1. News

ഉദ്യാനകൃഷിയിൽ ഇനി യന്ത്രവൽക്കരണം, കൃഷിഭവനുകളിലൂടെ ധനസഹായം

ഉദ്യാന കൃഷി മേഖലയിൽ യന്ത്രവത്കരണത്തിനു സഹായവുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ. 8 ബി എച്ച് പി ക്കു താഴെയുള്ള പവർ ടില്ലറുകൾക്ക് യൂണിറ്റൊന്നിനു 50000 രൂപയും അതിനു മുകളിലുള്ള പവർ ടില്ലറുകൾക്ക് 75000 രൂപയും നൽകുന്നു.

K B Bainda
udyanakrishi machanization
യന്ത്രവൽക്കരണത്തിനു ധനസഹായവുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ

അടുക്കള കൃഷിയിലും ഉദ്യാനകൃഷിയിലും ഇനി ആയാസം വേണ്ട. യന്ത്രവൽക്കരണത്തിനു ധനസഹായവുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ. 8 ബി എച്ച് പി ക്കു താഴെയുള്ള പവർ ടില്ലറുകൾക്ക് യൂണിറ്റൊന്നിനു 50000 രൂപയും അതിനു മുകളിലുള്ള പവർ ടില്ലറുകൾക്ക് 75000 രൂപയും നൽകുന്നു.No more hassle in kitchen and horticulture. State Horticulture Mission with funding for mechanization. 50,000 / - per unit for power tillers below 8 bhp and Rs. 75000 / - for power tillers above.

സ്വയം പ്രവർത്തിക്കുന്ന ഉദ്യാന യന്ത്രങ്ങളായ വീഡ് കട്ടർ \, ഫ്രൂട്ട് പ്ലക്കർ, ഫ്രൂട്ട് ഹാർവെസ്റ്റർ , ട്രീപ്രൂണർ, എന്നിവയ്ക്ക് 1. 25 ലക്ഷം രൂപയും മാന്വൽ സ്പ്രേയറുകൾക്ക് യൂണിറ്റൊന്നിന്‌ 600 രൂപയും നൽകും.

8-12 ലിറ്ററിൽ വരെ സംഭരണ ശേഷിയുള്ള പവർ നാപ്സാക്ക് സ്‌പ്രേയറുകൾക്ക് യൂണിറ്റൊന്നിനു 10000 രൂപയും പ്രകൃതിക്ക് ഇണങ്ങിയ വിളക്ക് കെണികൾക്ക് യൂണിറ്റൊന്നിനു 1400 രൂപയും ധനസഹായം നൽകുന്നു. യന്ത്രങ്ങൾക്കുള്ള ധനസഹായം പട്ടിക ജാതി / പട്ടിക വർഗ്ഗ / ചെറുകിട/ നാമമാത്ര കർഷകർ/ സ്ത്രീകൾക്കാണ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റബ്ബറിന്‍റെ നിയന്ത്രിത കമിഴ്ത്തിവെട്ടിനെക്കുറിച്ചറിയാന്‍ കോള്‍സെന്‍ററിൽ വിളിക്കാം

English Summary: mechanization in horticulture and funding through krishibhavan

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds