1. News

ചക്കയിൽ നിന്നും ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ നിരവധി വ്യാജ കമ്പനികൾ :എങ്ങനെ തിരിച്ചറിയാം

ചക്ക കേരളത്തിന്റെ തനതായ പഴമാണ്. എന്നാൽ അടുത്തകാലത്താണ് ചക്കയിൽ നിന്നും ധാരാളം ഉൽപന്നങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലാക്കാൻ തുടങ്ങിയത്. ചക്കയുമായി ബന്ധപ്പെട്ട് നിരവധി തട്ടിക്കൂട്ട് അസോസിയേഷനുകളും കമ്പനികളും ഉണ്ടായി. എന്നാൽ വിശ്വാസ്യത ആർജിച്ച കമ്പനികൾ വളരെ കുറവാണ്.

Arun T
ചക്ക ഉൽപന്നങ്ങൾ
ചക്ക ഉൽപന്നങ്ങൾ

ചക്ക കേരളത്തിന്റെ തനതായ പഴമാണ്. എന്നാൽ അടുത്തകാലത്താണ് ചക്കയിൽ നിന്നും ധാരാളം ഉൽപന്നങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് മനസ്സിലാക്കാൻ തുടങ്ങിയത്. ചക്കയുമായി ബന്ധപ്പെട്ട് നിരവധി തട്ടിക്കൂട്ട് അസോസിയേഷനുകളും കമ്പനികളും ഉണ്ടായി. എന്നാൽ വിശ്വാസ്യത ആർജിച്ച കമ്പനികൾ വളരെ കുറവാണ്. ഉൽപ്പന്ന നിർമ്മാണത്തിന് പേരിൽ ധാരാളം സാമ്പത്തിക തട്ടിപ്പുകൾ നടന്നുവന്നിരുന്നു. ചക്കയുടെ എസ്സെൻസ് ഉപയോഗിച്ച് ധാരാളം ഉൽപ്പന്നങ്ങളും നിർമ്മിച്ചു വരുന്നു. അതിനാൽ വ്യാജ കമ്പനികളെ എങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം.

ഓഗസ്റ്റ് 18നാണ് കമ്പനി (രൂപീകരണ) ഭേദഗതി റൂൾസ് 2022 നിലവിൽ വന്നത്. ഇതനുസരിച്ച് കമ്പനികളുടെ രജിസ്റ്റേർഡ് ഓഫീസുകളുടെ പരിശോധനയ്ക്ക് ഒരു നടപടിക്രമവും തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ പല കമ്പനികളും കമ്പനി വകുപ്പിന്റെ MCA പോർട്ടലിൽ രജിസ്റ്റേർഡ് ഓഫീസുകളുടെ മേൽവിലാസം നൽകിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ഓഫീസുകൾ പ്രസ്തുത മേൽവിലാസത്തിൽ പ്രവർത്തിക്കുന്നില്ല. ഇത്തരത്തിലുണ്ടാകുന്ന പാകപ്പിഴകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി നിലവിൽ വന്നത്.

സംശയം തോന്നിയാൽ പരിശോധിക്കുവാൻ കഴിയുന്നതാണ്

മേൽപ്രസ്താവിച്ച ഭേദഗതി അനുസരിച്ച് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പ്രവർത്തനത്തിൽ എന്തെങ്കിലും സംശയം തോന്നിയാൽ കമ്പനി രജിസ്റ്റാർക്ക് കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് പരിശോധിക്കുവാൻ കഴിയുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമമാണ് ഓഗസ്റ്റ് 18-ാം തീയ്യതി മുതൽ നിലവിൽ വന്ന റൂൾസിൽ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പരിശോധനാ റിപ്പോർട്ടിൽ എന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണം, പരിശോധന ഏത് തരത്തിൽ വേണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നിരിക്കുന്നു. 

ഇനി മുതൽ കമ്പനി രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ച് രജിസ്റ്റേർഡ് ഓഫീസിന്റെ പരിശോധന സാധ്യമാവുന്നതല്ല, മറിച്ച് രണ്ട് പ്രദേശവാസികളുടെ ഒപ്പ് (സാക്ഷികളായി) പരിശോധന സമയത്ത് കമ്പനി രജിസ്ട്രാർ വാങ്ങിച്ചിരിക്കണം.

ആവശ്യമെങ്കിൽ സ്ഥലത്തെ പോലീസിന്റെ സഹായത്തോടെ കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് പരിശോധിക്കുവാൻ കഴിയുന്നതാണ്. മേൽ സാഹചര്യത്തിൽ വ്യാജ മേൽവിലാസമുള്ള കമ്പനികൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. 

റിപ്പോർട്ട് തയ്യാറാക്കുമ്പോൾ

കമ്പനി രജിസ്ട്രാർ രജിസ്റ്റേർഡ് ഓഫീസ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണം.

(1) കമ്പനിയുടെ പേരും സിഐ എന്നും.
(2) കമ്പനി വകുപ്പിന്റെ രേഖകളിലുള്ള രജിസ്റ്റേർഡ് ഓഫീസിന്റെ മേൽവിലാസം.
(3) രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അധികാരപത്രത്തിന്റെ തീയതി.
(4) രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പേര്.
(5) പരിശോധനാ തീയതിയും സമയവും
(6) ലൊക്കേഷൻ വിവരങ്ങൾ.
(7) പരിശോധനാ സമയത്ത് ഹാജരായ വ്യക്തികളുടെ വിവരങ്ങൾ.
(8) ബന്ധപ്പെട്ട രേഖകൾ.

English Summary: Many duplicate companies in the name of jackfruit products

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds