ആസ്വദിക്കാം കുറിഞ്ഞിയുടെ വസന്തോത്സവം

Saturday, 11 August 2018 03:22 PM By KJ KERALA STAFF
 
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലകുറിഞ്ഞിയുടെ വരവറിയിച്ച് മൂന്നാറിന്റെയും രാജമലയുടെയും വിവിധ ഭാഗങ്ങളില്‍ കുറിഞ്ഞികള്‍ പൂത്തുതുടങ്ങിയിരിക്കുന്നു. സട്രൊബിലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നീലക്കുറിഞ്ഞി ജൂലൈ മാസത്തില്‍ ധാരാളമായി വിരിയും. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂവിടുക. 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് 2006 ലാണ് മൂന്നാറിലും രാജമലയിലും നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് അന്ന് നാലു ലക്ഷത്തോളം ആളുകളാണ് ഈ കാഴ്ച കാണാനായി മാത്രം ഇവിടെ എത്തിയത്. 2018 നു ശേഷം 2030, 2042, 2054 തുടങ്ങിയ വര്‍ഷങ്ങളില്‍ നീലക്കുറിഞ്ഞി ഇവിടെ വിടരും.

neelakurunji
 
ഇടുക്കി ജില്ലയിലെ മൂന്നാറിലും രാജമലയിലുമാണ് കുറിഞ്ഞിപ്പൂക്കളില്‍ പ്രധാനിയായ നീലക്കുറിഞ്ഞി പൂക്കുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഈ കുറിഞ്ഞിയെ കാണാന്‍ വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്. ദേവികുളം ഗ്യാപ്പ്, മാട്ടുപ്പെട്ടി, ഇരവികുളം ദേശീയോദ്യാനം, കാന്തല്ലൂര്‍ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി കാണാന്‍ സാധിക്കും. മൂന്നാറിന്റെയും രാജമലയുടെയും വിവിധ ഭാഗങ്ങളില്‍ കുറിഞ്ഞി ഒറ്റപ്പെട്ടു പൂക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് ഈ ഭാഗത്ത് വ്യാപകമായി നീലക്കുറിഞ്ഞി പൂവിടുക.

ഓണ്‍ലൈന്‍ ബുക്കിങ്

രാജമലയില്‍ നീലക്കുറിഞ്ഞി പൂക്കുന്നതു കാണുവാന്‍ എത്തുന്നവര്‍ക്കായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായാണ് പ്രവേശന ടിക്കറ്റ് ലഭിക്കുക. നേടിട്ടെത്തി പ്രവേശന ടിക്കറ്റ് ലഭിക്കുമെങ്കിലും തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതായിരിക്കും സൗകര്യം. ജൂലൈ മുതല്‍ ടിക്കറ്റ് വില്പന ആരംഭിക്കും. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ 150 രൂപയും നേരിട്ടു ടിക്കറ്റ് എടുക്കാന്‍ 110 രൂപയുമാണ് ചാര്‍ജ്. രാജമലയിലേക്കുള്ള ടിക്കറ്റുകളില്‍ 75 ശതമാനവും ഓണ്‍ലൈനായിട്ടാണ് വില്‍ക്കുക. അഞ്ചാം മൈല്‍ എന്ന സ്ഥലത്താണ് പ്രവേശന ടിക്കറ്റുകള്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും സന്ദര്‍ശകരെ വനംവകുപ്പിന്റെ പ്രത്യേക ബസുകളില്‍ രാജമലയില്‍ എത്തിക്കും.

സാധിക്കുകയുള്ളൂ. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ചാരികളും വിദ്യാര്‍ഥികളും ഗവേഷകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്ന നാലുമാസത്തിനിടെ ഇവിടെ എത്തുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തു മാത്രമേ ഇവിടം സന്ദര്‍ശിക്കാവൂ.

മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് രാജമല സ്ഥിതി ചെയ്യുന്നത്. ലോകത്താകെയുള്ള നീലഗിരി വരയാടുകളുടെ പകുതിയും വസിക്കുന്നത് ഇവിടെയാണ്. ഈ വരയാടുകള്‍ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണവും. ഇരവികുളം ദേശീയോദ്യാനത്തിന്‍രെ ഭാഗമാണ് രാജമല.
 
ഇരവികുളം ദേശീയോദ്യാനം
 
പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം. അടുത്തുള്ള ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഘലയായി സ്ഥലം മാറുന്നു. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിയ്ക്കുന്നുണ്ട്. ജനുവരിഫെബ്രുവരി മാസങ്ങളില്‍ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കില്ല. മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരികളെ നിരോധിക്കുന്നത്.
 
For enquiries and reservations
Forest Information Cetnre
Wildlife Warden's Office, Munnar PO, Idukki Dist.
Kerala, India.
PIN:685 612
Tel: 914865231587
Mob. 91 8301024187, 91 8547603199
വെബ്‌സൈറ്റ്: https://eravikulam.org/
 
NB: നിലവില്‍ ബുക്കിംഗ് നടക്കുന്നില്ല ഉടനേ തന്നെ online ബുക്കിംഗ് തുടങ്ങും എന്ന് അറിയിപ്പുണ്ട്.
 

CommentsMore from Krishi Jagran

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി

ഭക്ഷണം ബാക്കിയാണോ?കണ്ടു പഠിക്കാം നോര്‍വേയിലെ രീതി നമ്മുടെ രാജ്യത്ത് ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു വളയുന്നവർ ഏറെയാണ്.എന്നാൽ നമ്മളിൽ പലരും ഭക്ഷണം കഴിച്ച ശേഷം ബാക്കി വയ്ക്കുന്നത് ഒരു പതിവാണ്.അത് ഭക്ഷണം കിട്ടാത്തവന് നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവർ തന…

November 12, 2018

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകി പറക്കോട് ബ്ലോക്ക് പഞ്ചായത്ത്  വര്‍ദ്ധിച്ചുവരുന്ന പാലുല്‍പ്പാദന ചിലവ് കാരണം ബുദ്ധിമുട്ടിലാകുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കുകയാണ് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 ജനകീയ വാര്‍ഷിക പദ്ധതി…

November 10, 2018

അറിയിപ്പുകൾ

 അറിയിപ്പുകൾ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ക്ഷീരവികസന വകുപ്പിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രത്യേക പുനരധിവാസ പദ്ധതി. ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര…

November 10, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.