1. News

നോട്ടു നിരോധനം കാർഷികമേഖലയെ സാരമായി ബാധിച്ചു

നോട്ട് നിരോധനം കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും,വിത്ത് വാങ്ങാന്‍പോലും പണമില്ലാതെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ട്. പാർലമെന്റിൻ്റെ ധനകാര്യ സ‌്റ്റാന്റിങ‌് കമ്മറ്റിയിലാണ‌് ഇതുസംബന്ധിച്ച റിപ്പോർട്ട‌് നൽകിയത‌്.

KJ Staff
farmers

നോട്ട് നിരോധനം കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും,വിത്ത് വാങ്ങാന്‍ പോലും പണമില്ലാതെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ട്. പാർലമെന്റിൻ്റെ ധനകാര്യ സ‌്റ്റാന്റിങ‌് കമ്മറ്റിയിലാണ‌് ഇതുസംബന്ധിച്ച റിപ്പോർട്ട‌് നൽകിയത‌്.കര്‍ഷകര്‍ക്കേറ്റ കനത്ത പ്രഹരമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയിലെ 263 മില്യണ്‍ കര്‍ഷകരും പണം നേരിട്ട് കൈമാറ്റം ചെയ്യുന്നവരായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം അവരുടെ കൈവശം പണമില്ലാതായി. ഇതോടെ വിത്തിറക്കാന്‍ സാധിക്കാതെയുമായി.


നോട്ടു നിരോധനത്തെ തുടർന്ന‌് ലക്ഷക്കണക്കിന‌് കർഷകർക്ക‌് റാബി കാലയളവിൽ വിത്തും വളവും വാങ്ങാനായില്ലെന്ന‌് കൃഷിമന്ത്രാലയം പറയുന്നു. ഖാരിഫ‌് വിളവെടുപ്പും റാബി വിളകളുടെ വിതയ‌്ക്കലും നടക്കുന്ന സമയത്താണ‌് നോട്ട‌്നിരോധനം ഉണ്ടായത‌്. കയ്യിലുണ്ടായിരുന്ന നോട്ടുകൾക്ക‌് മൂല്യമില്ലാതായത‌് ഗുരുതരമായി കർഷരെ ബാധിച്ചു. സർക്കാരിന്റെ കൈവശമുണ്ടായിരുന്ന വിത്തുകൾ വിറ്റുപോയതുമില്ല.

വൻതോതിൽ കൃഷിചെയ്യുന്ന കർഷകരെ വരെ നോട്ടുനിരോധനം വലിയ ദുരിതത്തിലാക്കി. നോട്ടുകൾ ലഭ്യമല്ലാത്ത സ്ഥിതിയിൽ തൊഴിലാളികൾക്ക‌ുള്ള വേതനമുൾപ്പെടെ കൊടുക്കുവാൻ സാധിക്കാതായി. ദേശീയ വിത്ത‌് കോർപറേഷൻ്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റൽ ഗോതമ്പ‌് വിത്തുകളാണ‌് വാങ്ങാനാളില്ലാതെ കെട്ടിക്കിടന്നത്.

English Summary: Note ban affects large number of farmers

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds