1. News

ആരോഗ്യത്തിനായി മെഡിറ്ററേനിയൻ ഭക്ഷണ രീതി

ആരോഗ്യം സംരക്ഷിക്കാൻ നാം പല ഭക്ഷണശീലങ്ങളും പരീക്ഷിക്കാറുണ്ട്. ഭക്ഷണശീലങ്ങളിലൂടെ ആരോഗ്യം നേടാൻ..ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും പിന്തുടരാവുന്ന ഭക്ഷണശൈലിയാണ് മെഡിറ്ററേനിയൻ ഭക്ഷണ രീതി.

KJ Staff
ആരോഗ്യം സംരക്ഷിക്കാൻ നാം പല ഭക്ഷണശീലങ്ങളും പരീക്ഷിക്കാറുണ്ട്. ഭക്ഷണശീലങ്ങളിലൂടെ ആരോഗ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും പിന്തുടരാവുന്ന ഭക്ഷണശൈലിയാണ് മെഡിറ്ററേനിയൻ ഭക്ഷണ രീതി. മെഡിറ്ററേനിയൻ ഭക്ഷണമെന്നാൽ മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണരീതിയാണ്. ലോക പ്രശസ്തമായ  ഈ ആരോഗ്യകരമായ ഭക്ഷണരീതി പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും കൊണ്ട് സമ്പന്നമാണ്. വാർധക്യ ലക്ഷണങ്ങളിലേക്കെത്തുന്നതുപോലും വൈകിക്കുന്നതാണ് ഈ ഭക്ഷണശീലമെന്ന് ഗവേഷകർ തെളിയിക്കുന്നു. ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്, പോളണ്ട്. യു.കെ എന്നിവിടങ്ങളില്‍ നടത്തിയ എന്‍യു-ഏ‍ജ് എന്ന പഠനം മെഡിറ്ററേനിയന്‍ ഡയറ്റിൻ്റെ  നിരവധി ഗുണഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യതകളെ മെഡിറ്ററേനിയൻ ഭക്ഷണം കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ- അതായത് കൊഴുപ്പുള്ള മത്സ്യം, മുട്ട, ഒലിവ് എണ്ണ, നട്സ് എന്നിവയെല്ലാം അടങ്ങിയതാണ് മെഡിറ്ററേനിയൻ ഭക്ഷണ രീതി. ഈ ഭക്ഷണ രീതി പിന്തുടരുന്നവർക്ക് വ്യക്ക രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്‌. ഓസ്‌റ്റിയോപോറോസിസ് അഥവാ അസ്ഥിശോഷണ രോഗസാധ്യത കുറയ്ക്കാനും ഈ ഭക്ഷണരീതി സഹായകമാകുമെന്നും സയൻസ് ഡെയ്‌ലി  പ്രസിദ്ധീകരിച്ച. ലേഖനത്തിൽ പറയുന്നു. അൺസാച്ചുറേറ്റഡ് ഫാറ്റുകളും, അന്നജം കുറവുള്ളതുമായ മെഡിറ്ററേനിയൻ ഭക്ഷണരീതി അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. അടിവയറിലെയും, കരളിലെയും (liver) ഹൃദയത്തിലെയും (Intra-pericardial)  പാൻക്രിയാസിലെയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ മെഡിറ്ററേനിയൻ ഭക്ഷണരീതിക്ക് ആവുമെന്നും  തെളിഞ്ഞിട്ടുണ്ട്‌ .
English Summary: Mediterranean food good for health

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds