'മഴരുചിപ്പെരുമ' ബുധനാഴ്ച മുതല്‍

Wednesday, 09 August 2017 02:56 PM By KJ KERALA STAFF

കര്‍ക്കിടക മാസത്തിൽ ഔഷധക്കൂട്ടുകളാൽ സമ്പന്നമായ കര്‍ക്കിടക കഞ്ഞിയും ഞവരക്കഞ്ഞിയും ഉലുവാക്കഞ്ഞിയും ഔഷധപിടിയുമൊക്കെ രുചിച്ചു നോക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടാകില്ലേ. പാകം ചെയ്തിട്ട് ശരിയായില്ലെങ്കിലും തയ്യാറാക്കാൻ അറിയില്ലെങ്കിലും വിഷമിക്കേണ്ട. 'മഴരുചിപ്പെരുമ' നിങ്ങൾക്കായി അവ തയ്യാറാക്കി നൽകും. ഇവ മാത്രമല്ല ഉണക്കകപ്പ, മുതിര, ചേമ്പിന്‍ താള്‍, ചേനപ്പിണ്ടി, പത്തില, വാഴപ്പിണ്ടി, ചെറുപയര്‍, കൂണ്‍, കാച്ചില്‍, കൂര്‍ക്ക തുടങ്ങിയവ ഉപയോഗിച്ച് തോരനും പുഴുക്കുമൊക്കെ തയ്യാറാക്കി നൽകും. നവരസപ്പായസം, ചെറുപയര്‍ പായസം, ഇഞ്ചി-പഴം സര്‍ബത്ത്, ഔഷധ ചിരട്ടപ്പുട്ട് എന്നിവയും വിഭവങ്ങളായിരിക്കും.
കോട്ടയം കുടുംബശ്രീമിഷൻ സംഘടിപ്പിക്കുന്ന നാടന്‍ ഭക്ഷ്യമേളയാണ് 'മഴരുചിപ്പെരുമ'.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള ബുധനാഴ്ച ആരംഭിക്കും. കളക്‌ട്രേറ്റ് അങ്കണത്തില്‍ രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ സി.എ ലത, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന തുടങ്ങിയവര്‍ പങ്കെടുക്കും.
മേള ആഗസ്റ്റ് 11- ന് സമാപിക്കും.

CN രമ്യ, കോട്ടയം

CommentsMore from Krishi Jagran

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു വളയുന്നവർ ഏറെയാണ്.എന്നാൽ നമ്മളിൽ പലരും ഭക്ഷണം കഴിച്ച ശേഷം ബാക്കി വയ്ക്കുന്നത് ഒരു പതിവാണ്.അത് ഭക്ഷണം കിട്ടാത്തവന് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർ തന…

November 12, 2018

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  വര്‍ദ്ധിച്ചുവരുന്ന പാലുല്‍പ്പാദന ചിലവ് കാരണം ബുദ്ധിമുട്ടിലാകുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കുകയാണ് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ജനകീയ വാര്‍ഷിക പദ്ധതി…

November 10, 2018

അറിയിപ്പുകൾ

 അറിയിപ്പുകൾ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ക്ഷീരവികസന വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രത്യേക പുനരധിവാസ പദ്ധതി. ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര…

November 10, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.