News

അറിയിപ്പുകൾ

കന്നുകുട്ടി പരിപാലനം

 
എറണാകുളം : ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിലെ വനിതകൾക്ക് കന്നുകുട്ടി പരിപാലനം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ആവശ്യമുള്ളതിനാൽ 4-6 മാസം പ്രായമുള്ള പെൺ കന്നുകുട്ടി യുള്ള താൽപ്പര്യമുള്ള കർഷകർ ഊ മാസം 10ന് മുന്നം മൃഗാശുപത്രിയിൽ റജിസ്റ്റർ ചെയ്യണം ഫോൺ: 0484 2791206

പരിശീലന പരിപാടി

എറണാകുളം: മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനു കുഫോസിൽ നടക്കുന്ന ചതുർദിന പരിശീലന പരിപാടി വൈസ് ചാൻസിലർ ഡോ. എ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും 60 മത്സ്യകർഷകരാണ് 4 ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത് .

വരാൽ , ആറ്റുവാള , കരിമീൻ തുടങ്ങി തദ്ദേശിയ മത്സ്യങ്ങൾ ലാഭകരമായി കൃഷി ചെയുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകൾ കർഷകർക്ക് പകർന്നു നൽകി. ഈ മാസം 10ന് നടക്കുന്ന ഫീൽഡ് സന്ദർശനത്തിലൂടെ പരിശീലന പരിപാടി സമാപിക്കും.

കോഴി വിതരണ പദ്ധതി

എറണാകുളം : എറണാകുളം ജില്ലയിലെ കളമശ്ശേരി നഗരസഭ നടപ്പിലാക്കുന്ന കോഴി വിതരണ പദ്ധതിയിൽ കൗൺസിലർ മാർ മുഖേന അപേക്ഷ നൽകിയിട്ടുള്ളവർ വിശദ്ധ വിവരങ്ങൾക്ക് വേണ്ടി കങ്ങരപ്പടി മുഗാശുപത്രിയുമായി ബന്ധപ്പെടുക ഫോൺ: 2411677

 

ഫെസിലിറ്റേറ്റര്‍ നിയമനം

കോട്ടയം : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ജൈവകൃഷി പദ്ധതിക്കു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി. (അഗ്രിക്കള്‍ച്ചര്‍) ഉം അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഓര്‍ഗാനിക് ഫാമിങ്ങിലുളള ഡിപ്ലോമയുമാണ് യോഗ്യത. താത്പര്യമുളളവര്‍ നവംബര്‍ 16 - ന് രാവിലെ 10 മണിക്ക് കോട്ടയം കളക്‌ട്രേറ്റിലുളള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം പങ്കെടുക്കണം. 

 

കേരഗ്രാമം പദ്ധതി:കർഷകർക്ക് ധനസഹായം

ആലപ്പുഴ: തെങ്ങുകൃഷിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കേരഗ്രാമം പദ്ധതി അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പുതിയ തെങ്ങിൻ തൈകൾ നട്ട്് പിടിപ്പിക്കുക, തടമെടുക്കൽ, വളം-കീടനാശിനി പ്രയോഗം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രോഗം ബാധിച്ച തെങ്ങു വെട്ടിമാറ്റുന്നതിന് കർഷകർക്ക് 500 രൂപയും തെങ്ങുവെട്ടുന്ന തൊഴിലാളികൾക്ക് ഒരു തെങ്ങിന് 100 രൂപ വീതവും ധനസഹായം നൽകും. വെട്ടിമാറ്റുന്ന തെങ്ങിനു പകരം നടുന്നതിന് 37.5 രൂപ നിരക്കിൽ തെങ്ങിൻ തൈകളും തെങ്ങൊന്നിന് തടമെടുക്കുന്നതിന് 35 രൂപയും ജൈവവളത്തിന് 25 രൂപയും സബ്‌സിഡി നൽകും. കോക്കനട്ട് മിക്‌സ്ച്ചർ മഗ്നീഷ്യം സൾഫേറ്റ് എന്നിവ ലഭിക്കുന്നതിന് തെങ്ങൊന്നിന് 22.60 രൂപ അടച്ചാൽ അതത് വാർഡുകളിൽ വളങ്ങളും വാഴവിത്തുകളും വിതരണം ചെയ്യും. പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന് പരമാവധി 10,000 രൂപ സബ്‌സിഡി നൽകും. കണികാ ജലസേചന പദ്ധതിക്കും തെങ്ങുകയറ്റയന്ത്രം വാങ്ങുന്നതിനും മണ്ണിര കമ്പോസ്റ്റ് ടാങ്ക് നിർമിക്കുന്നതിനും സബ്‌സിഡി നൽകും.


English Summary: Notifications on agriculture

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine