1. News

അച്ഛൻ്റെ ഓർമ്മകൾ പങ്കുവെച്ച് മകൾ നിർമല

ക്ഷീരവികസന വകുപ്പിൻ്റെ ക്ഷീരസംഗമ വേദിയിൽ ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന വിഖ്യാതനായ ഡോ. വർഗീസ് കുര്യന്റെ മകൾ നിർമല കുര്യനെ ആദരിച്ചു.

Asha Sadasiv
nirmala kurien
നിർമല കുര്യൻ പ്രസംഗിക്കുന്നു

ക്ഷീരവികസന വകുപ്പിൻ്റെ ക്ഷീരസംഗമ വേദിയിൽ ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്ന വിഖ്യാതനായ ഡോ. വർഗീസ് കുര്യന്റെ മകൾ നിർമല കുര്യനെ ആദരിച്ചു.ചടങ്ങിൽ അച്ഛന്റെ ഓർമകൾ പങ്കുവെച്ച മകൾ.,പിതാവിനെക്കുറിച്ച്  ആലോചിക്കുമ്പോൾ ഏറ്റവുമാദ്യം മനസ്സിൽ ഓർമ വരുന്നത് അദ്ദേഹത്തിന്റെ  ഒട്ടും പിഴയ്ക്കാത്ത നർമബോധമാണെന്ന് പറഞ്ഞു. കർഷകരുടെ സാമൂഹിക സാമ്പത്തിക ഉന്നതിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ആളായിരുന്നു പിതാവെന്ന് അവർ അനുസ്മരിച്ചു.ക്ഷീര കർഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവും ഉന്നമനവും ആയിരിക്കണം സർക്കാരുകളുടെ ലക്ഷ്യമെന്നു പിതാവ് ആവർത്തിച്ചു പറഞ്ഞിരുന്നതായി അവർ ഓർമിച്ചു. തൃശൂർ ജില്ലയിലെ ചെമ്പൂക്കാവിലാണ് അവരുടെ അമ്മയുടെ വീട്. അച്ഛന്റെ  അമ്മാവനായ ജോൺ മത്തായിയുടെ പേരിലുള്ള അരണാട്ടുകരയിലെ ജോൺ മത്തായി സെന്റർ അവരുടെ മനസ്സിൽ നല്ലൊരു ഓർമയായി നിൽക്കുന്നുണ്ട്.

Nirmala kurien f
ശ്രീമതി നിർമല കുര്യന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉപഹാരം നൽകുന്നു
English Summary: Nirmala Kurien remembers her father

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds