പരിസ്ഥിതിക്ക് ഭീഷണിയായ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നത് കുറയ്ക്കാനുള്ള വഴികൾ പരിശോധിക്കുകയാണ് മിൽമ ..പാലിന് എ.ടി.എം. കൗണ്ടറിനും കാർഡിനും സമാനമായ സംവിധാനം മിൽമ നടപ്പാക്കാനൊരുങ്ങുന്നു. കവറിന് പകരം പാത്രത്തിലും ഇതുവഴി പാൽ വാങ്ങാം. കവർ പാൽ വിതരണത്തിലൂടെ ഓരോ ദിവസവും സൃഷ്ടിക്കുന്ന മാലിന്യത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കൂടിയാണ് മിൽമയുടെ ഈ ശ്രമം.ഉപഭോക്താക്കൾക്ക് പാത്രവുമായി എത്തി മറ്റാരുടേയും സഹായമില്ലാതെ മെഷീനിൽ നിന്ന് പാൽ വാങ്ങാവുന്ന പദ്ധതിയാണ് മിൽമയുടെ പരിഗണനയിലുള്ളത്.
തിരഞ്ഞെടുക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന കിയോസ്‌ക് മെഷീനിൽ നിന്ന് പാത്രവുമായി എത്തി ഉപഭോക്താക്കൾക്ക് പാൽ വാങ്ങാം. ഉപഭോക്താവിന് ലഭിക്കുന്ന എ.ടി.എം. കാർഡിന് സമാനമായ റിച്ചാർജ് കാർഡ് മെഷീനിൽ ഇട്ടശേഷം ആവശ്യമായ പാലിന് സമാനമായ രൂപ സ്‌ക്രീനിൽ സെറ്റ് ചെയ്യണം. തുടർന്ന് പാത്രം വെയ്ക്കുമ്പോൾ അത്രയും തുകയ്ക് തുല്യമായ പാൽ ലഭിക്കും.പാക്കിങ് ചാർജ് ഇല്ലാത്തതിനാൽ സാധാരണ ലഭിക്കുന്നതിനേക്കാൾ ഒരുരൂപ വിലയിൽ കുറയും. പരീക്ഷണാടിസ്ഥാനത്തിൽ പട്ടം മിൽമ ഭവനിലാണ് ..മിൽമയുടെ തലസ്ഥാനത്തെ ആദ്യത്തെ മിൽക്ക് എടിഎമ്മുകൾ താൽക്കാലികമായി ആസൂത്രണം ചെയ്തിരിക്കുന്നത് , മെഡിക്കൽ കോളേജ്, കരമന, ഈസ്റ്റ് ഫോർട്ട്, പട്ടം എന്നിവിടങ്ങളിലാണ്. ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും . പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നതും വേഗത്തിലും കുറയ്ക്കുക എന്നതാണ് തീരുമാനമെന്ന് , മിൽമയുടെ തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻചെയർമാൻ കല്ലഡ രമേഷ് പറഞ്ഞു.
മെഷീൻ പ്രവർത്തിപ്പിക്കാൻ ആളുകൾ വേണ്ടെങ്കിലും ഓരോ നാലുമണിക്കൂർ ഇടവിട്ട് ടാങ്ക് വൃത്തിയാക്കാൻ ജീവനക്കാരുണ്ട്. ചൂടുവെള്ളവും തണുത്തവെള്ളവും ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നത് കണക്കിലെടുത്താണ് പട്ടം മിൽമാ ഭവനിൽ സ്ഥാപിക്കാൻ ആലോചിക്കുന്നത്. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സെല്ലുലോസ് മെറ്റീരിയൽ കൊണ്ടുള്ള കവർ കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും കവർ പെട്ടെന്ന് വലിയുന്നതായി പരാതിയുണ്ടായിരുന്നു.ഉപഭോക്താക്കളിൽ നിന്നുള്ള തണുത്ത പ്രതികരണത്തെത്തുടർന്ന് നിർത്തിവെച്ച മൊബൈൽ പാൽ വെൻഡിംഗ് മെഷീൻ വീണ്ടും അവതരിപ്പിക്കാനും മിൽമ ഒരുങ്ങുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ അടുത്തിടെ നടത്തിയ ബ്രാൻഡ് ഓഡിറ്റിൽ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിൽ വലിയ ഒരു ഭാഗം മിൽമ പാൽ കവറുകളാണെന്നു കണ്ടെത്തിയിരുന്നു.തിരുവനന്തപുരത്ത് മിൽമ ദിവസവും ഒരു ലക്ഷം ലിറ്റർ പാൽ വിൽക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത് രണ്ട് ലക്ഷത്തിലധികം പ്ലാസ്റ്റിക് കവറുകകളാണ് സൃഷ്ടിക്കുന്നത്.
Share your comments