1. News

ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്

ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദത്തിന് ലോകത്ത് സ്വീകാര്യതയേറുകയാണ്. ക്യൂബ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇത് നേരിട്ട് ബോധ്യമായി. നൂറിലധികം രാജ്യങ്ങളിൽ ആയുർവേദം പ്രചരിക്കപ്പെടുന്നുണ്ട്.

Meera Sandeep
ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്
ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദത്തിന് ലോകത്ത് സ്വീകാര്യതയേറുകയാണ്. ക്യൂബ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇത് നേരിട്ട് ബോധ്യമായി. നൂറിലധികം രാജ്യങ്ങളിൽ ആയുർവേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായുള്ള ആശയ വിനിമയത്തിൽ ആയുർവേദ രംഗത്തു കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആയുർവേദ കോളേജിൽ ഈ അദ്ധ്യയന വർഷത്തിൽ 800ൽ പരം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ 85 ശതമാനത്തിലധികം വനിതകളാണ്. നിലവിലുള്ള വനിതാ ഹോസ്റ്റൽ ആയുർവേദ കോളേജിലെ വിദ്യാർഥിനികളെ ഉൾകൊള്ളുന്നതിനു പര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് 5.65 കോടി രൂപ ചെലവഴിച്ച് ഒരു പുതിയ വനിതാ ഹോസ്റ്റൽ യാഥാർത്ഥ്യമാക്കിയത്. 

33 ആധുനിക സൗകര്യങ്ങളുള്ള മുറികളും അടുക്കളയും ഹാളുകളും പഠനമുറികളും ഉൾപ്പടെയുള്ള സൗകാര്യമാണ് സജ്ജീകരിച്ചിട്ടുള്ളത്. പുതിയ വനിതാ ഹോസ്റ്റലിൽ നൂറോളം വിദ്യാർത്ഥിനികൾക്ക് സുഖമായി താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഹൃദയസ്തംഭനവും ആയുർവേദ ചികിത്സയും

ആയുവർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.ഡി. ശ്രീകുമാർ, ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ആർ. രാജം, എം. ഷാജഹാൻ, ഡോ. സി.എസ്. ശിവകുമാർ, വി.കെ. ഷീജ, ഡോ. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

English Summary: Aim for more jobs and initiatives in the field of Ayurveda: Minister Veena George

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds