News

വാഴയിലയിൽ ഭക്ഷണം കഴിക്കു , ആരോഗ്യം സംരക്ഷിക്കൂ 

വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത് ദക്ഷി​ണേന്ത്യക്കാർ ,പ്രത്യേകിച്ച് ​ മലയാളികളുടെ ശീലമാണ്. അമ്പലത്തിലെ പ്രസാദവും മറ്റും  വാഴയിലയിലാണ്​ നൽകുന്നത്​. ഭൂരിഭാഗവും ആഘോഷ വേളകളിലും ഒത്തുചേരൽ സന്ദർഭങ്ങളിലും വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതാണ്​ പതിവ്​. വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത്​ വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി നമ്മൾ കരുതുന്നു. ഓണം,വിഷു, കല്ല്യാണം അങ്ങനെ ആഘോഷം ഏതുമാകട്ടെ സദ്യയാണ് മലയാളികള്‍ക്ക് പ്രീയം തൂശനിലയില്‍ സദ്യ കഴിക്കുന്നതാണ്. ഇത് വെറുമൊരു ചടങ്ങോ വിശ്വാസമോ ആണെന്നു കരുതാന്‍ വരട്ടെ, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതു കൊണ്ടാണ് നമ്മുടെ കാരണവന്മാര്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയത്. വാഴയിലയി ൽ  കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

പോളിഫിനോൾസ്​ എന്ന സ്വാഭാവിക ആന്‍റിഒാക്​സിഡന്‍റ്​  ഘടകങ്ങളാൽ സമ്പന്നമാണ്​ വാഴയില. പല സസ്യാഹാരങ്ങളിലും ഗ്രീൻ ടിയിലും ഇത്​ കണ്ടുവരുന്നുണ്ട്​. വാഴയിലയിൽ ഭക്ഷണം വിളമ്പു​മ്പോള്‍ അതിലെ പോളിഫിനോൾസി​നെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും. ഒട്ടേറെ ജീവിത ശൈലീരോഗങ്ങളെ ഇൗ ആന്‍റി ഒാക്​സിഡന്‍റ്​ പ്രതിരോധിക്കുന്നു. വാഴയിലയിൽ വിളമ്പുന്ന സദ്യയ്ക്ക് ഒരു  ചിട്ടയുണ്ട്. ഉപ്പ്, പുളി, എരിവ്, മധുരം എന്നിവയായിരിക്കും ആദ്യം വിളമ്പുക. മറ്റു വിഭവങ്ങൾ വിളമ്പി വരുമ്പോഴേക്കും ഇവ തൊട്ടുകൂട്ടിയിരിക്കും.ഇതും ശരീരത്തിനുള്ള ഒരു സൂചനയാണ്. കഴിക്കാൻ പോകുന്ന ഭക്ഷണത്തിൻ്റെ  തരവും അവ സ്വീകരിക്കുവാനുള്ള ഒരു സൂചനയുമാണത്. പൊതിച്ചോറ് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എറെയാണ് .  ചൂട് ചോറ് വാഴയിലയിലേക്കിടുമ്പോൾ ഇല വാടുന്നു. ഇത് ആസ്വാദ്യകരമായ ഒരു ഗന്ധം ഉണ്ടാക്കുന്നു. ഈ ഗന്ധം വിശപ്പുണ്ടാക്കും. അതിനാൽ തന്നെ ദഹനവും സുഗമമാകും. കൂടാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള പ്രവണതയും.

vaazha appam

വാഴയിലയിലെ ഭക്ഷണം ഏറ്റവും ചെലവ്​ കുറഞ്ഞ രീതിയാണ്​. ഭക്ഷണം വിളമ്പുന്നതിന്​ വൻതോതിൽ കൃത്രിമപാത്രങ്ങൾ വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച്​ വേവലാതിയും വാഴയിലയാകു​മ്പോള്‍ വേണ്ടതില്ല. വാഴയിൽ നിന്ന്​ സ്വന്തമായി മുറി​ച്ചടുത്ത്​ വൃത്തിയാക്കി ഭക്ഷണത്തിനായി ഉപയോഗിക്കാം. മറ്റ്​ പാത്രങ്ങളെ അപേക്ഷിച്ച്​ വാഴയിലയിലെ സദ്യവട്ടം കൂടുതൽ ശുചിത്വമുള്ളതാണ്. സാധാരണ പാത്രങ്ങളിൽ നിന്ന്​ വാഷിങ്​ സോപ്പിന്‍റെയും മറ്റും അംശങ്ങൾ നമ്മുടെ ശരീരത്തു കടന്നുകൂടാനും സാധ്യതയുമുണ്ട്​. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു.വാഴയിലയുടെ പ്രതലത്തിൽ മെഴുകിന്​ സമാനമായ ആവരണമുള്ളതിനാൽ ഇലയിൽ നിന്ന്​ മറ്റ്​ പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരാനും സാധ്യതയില്ല.

ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങൾ പരിസ്​ഥിതിക്ക്​ വലിയ ആഘാതമുണ്ടാക്കു​മ്പോള്‍ വാഴയില തീർത്തും പരിസ്​ഥിതി സൗഹൃദമാണ്​. കുറഞ്ഞ സമയം കൊണ്ട്​ ഇവ അഴുകി മണ്ണിനോട്​ ചേരുകയും ചെയ്യും. പ്ലാസ്​റ്റിക്ക്  പാത്രങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിക ദോഷങ്ങൾ വാഴയില ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കാം.നമുക്ക്​ പിടിതരാത്തതും സ്വാഭവികവുമായ രുചി വൈവിധ്യങ്ങൾ കൂടിയാണ്​ അറിയാതെ വാഴയില ഭക്ഷണത്തിലൂടെ നൽകുന്നത്​. . അടുത്ത തവണ വാഴയിലയിൽ നിങ്ങൾക്ക്​ ആരെങ്കിലും ഭക്ഷണം ഒാഫർ ചെയ്​താൽ ധൈര്യമായി ആസ്വദിച്ചോളൂ. 
 

English Summary: plantain leaf food

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine