1. News

കേന്ദ്ര വനിത കമ്മീഷൻ വനിതകൾക്കായി ശേഷി വർദ്ധിപ്പിക്കൽ, വ്യക്തിത്വ വികസന പരിപാടി എന്നിവ തുടങ്ങുന്നു

സ്ത്രീകളെ സ്വതന്ത്രരാക്കാനും തൊഴിലിന് സജ്ജരാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി, ദേശീയ വനിതാ കമ്മീഷൻ രാജ്യവ്യാപകമായി വനിതാ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ശേഷി വർദ്ധിപ്പിക്കൽ, വ്യക്തിത്വ വികസന പരിപാടി എന്നിവ ആരംഭിച്ചു.

Meera Sandeep
National Commission for Women chairperson Rekha Sharma
National Commission for Women chairperson Rekha Sharma

സ്ത്രീകളെ സ്വതന്ത്രരാക്കാനും തൊഴിലിന് സജ്ജരാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി, ദേശീയ വനിതാ കമ്മീഷൻ രാജ്യവ്യാപകമായി വനിതാ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ശേഷി വർദ്ധിപ്പിക്കൽ, വ്യക്തിത്വ വികസന പരിപാടി എന്നിവ ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകളുമായി സഹകരിച്ച്, വനിതാ വിദ്യാർഥികളെ തൊഴിൽ മേഖലയിലേക്ക് സജ്ജരാക്കുന്ന വിധത്തിൽ വ്യക്തിഗത വികസനം, പ്രൊഫഷണൽ തൊഴിൽ വൈദഗ്ദ്ധ്യം, ഡിജിറ്റൽ സാക്ഷരത, സോഷ്യൽ മീഡിയയുടെ ഫലപ്രദമായ ഉപയോഗം എന്നിവയിൽ പരിശീലനം നൽകാനാണ് ദേശീയ വനിതാ കമ്മീഷൻ ഉദ്ദേശിക്കുന്നത്.

ഹരിയാന കേന്ദ്ര സർവകലാശാലയുമായി സഹകരിച്ച്, വനിതാ കമ്മീഷൻ  ഇന്ന് ആദ്യ പരിപാടി ആരംഭിച്ചു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ, ശ്രീമതി രേഖാ ശർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ കോഴ്സിലൂടെ ബയോഡേറ്റ തയ്യാറാക്കൽ, അഭിമുഖങ്ങളെ നേരിടുന്ന വിധം തുടങ്ങി വനിത വിദ്യാർത്ഥികൾക്ക് അവരുടെ ജോലി അന്വേഷണത്തിന് ഓരോ ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ നൽകുകയും, എല്ലാ വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ സജ്ജമാക്കുകയും ചെയ്യുമെന്ന് ശ്രീമതി രേഖ ശർമ പറഞ്ഞു.

തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് അവബോധജന്യവും, യുക്തിസഹവും, വിമർശനാത്മകവുമായ ചിന്ത, ആശയവിനിമയം, വ്യക്തിപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിനും പ്രയോഗിക്കുന്നതിനും പരിശീലന പരിപാടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

മൂന്ന് സെഷനുകളും പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക് MyGov വഴി ഒരു ഓൺലൈൻ ചോദ്യോത്തര പരിപാടി സംഘടിപ്പിക്കും. അവിടെ ഈ വിഷയത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ അറിവ്‌ പരീക്ഷിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ക്വിസ് പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റുകൾ ലഭിക്കും. മികച്ച 25 പേർക്ക് ദേശീയ വനിതാ കമ്മീഷൻ, MyGov, ഇൻസ്റ്റിറ്റ്യൂട്ട് മേധാവി എന്നിവർ ഒപ്പിട്ട പ്രശംസാപത്രവും നൽകും.

സംരംഭം തുടങ്ങാൻ 25 ലക്ഷം രൂപ വരെ വായ്പ, ​വനിതകൾക്ക് 30% സംവരണം

കേരള വനിതാ കമ്മീഷനിൽ എൽ.ഡി ക്ലാർക്ക് നിയമനം

English Summary: NCW launches capacity to build up and personality development program for women

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds