News

ബാംബൂ ടൈൽ: വില തുച്ഛം, ഗുണം മെച്ചം

bamboo
കേരള സ‌്റ്റേറ്റ‌് ബാംബു കോര്‍പറേഷൻ കുറഞ്ഞ വിലയില്‍ മികച്ച ഗുണമുള്ള പുത്തന്‍ ബാംബൂ ടൈല്‍ വിപണിയിലിറക്കുന്നു. കോഴിക്കോട‌് നല്ലളത്തെ ഫാക്ടറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി നിര്‍മിച്ച ടൈലുകള്‍ അടുത്ത മാസം വിപണിയിലിറക്കും. മുള നീളത്തില്‍ കീറി എടുത്താണ‌് ഇപ്പോള്‍ വിപണിയില്‍ ഉള്ള ടൈലുകള്‍ നിര്‍മ്മിക്കുന്നത്. കുറഞ്ഞ ഉല്‍പ്പാദനക്ഷമതയും വിലക്കൂടുതലുമാണ‌് ഇത്തരത്തിലുള്ള നിര്‍മ്മാണം നേരിടുന്ന വെല്ലുവിളി. 40 ശതമാനം മാത്രമാണ‌് ഉല്‍പ്പന്നമായി മാറ്റാന്‍ കഴിയുക.

പുതിയ ടൈലുകള്‍ മുള ചതച്ച‌് നാരുകള്‍ വേര്‍തിരിച്ചെടുത്താണ‌് നിര്‍മിക്കുന്നത‌്. ഇന്ത്യന്‍ പ്ലൈവുഡ‌് റിസര്‍ച്ച‌് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരംഇതിനുണ്ട്.85 ശതമാനംവരെയാണ‌് ഉല്‍പ്പാദനക്ഷമത. സ‌്ക്വയര്‍ഫീറ്റിന‌് 100 മുതല്‍ 150 രൂപവരെയാണ‌് വില. കൂടാതെ മികവിലും ഇവ മുന്നിട്ടുനില്‍ക്കും. വാതില്‍, ഫര്‍ണിച്ചര്‍, വലിയ ഹാള്‍ മുറികളായി തിരിക്കാനുള്ള പാനലുകള്‍ എന്നിവയ‌്ക്കുപുറമെ ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മാണത്തില്‍ ഭിത്തിയായിവരെ ദൃഢതയേറിയ ഈ പാനലുകള്‍ ഉപയോഗിക്കാനാകും.ബാംബൂ പ്ലൈ, ടൈൽ, മാറ്റ‌്, ഫർണിച്ചർ, ബാംബൂ ഹട്ട‌്, കരകൗശലവസ്തുക്കൾ എന്നിവയാണ‌്  ഇപ്പോൾ നിർമിക്കുന്നത‌്.

English Summary: moderate price and high quality bamboo tiles

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine