News

അറിയിപ്പുകൾ

(എറണാകുളം )

മൃഗസംരക്ഷണത്തില്‍ പരിശീലനം

ആലുവ നേതാജി റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രം  ആട് വളര്‍ത്തല്‍, പശു വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ പരിശീലന പരിപാടികള്‍ നടത്തുന്നു. ജൂണ്‍ 12, 13 തീയതികളില്‍ ആടുവളര്‍ത്തലും 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ പശുവളര്‍ത്തലും 26 മുതല്‍ 28 വരെ മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനവും നടക്കും. പരിശീലന പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 0484 2631355 എന്ന നമ്പരില്‍ (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ) വിളിച്ചു രജിസ്റ്റര്‍ ചെയ്യണമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

(മലപ്പുറം)

കരനെല്‍കൃഷി

ആതവനാട് കൃഷിഭവന്‍ പരിധിയിലുള്ള കരനെല്‍ കൃഷി ചെയ്യുന്ന കര്‍ഷകരും കരനെല്‍ കൃഷി ചെയ്യാന്‍ താല്പര്യമുള്ള കര്‍ഷകരും ആതവനാട് കൃഷി ഭവനുമായി ബന്ധപ്പെടമെന്ന്  കൃഷി ഓഫിസര്‍ അറിയിച്ചു. ഫോണ്‍ 0494 2570094.

 

English Summary: notification from Ernakulam and Malappuram

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine