1. News

പാലിന്റെ ഗുണനിലവാരം: ജാഗ്രതാ യജ്ഞത്തിന് തുടക്കം

ക്ഷീരസംഘങ്ങളിലൂടെ സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ജൂണ്‍ ഒന്നു മുതല്‍ ത്രൈമാസ പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞം ആരംഭിച്ചു.

KJ Staff
 
ക്ഷീരസംഘങ്ങളിലൂടെ സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ജൂണ്‍ ഒന്നു മുതല്‍ ത്രൈമാസ പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞം ആരംഭിച്ചു. കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ അളക്കുന്ന പാലില്‍ യാതൊരുവിധ അന്യവസ്തുക്കളോ മാലിന്യങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക, സംഘത്തില്‍ സംഭരിക്കുന്ന പാലിന്റെ മൊത്തം ഖരപദാര്‍ത്ഥത്തിന്റെ നിലവിലെ ശരാശരിയില്‍ നിന്നും 0.5 ശതമാനം വര്‍ദ്ധിപ്പിക്കുക, ബി.എം.സി സംഘത്തില്‍ അളക്കുന്ന പാലിന്റെ അണുഗുണനിലവാരം വര്‍ദ്ധിപ്പിക്കുക, പാലില്‍ ആന്റിബയോട്ടിക്കുകളുടെയും കീടനാശിനികളുടെയും സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തുക, മായമില്ലാത്ത പാല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക, ജില്ലയിലെ മുഴുവന്‍ ക്ഷീര സംഘങ്ങള്‍ക്കും എഫ്.എസ്.എസ്.എ രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് നല്‍കുക, കറവ കഴിഞ്ഞ് ഒരു മണിക്കൂറിനകം കര്‍ഷകര്‍ ക്ഷീരസംഘത്തില്‍ പാല്‍ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ക്ഷീരസംഘങ്ങള്‍ മൂന്ന് മണിക്കൂറിനകം ബള്‍ക്ക് മില്‍ക്ക് കൂളര്‍ അല്ലെങ്കില്‍ ചില്ലിങ് പ്ലാന്റിംല്‍ സംഭരിച്ച പാല്‍ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. 
 
ജില്ലയിലെ 55 ബി.എം.സി സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലനം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ ഉള്ള സംഘങ്ങളിലെ വിവരശേഖരണം ജൂണ്‍ പതിനഞ്ചിനുള്ളില്‍ പൂര്‍ത്തിയാകും. ഇതിനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ കെ. രാധാകൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ജിജ സി കൃഷ്ണന്‍, സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ ബെറ്റി ജോഷ്വാ  എിവരെ ചുമതലപ്പെടുത്തി. മറ്റ് സംഘങ്ങളിലെ വിവര ശേഖരണം അതത് ക്ഷീരവികസന ഓഫീസര്‍മാരും ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരും മില്‍മ പ്രൊക്യുര്‍മെന്റ് ആന്‍ഡ് ഇന്‍പുട്ട് വിങ്ങും ചേര്‍ന്ന് പൂര്‍ത്തിയാക്കും. ഗുണമേന്‍മയുള്ള പാല്‍ ഉല്പാദിപ്പിക്കുന്നതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് അധിക വരുമാനം നേടിക്കൊടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
English Summary: milk quality to be ensured

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds