1. News

അമ്മമാർ സൂപ്പർ വുമണല്ല ,സ്നേഹവും, സങ്കടവും, ദേഷ്യവും, ക്ഷീണവും എല്ലാമുള്ള സാധാരാണ വ്യക്തി. വേറിട്ട സന്ദേശവുമായി വനിതാ ശിശു വികസന വകുപ്പ്

കേരള സര്‍ക്കാരിന്‍റെ വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മാതൃ ദിന സന്ദേശം ശ്രദ്ധ നേടുന്നു. ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട എന്നും ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത്

K B Bainda
വനിത ശിശുവികസന വകുപ്പ്  ഫേസ്‌ബുക്കിൽ  പങ്കുവച്ച മാതൃദിന പോസ്റ്റ്
വനിത ശിശുവികസന വകുപ്പ് ഫേസ്‌ബുക്കിൽ പങ്കുവച്ച മാതൃദിന പോസ്റ്റ്

കേരള സര്‍ക്കാരിന്‍റെ വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മാതൃ ദിന സന്ദേശം ശ്രദ്ധ നേടുന്നു.

ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട എന്നും ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത് എന്നുമുള്ള വേറിട്ട സന്ദേശമാണ് ഈ ലോക മാതൃദിനത്തില്‍ വനിത ശിശുവികസന വകുപ്പ് നമുക്ക് നൽകുന്നത് .

On this World Mother's Day, the Department of Women and Child Development sends us a different message that we must not have preconceived notions and prejudices about what a mother should look like and that we must acknowledge that every mother has her own personality.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിത ശിശുവികസന വകുപ്പ് മാതൃദിന പോസ്റ്റ് പങ്കുവച്ചത്. അമ്മ .എന്നാല്‍ സ്നേഹത്തിന്‍റെ നിറകുടമോ ക്ഷമയുടെ പര്യായമോ സൂപ്പര്‍ വുമണോ അല്ല. മറിച്ച് .

മറ്റുള്ളവരെപ്പോലെ സ്നേഹവും, സങ്കടവും, ദേഷ്യവും, ക്ഷീണവും എല്ലാമുള്ളൊരു സാധാരണ വ്യക്തിയാണെന്നും പോസ്റ്റില്‍ പറയുന്നു.

പ്രതീക്ഷകളുടെ ഭാരമേല്‍പിപ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്നോര്‍ക്കാം, അവരെ അവരായി തന്നെ അംഗീകരിക്കാം'- വനിത ശിശുവികസന വകുപ്പ് കുറിച്ചു.

English Summary: Mothers are not super women, Women and Child Dept with a different message

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds