1. News

നീറ്റ് പരീക്ഷ ഇന്ന്; കേരളത്തിൽ 1.28 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതും

എംബിബിസ് തുടങ്ങിയ മെഡിക്കൽ പ്രവേശനങ്ങൾക്കുള്ള കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലാണ് പരീക്ഷ നടക്കുക.

Meera Sandeep
NEET Exam Today; 1.28 lakh students will appear for the exam in Kerala
NEET Exam Today; 1.28 lakh students will appear for the exam in Kerala

തിരുവനന്തപുരം: എംബിബിസ് തുടങ്ങിയ മെഡിക്കൽ പ്രവേശനങ്ങൾക്കുള്ള കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലാണ് പരീക്ഷ നടക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്പകള്‍ക്ക് എടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എല്ലാ വർഷവുമുള്ള പതിവ് മാർഗ നിർദ്ദേശങ്ങൾ കർശനമായി പരീക്ഷയിൽ നടപ്പിലാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. സുതാര്യമായ വെള്ളക്കുപ്പി പരീക്ഷാ ഹാളിൽ കൊണ്ടുപോകാനുള്ള അനുമതി ഇത്തവണ നൽകിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രഥമ പരിഗണന: മന്ത്രി ഡോ. ആര്‍ ബിന്ദു

വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളടക്കം രാജ്യത്താകെ 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ആകെ 20 ലക്ഷത്തിലധികം കുട്ടികൾ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തിൽ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. മുൻ വർഷങ്ങളിലെ വിവാദങ്ങൾ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ മുന്നൊരുക്കങ്ങൾ ഉണ്ടാകും. എന്നാൽ മാർഗനിർദ്ദേശങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ല.

Thiruvananthapuram: NEET exam, the entrance exam for medical admission courses like MBBS, will be held today. The exam will be held from 2 pm onwards. Regular guidelines for every year will be strictly followed in the exam. Students should enter the examination centers before half past noon. After this, no admission will be allowed in the examination centers. This time permission has been given to carry transparent water bottles in the exam hall.

NEET exam is conducted in 499 centers across the country including 14 centers in foreign countries. A total of more than 20 lakh candidates are appearing for the exam this year. 1.28 lakh people are appearing for the exam in 16 city centers in Kerala. Keeping in mind the controversies of the previous years, there will be precautions in the examination centers. But there will be no compromise in the guidelines.

English Summary: NEET Exam Today; 1.28 lakh students will appear for the exam in Kerala

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds