1. News

മലപ്പുറം ജില്ലയിലെ മൊറയൂർ.ഗ്രാമപഞ്ചായത്ത് 20-21 വർഷം നടപ്പിലാക്കുന്ന പദ്ധതികൾ : അപേക്ഷിക്കാം ജൂലൈ 6 വരെ

മലപ്പുറം ജില്ലയിലെ മൊറയൂർ ഗ്രാമപഞ്ചായത്ത് ഈ വർഷം (2020-21) നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഗുണഭോക്താക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. 1.വീട് വാസയോഗ്യമാക്കൽ (ജനറൽ) 2. വീട് വാസയോഗ്യമാക്കൽ (S.C) 3. ബക്കറ്റ് കമ്പോസ്റ്റിംഗ് 4. വിദ്യാർഥികൾക്ക് മേശ, കസേര (S.C) 5. വയോജനങ്ങൾക്ക് കട്ടിൽ (ജനറൽ) 6. വയോജനങ്ങൾക്ക് കട്ടിൽ (S.C) 7. തരിശ് ഭൂമിയിൽ പച്ചക്കറി കൃഷിക്ക് ധനസഹായം.

K B Bainda
Malappuram Dist

മലപ്പുറം ജില്ലയിലെ മൊറയൂർ  ഗ്രാമപഞ്ചായത്ത് ഈ വർഷം (2020-21) നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഗുണഭോക്താക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.

  1. വീട് വാസയോഗ്യമാക്കൽ (ജനറൽ)
  2. വീട് വാസയോഗ്യമാക്കൽ (S.C)
  3. ബക്കറ്റ് കമ്പോസ്റ്റിംഗ്
  4. വിദ്യാർഥികൾക്ക് മേശ, കസേര (S.C)
  5. വയോജനങ്ങൾക്ക് കട്ടിൽ (ജനറൽ)
  6. വയോജനങ്ങൾക്ക് കട്ടിൽ (S.C)
  7. തരിശ് ഭൂമിയിൽ പച്ചക്കറി കൃഷിക്ക് ധനസഹായം.
  8. നെൽകൃഷിക്ക് വിത്ത്, ജൈവ വളം, കൂലി  ചെലവ് സബ്സിഡി (വനിത)
  9. മരച്ചീനി കൃഷിക്ക് ജൈവ വളം
  10. വെറ്റില കൃഷിക്ക് ജൈവ വളം
  11. കുരുമുളക് കൃഷിക്ക് ജൈവ വളം
  12. കുറ്റി കുരുമുളക് വിതരണം
  13. പച്ചക്കറി കൃഷിക്ക് ജൈവ വളം, കൂലി ചെലവ് സബ്സിഡി (വനിത)
  14. വാഴ കൃഷിക്ക് കുമ്മായം
  15. കവുങ്ങ് കൃഷിക്ക് ജൈവ വളം
  16. മൺ ചിട്ടിയിൽ പച്ചക്കറി തൈകൾ വിതരണം
  17. ഫല വൃക്ഷ തൈകളുടെ വിതരണം
  18. ഹ്രസ്വ കാല ഭക്ഷ്യ വിളകളുടെ ഇടവിള കൃഷിക്ക് പ്രോത്സാഹനം.
  19. കറവപ്പശുക്കൾക്ക് കാലിത്തീറ്റ (ജനറൽ)
  20. കോഴി വിതരണം (വനിത)

എല്ലാ പദ്ധതികൾക്കും അർഹതാ മാനദണ്ഡങ്ങളും മുൻഗണനാ മാനദണ്ഡങ്ങളും ഉണ്ടായിരിക്കും.

ഫോമുകൾ വാർഡ് മെമ്പർമാരിൽ നിന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും.

ഫോമുകൾ കൃത്യമായി പൂരിപ്പിച്ച് ആധാർ കാർഡ്, റേഷൻ കാർഡ്, ഹരിത കർമ്മ സേനയുടെ യൂസർ ഫീ രശീത് എന്നിവയുടെ ഫോട്ടോ കോപ്പികൾ സഹിതം സമർപ്പിക്കണം.

 അപേക്ഷകൾ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 2020 ജൂലൈ ആറ് തിങ്കളാഴ്ച.

 

സെക്രട്ടറി                              പ്രസിഡന്റ്

മൊറയൂർ ഗ്രാമപഞ്ചായത്ത്

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കനറാ ബാങ്കിൽ നിന്നും 4% പലിശയ്ക്കു കിസാൻ ക്രെഡിറ്റ് കാർഡ് സ്വർണ്ണ വായ്പ .

English Summary: Morayur Grama Panchayat of Malappuram District 20-21 years Implementation Schemes: Apply until July 6th

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds