പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുത്; ദേശീയ ഹരിത ട്രിബ്യൂണല്‍

Saturday, 01 September 2018 03:10 PM By KJ KERALA STAFF

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ആറ് മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കാന്‍ വനം- പരിസ്ഥിതി മന്ത്രാലയത്തിനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാതലത്തിലാണ് ഉത്തരവ്.

2017 ഫെബ്രുവരി 27നാണ് കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം അവസാനമായി ഇറങ്ങിയത്. ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തരുതെന്ന് കാണിച്ചാണ് ദേശിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മാറ്റം വരുത്തുകയാണെങ്കില്‍ ട്രൈബ്യൂണലിന്റെ അംഗീകാരത്തോടെ ആയിരിക്കണം.

പരിസ്ഥിതി ലോല മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുത്. 2017 ലെ കരട് വിജ്ഞാപനത്തില്‍ നിന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കരുത്. ട്രിബ്യൂണലിന്റെ അനുമതി ലഭിക്കാതെ കരടില്‍ മാറ്റങ്ങള്‍ വരുത്തരുത്. അന്തിമ വിജ്ഞാപനം പുറത്തിറങ്ങും വരെ പാരിസ്ഥിതിക അനുമതി നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ട്രിബ്യൂണലിന്റെ ഉത്തരവിലുണ്ട്.

നേരത്തെ കേരളം 2017ലെ കരട് വിജ്ഞാപനത്തില്‍ നിന്നും ഏലക്കാടുകള്‍, പട്ടയ പ്രദേശം തുടങ്ങിയവ ഉള്‍പ്പെട്ട 424 ചതുരശ്ര അടി പ്രദേശം ഒഴിവാക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ഈ ആവശ്യവും 2013ലെ കരട് വിജ്ഞാപനം പുനസ്ഥാപിക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും തള്ളുന്നതാണ് പുതിയ ഉത്തരവ്. അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കണമെന്ന ഗോവ ഫൌണ്ടേഷന്‍റെ ഹരജിയിലാണ് ഹരിത ട്രൈബ്യൂണലിൻ്റെ നടപടി.

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.