1. News

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തി 15000 കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. മന്ത്രി എ സി മൊയ്തീൻ

പദ്ധതിയിലുൾപ്പെടുത്തി 15000 കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. സഹകരണ സ്ഥാപനങ്ങൾ വഴി 17500 പേർക്ക് പുതിയ സംരംഭങ്ങൾ നൽകാൻ അഞ്ചു മുതൽ 20 ലക്ഷം വരെ വായ്പകൾ നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പരിപാടികൾക്കെതിരെ തദ്ദേശസ്ഥാപനങ്ങൾ കർശനമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ ഗൗരവപ്പെട്ട ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.The scheme will provide new employment opportunities to 15000 Kudumbasree members. Loans ranging from Rs 5 lakh to Rs 20 lakh will be provided to 17,500 new ventures through cooperatives. In the event of an escalation of the Kovid outbreak, local authorities should take strict action against programs that do not meet the Kovid standards. He said serious intervention was needed in this regard.

K B Bainda
ശ്രീനാരായണപുരം പഞ്ചായത്ത് കെട്ടിട സമുച്ചയം ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണപുരം പഞ്ചായത്ത് കെട്ടിട സമുച്ചയം ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി 50,000 പേർക്ക് നൂറ് ദിവസത്തിനകം പുതുതായി തൊഴിൽ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. ശ്രീനാരായണപുരം പഞ്ചായത്ത് കെട്ടിട സമുച്ചയം ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയിലുൾപ്പെടുത്തി 15000 കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. സഹകരണ സ്ഥാപനങ്ങൾ വഴി 17500 പേർക്ക് പുതിയ സംരംഭങ്ങൾ നൽകാൻ അഞ്ചു മുതൽ 20 ലക്ഷം വരെ വായ്പകൾ നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പരിപാടികൾക്കെതിരെ തദ്ദേശസ്ഥാപനങ്ങൾ കർശനമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ ഗൗരവപ്പെട്ട ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.The scheme will provide new employment opportunities to 15000 Kudumbasree members. Loans ranging from Rs 5 lakh to Rs 20 lakh will be provided to 17,500 new ventures through cooperatives. In the event of an escalation of the Kovid outbreak, local authorities should take strict action against programs that do not meet the Kovid standards. He said serious intervention was needed in this regard.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 99.9 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ബിൽഡിംഗിന്റെ പുറകിലായി, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പുതിയ കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നതോടെ വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റും. കൂടാതെ പഞ്ചായത്തിലെ വിവിധ ഓഫീസുകളുടെ അനുബന്ധ പ്രവർത്തനങ്ങളും ഈ കെട്ടിടത്തിലേക്ക് മാറ്റും.

എസ് എൻ പുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇടി ടൈസൺ മാസ്റ്റർ എംഎൽഎ ഓൺലൈനായി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, പഞ്ചായത്ത് പ്രസിഡന്റ് സൗദാ നാസർ, ജില്ലാ പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് മോഹനൻ, സെക്രട്ടറി കെ എൻ രാംദാസ് എന്നിവർ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീയില്‍ 50000

#Kudumbasree#100days#Krishi#Agriculture#FTB

English Summary: New employment opportunities will be provided to 15000 Kudumbasree members under the 100 day action plan of the state government. Minister AC Moyteen-kjkbboct120

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds