ചെറുകിട കാര്‍ഷിക സംരംഭങ്ങളെ ഊര്‍ജ്ജിതമാക്കാന്‍ നബാര്‍ഡ്

Friday, 12 October 2018 12:02 PM By KJ KERALA STAFF
 
 
കാര്‍ഷിക മേഖലയിലെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി നബാര്‍ഡ്. വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെ ഏകോപിച്ച് മാതൃകാപരമായ നൂറ് ചെറുകിട സംരംഭങ്ങള്‍ ബാങ്ക് വായ്പ പദ്ധതിയിലൂടെ നടപ്പിലാക്കും. തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. വിജ്ഞാന വ്യാപനം, വിപണി കണ്ടെത്തല്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വിവിധ കാര്‍ഷിക മാര്‍ഗങ്ങളെപ്പറ്റി ബോധവത്ക്കരണം നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡിന്റെ ജില്ലാ വികസന മാനേജര്‍ ജിഷ വടക്കുംപറമ്പില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും വയനാട് ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദ് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

നിലവിലുള്ള കര്‍ഷക സംഘങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുക പുതിയ കൂട്ടായ്മയിലൂടെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. കുടുംബശ്രീ, കര്‍ഷക ഉത്പാദക സംഘങ്ങള്‍ തുടങ്ങിയവയ്ക്കാണ് മുന്‍ഗണന. യുവസംരംഭകര്‍ക്കും പ്രത്യേക പരിഗണനയുണ്ടായിരിക്കും. ജില്ലാ കൃഷി ഓഫീസ്, മൃഗസംരക്ഷണ വകുപ്പ്, ജില്ലാ വ്യവസായ വകുപ്പ്, കൃഷി വിജ്ഞാന്‍ കേന്ദ്ര, പ്ലാനിംഗ് ഓഫീസ്, കുടുംബശ്രീ, വി.എഫ്.പി.സി.കെ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ വിശദീകരിച്ചു.

CommentsMore from Krishi Jagran

രാജ്യത്തെ റബ്ബറിൻ്റെ വിലയിടിവിന് ആക്കംകൂട്ടി റബ്ബർ ഇറക്കുമതികൂടുന്നു

രാജ്യത്തെ റബ്ബറിൻ്റെ വിലയിടിവിന് ആക്കംകൂട്ടി റബ്ബർ ഇറക്കുമതികൂടുന്നു ഇന്ത്യയിൽ റബ്ബറിൻ്റെ വിലയിടിവിന് ആക്കംകൂട്ടി റബ്ബർ ഇറക്കുമതിയിൽ വൻ കുതിപ്പ്. 3.15 ലക്ഷം ടൺ റബ്ബറാണ് ഏപ്രിൽമുതൽ ഒക്ടോബർവരെരാജ്യത്ത് ഇറക്കുമതിചെയ്തത്.

December 17, 2018

കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജതൈകള്‍ വ്യാപകമായി വിൽക്കുന്നു

കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജതൈകള്‍ വ്യാപകമായി വിൽക്കുന്നു സംസ്ഥാനത്തു കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജതൈകളുടെ കച്ചവടം വ്യാപകമാകുന്നു.

December 17, 2018

വിലകിട്ടാഞ്ഞതിനെ തുടർന്ന്  3000 കിലോ ഉള്ളി റോഡിലെറിഞ്ഞ് കർഷകരുടെ പ്രതിഷേധം

വിലകിട്ടാഞ്ഞതിനെ തുടർന്ന്  3000 കിലോ ഉള്ളി റോഡിലെറിഞ്ഞ് കർഷകരുടെ പ്രതിഷേധം നാസിക് ജില്ലയിൽ രണ്ട് കർഷകർ 3000 കിലോ ഉള്ളി റോഡിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചു.

December 17, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.