1. News

പശ്ചച്ചിമഘട്ട മലനിരകളില്‍ നിന്നും പുതിയ സസ്യം

വൈവിധ്യമാര്‍ന സസൃജാതികളുടെ സമ്പന്നമാണ് വയനാടന്‍ മലനിരകളിലെ ഷോല വനപ്രദേശം.അവിടെ നിന്നും വള്ളിപ്പാലവര്‍ഗ്ഗത്തില്‍പ്പെടുന്ന പുതിയ സസ്യത്തെ സസ്യശാസ്ത്ര ഗവേഷകര്‍ കണ്ടെത്തി

Asha Sadasiv
New plant discovered

വൈവിധ്യമാര്‍ന സസൃജാതികളുടെ സമ്പന്നമാണ് വയനാടന്‍ മലനിരകളിലെ ഷോല വനപ്രദേശം.അവിടെ നിന്നും വള്ളിപ്പാലവര്‍ഗ്ഗത്തില്‍പ്പെടുന്ന പുതിയ സസ്യത്തെ സസ്യശാസ്ത്ര ഗവേഷകര്‍ കണ്ടെത്തി. അഞ്ചു വര്‍ഷം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പുതിയ രണ്ടു സസ്യങ്ങളെ കണ്ടെത്തി നാമകരണം ചെയ്തത്. ശാസ്ത്രലോകത്തില്‍ ഈ ചെടി ഇനി മുതല്‍ ‘ടൈലോഫോറ ബാലകൃഷ്ണാനീ’ ( Tylophora balakrishnanii ) എന്ന പേരില്‍ അറിയപ്പെടും. ഈ വള്ളിച്ചെടിയില്‍ അപ്പൂപ്പന്‍ താടി ഗണത്തില്‍കാണുന്ന വിത്തുകള്‍ ഉണ്ടാവുന്നു. പൂക്കള്‍ ചുവപ്പുംപിങ്കും കലര്‍ന്ന വര്‍ണങ്ങളോട് കൂടിയതാണ്. വയനാട് എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുന്‍ മേധാവിയും, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ഇപ്പോഴത്തെ മെമ്പര്‍ സെക്രട്ടറിയുമായ ഡോ. വീ. ബാലകൃഷ്ണന്‍ ശാസ്ത്രലോകത്തിനു നല്‍കിയ അമൂല്യമായ സംഭാവനകളെ മുന്‍നിര്‍ത്തി നല്‍കപ്പെട്ടതാണീ ശാസ്ത്ര നാമം.

ഇത് കൂടാതെ ‘ടൈലോഫോറനെഗ്ലെക്ട'(Tylophora neglecta) എന്ന മറ്റൊരുസസ്യത്തെകൂടി ഇതോടപ്പം കണ്ടെത്തി. വെള്ളയും പിങ്കും കലര്‍ന്നപൂക്കള്‍ ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയില്‍, തൂവല്‍മല പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഗവേഷകരായ പിച്ചന്‍ എം. സലിം , ജയേഷ് പി. ജോസഫ്, ജിതിന് എം.എം.; ആലപ്പുഴ സനാതന ധര്‍മ്മ കോളേജിലെ സസൃശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യൂ, കൊല്ലം ശ്രീനാരായണ കോളേജിലെ ഗവേഷകനും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ് ഓഫ് കേരളയിലെ ഫീല്‍ഡ് ഓഫീസറുമായ ഡോ. റെജി യോഹന്നാന്‍ തുടങ്ങിയവരാണ് ചെടികള്‍ കണ്ടെത്തിയത്. ഇരുസസ്യങ്ങളെയും സംരക്ഷണപ്രാധാന്യമുള്ളസസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രസ്തുത ഗവേഷണത്തിന്റെ പൂര്‍ണരൂപം ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് എണ്‍ വിറോണ്‍മെന്റ് ആന്റ് ബയോഡൈവിസിറ്റി ( NeBIO ) എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

English Summary: New plant species from Western Ghats

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds