1. News

മത്സ്യ ഉല്‍പ്പന്ന സംരംഭകത്വത്തില്‍ നാഴികക്കല്ല്: സൗരോര്‍ജ്ജ ഫിഷ് ഡ്രയര്‍ ഉദ്ഘാടനം ചെയ്തു

ഐ സി എ ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി കോരമ്പാടം സര്‍വീസ് സഹകരണ ബാങ്കിന് നല്‍കിയ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് ഡ്രയര്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ലഭ്യമായ വിഭവം കൂടുതല്‍ വിപുലമായി ഉപയോഗിക്കുന്നതിന് ഡ്രയര്‍ സംരംഭം ഉതകുമെന്ന് അദ്ദേഹം പറഞ്ഞു.

Meera Sandeep
മത്സ്യ ഉല്‍പ്പന്ന സംരംഭകത്വത്തില്‍ നാഴികക്കല്ല്: സൗരോര്‍ജ്ജ ഫിഷ് ഡ്രയര്‍ ഉദ്ഘാടനം ചെയ്തു
മത്സ്യ ഉല്‍പ്പന്ന സംരംഭകത്വത്തില്‍ നാഴികക്കല്ല്: സൗരോര്‍ജ്ജ ഫിഷ് ഡ്രയര്‍ ഉദ്ഘാടനം ചെയ്തു

എറണാകുളം : ഐ സി എ ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി കോരമ്പാടം സര്‍വീസ് സഹകരണ ബാങ്കിന് നല്‍കിയ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് ഡ്രയര്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ലഭ്യമായ വിഭവം കൂടുതല്‍ വിപുലമായി ഉപയോഗിക്കുന്നതിന് ഡ്രയര്‍ സംരംഭം ഉതകുമെന്ന് അദ്ദേഹം പറഞ്ഞു.

സി ഐ എഫ് ടി യിലെ എന്‍ജിനീയറിങ്ങ് വിഭാഗം രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ഫിഷ് ഡ്രൈയര്‍ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ പ്രവര്‍ത്തനച്ചെലവ് വളരെ കുറവായിരിക്കും. ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഗവേഷണ പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച 50 കിലോഗ്രാം ഉല്പാദനശേഷിയുള്ള സോളാര്‍ ഡ്രൈയര്‍ സൗജന്യമായാണ് സി ഐ എഫ് ടി ബാങ്കിനു നല്‍കുന്നത്.

ബാങ്കിനു കീഴിലുള്ള സമൃദ്ധി വനിതാ സ്വയം സഹായ ഗ്രൂപ്പാണ് ഡ്രൈയര്‍ ഉപയോഗിക്കുന്ന ഉത്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കടമക്കുടിയുടെ തനതായ രുചി വിഭവങ്ങള്‍ ആണ് ഇതില്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഉണക്ക ചെമ്മീന്‍,  ഉന്നക്ക നന്തന്‍ ഉള്‍പ്പെടെ മീനുകള്‍ കൂടാതെ മീന്‍, ചെമ്മീന്‍ അച്ചാറുകള്‍, ചമ്മന്തി പൊടി എന്നിവ ഉത്പാദിപ്പിക്കുകയും ബാങ്ക് ഈ ഉത്പന്നങ്ങള്‍ വിപണനം നടത്തുകയും ചെയ്യും.

ഉത്പാദന മികവും ഗുണനിലവാരവും നിലനിര്‍ത്തുന്നതിന്  ആവശ്യമായ പ്രത്യേക പരിശീലനം സി ഐ എഫ് ടിയില്‍ നല്‍കിയിട്ടുണ്ട്.

പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം മീറ്റ് പ്രോസസ്സിംഗ് ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ഇ.കെ ശിവന്‍ നിര്‍വഹിച്ചു. ഐ സി എ ആര്‍  - സി ഐ എഫ് ടി ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്‍ അധ്യക്ഷത വഹിച്ചു. ഐ സി എ ആര്‍ - സി ഐ എഫ് ടി എഞ്ചിനീയറിംഗ് സെക്ഷന്‍ ഇന്‍ചാര്‍ജ് ഡോ: എസ് മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആദ്യ വില്‍പനോദ്ഘാടനം സി ഐ എഫ് ടി ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്‍,  ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ്  കെ.വി ആന്റണിക്ക് നല്‍കി നിര്‍വഹിച്ചു. കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മനു ശങ്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എസ് ആന്റണി,  ഷീജ ജോസ്, ബാങ്ക് പ്രസിഡന്റ് ഹരോള്‍ഡ് നികോള്‍സണ്‍, സി ഐ എഫ് ടി എക്സ്റ്റന്‍ഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിവിഷന്‍ ഹെഡ് ഡോ.നികിത ഗോപാല്‍,  സീനിയര്‍ സയന്റിസ്‌റ് ഡോ: വി.കെ സജേഷ് ബാങ്ക് ബോര്‍ഡ് അംഗം കെ.കെ പ്രതാപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

English Summary: Milestone in fish product entrepreneurship: Solar powered fish dryer inaugurated

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds