1. News

മഴക്കാല കൃഷി രീതികൾ

വഴുതന മഴക്കാലത്ത് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് വഴുതനയുടെത്. നിലമൊരുക്കുമ്പോൾ രണ്ടു മുതൽ മൂന്നു കിലോഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർക്കുക. അടിവളമായി സെന്റൊന്നിന് 100 കിലോഗ്രാം ജൈവവളം ചേർക്കുന്നത് ഉത്തമമാണ്. നാലു മുതൽ അഞ്ച് ഇലകൾ അതായത് ഒരു മാസമായ ആരോഗ്യമുള്ള തൈകൾ പറിച്ചുനടുക.

Priyanka Menon

വഴുതന

മഴക്കാലത്ത് ഏറെ അനുയോജ്യമായ കൃഷിരീതിയാണ് വഴുതനയുടെത്. നിലമൊരുക്കുമ്പോൾ രണ്ടു മുതൽ മൂന്നു കിലോഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർക്കുക. അടിവളമായി സെന്റൊന്നിന് 100 കിലോഗ്രാം ജൈവവളം ചേർക്കുന്നത് ഉത്തമമാണ്. നാലു മുതൽ അഞ്ച് ഇലകൾ അതായത് ഒരു മാസമായ ആരോഗ്യമുള്ള തൈകൾ പറിച്ചുനടുക.

സസ്യവളർച്ച കുറഞ്ഞ ഇനങ്ങളായ ശ്വേതയും സൂര്യയും 60*60 സെൻറീമീറ്റർ അകലവും, സസ്യവളർച്ച കൂടിയ ഇനങ്ങളായ ഹരിതയും നീലിമയും 90*90 സെൻറീമീറ്റർ അകലത്തിലും പറിച്ചുനടുക. അടിവളമായി നടീൽ സമയത്ത് സെന്റൊ ന്നിന് 325 ഗ്രാം യൂറിയ, 888 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 83 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർത്തു നടുക. നട്ട് 20 മുതൽ 30 ദിവസങ്ങൾക്കുശേഷം സെന്റൊന്നിന് യൂറിയ 167 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 84 ഗ്രാം എന്നിവ കൂടി ചേർക്കുക. നട്ട് രണ്ടു മാസങ്ങൾക്ക് ശേഷം 168 ഗ്രാം യൂറിയ സെന്റൊന്നിന് എന്ന തോതിൽ മണ്ണിൽ ചേർത്തിളക്കുക.

കുരുമുളക്

ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കാൻ ഒന്നുമുതൽ രണ്ട് കിലോ ട്രൈക്കോഡർമ, 90 കിലോ ചാണകപ്പൊടിയും, 10 കിലോ വേപ്പിൻപിണ്ണാക്കും ആയി കൂട്ടി കലർത്തി ആവശ്യത്തിന് ഈർപ്പം നിൽക്കത്തക്ക വണ്ണം രണ്ടാഴ്ചത്തേക്ക് വെക്കണം. ഈ മിശ്രിതത്തിൽ നിന്ന് രണ്ടര കിലോ വീതം ഓരോ കുരുമുളക് ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്.

Eggplant is the most suitable crop during monsoon season. When preparing the ground add two to three kilograms of lime or dolomite. It is recommended to add 100 kg of basal manure per cent. Transplant four to five leaves i.e. one month old healthy seedlings.

തെങ്ങിൻറെ മണ്ട ചീയൽ

അഴുകിയ ഭാഗങ്ങൾ ചെത്തി മണ്ട വൃത്തിയാക്കുക. 1% ബോർഡോ കുഴമ്പ് പുരട്ടി പൊതിയുക. രോഗബാധ ഉള്ളതും ഇല്ലാത്തതുമായ തെങ്ങുകളുടെ ഓലകളിൽ 1% ബോർഡോമിശ്രിതം തളിക്കാം. ഇത് മഹാളി, ഓലചീയൽ, കായ് ചീയൽ എന്നിവ നിയന്ത്രണവിധേയമാക്കാൻ ഗുണകരമാണ്.

English Summary: Monsoon cultivation methods

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds