത് വളം ചേര്‍ക്കണം തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും.തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍ പഞ്ചായത്തിലെ മണ്ണ് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.പരീക്ഷണാടിസ്ഥാനത്തിലാകും ജിയോസ്പേഷ്യല്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാകുക.മൊബൈല്‍ ഉപയോഗിക്കുന്ന പ്രദേശം മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ കൃഷിസ്ഥലം എത്രയുണ്ടെന്നും ഏതുകൃഷിയാണ് ചെയ്യുന്നതെന്നതും മാത്രം ചേര്‍ത്താല്‍ മതിയാകും

KJ Staff
ഇന്ന് ലോക  മണ്ണ്  ദിനം .ഇതിനോടനുബന്ധിച്ചു മണ്ണ് സംരക്ഷണവകുപ്പ്, 'മണ്ണിനെ അറിയാം മൊബൈലിലൂടെ' എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ്ചെ യ്യാനാകും.വിവരസാങ്കേതികവകുപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ ഈ അപ്ലിക്കേഷൻ മണ്ണിനെ അറിഞ്ഞു കൃഷി ചെയ്യുക എന്ന്  ഉദ്ദേശത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്. ഒരോയിടത്തേയും  മണ്ണിന്റെ ഫലപുഷ്ടി, ചേര്‍ക്കേണ്ട വളങ്ങള്‍, ഏതു വിളകള്‍ക്ക് ഏത് വളം ചേര്‍ക്കണം തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും.തൃശ്ശൂര്‍ ജില്ലയിലെ വരവൂര്‍ പഞ്ചായത്തിലെ മണ്ണ് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.പരീക്ഷണാടിസ്ഥാനത്തിലാകും ജിയോസ്പേഷ്യല്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാകുക.മൊബൈല്‍ ഉപയോഗിക്കുന്ന പ്രദേശം മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ കൃഷിസ്ഥലം  എത്രയുണ്ടെന്നും ഏതുകൃഷിയാണ് ചെയ്യുന്നതെന്നതും മാത്രം ചേര്‍ത്താല്‍ മതിയാകും.

മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, ബോറോണ്‍ എന്നിവയുടെ വിവരങ്ങളടക്കം നിലവില്‍ 13 ഘടകങ്ങളുടെ വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരോപ്രദേശത്തെയും മണ്ണിൻ്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ വിളയേതാണെന്നും ഏത് വളമാണ് ചേര്‍ക്കേണ്ടതെന്നും ആപ്ലിക്കേഷനിലുള്ള മറ്റൊരു ലിങ്കിലൂടെ പറഞ്ഞുതരും. കൃഷിവിവരങ്ങള്‍ ലഭ്യമാകാന്‍ കര്‍ഷകന്‍ ഇതോടെ കൃഷിഭവനുകളിലേക്കോ മണ്ണ് പരിശോധനാ ലാബിലേക്കോ പോകേണ്ടതില്ല.

കേരളത്തിലെ എല്ലാ പ്രദേശങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചശേഷം പ്രതികരണങ്ങള്‍ കൂടി മനസ്സിലാക്കി എല്ലായിടത്തേക്കുമായി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.
English Summary: Mannine Ariyam Mobililoode

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds