1. News

ഇനി പച്ചക്കറികളും പലചരക്കുകളും വാങ്ങാൻ ആപ്പുകൾ സഹായിക്കും

ഇനി പച്ചക്കറികളും പലചരക്കുകളും വീട്ടിലിരുന്നു വാങ്ങാൻ ആപ്പുകൾ സഹായിക്കും.കോവിഡ്-19 നിയന്ത്രണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് പ്രതീക്ഷയായി ഓൺലൈൻ വിപണി.

Asha Sadasiv
online market

ഇനി പച്ചക്കറികളും പലചരക്കുകളും വീട്ടിലിരുന്നു വാങ്ങാൻ ആപ്പുകൾ സഹായിക്കും.കോവിഡ്-19 നിയന്ത്രണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് പ്രതീക്ഷയായി ഓൺലൈൻ വിപണി. ഈ നിയന്ത്രണം കഴിയും വരെ കാത്തിരിക്കാതെ വിളവെടുത്ത് വിപണിയിൽ എത്തിക്കാൻ സ്മാർട്ട് വഴികളുണ്ട്.സൊമാറ്റോ, സ്വിഗ്ഗി മുതലായ ആപ്പുകൾ വഴി ഇനി ഭക്ഷണം മാത്രമല്ല പച്ചക്കറികളും പലചരക്കുകളും .വീട്ടിലിരുന്നു വാങ്ങാം. നിലവിൽ കേരളത്തിൽ പലയിടത്തും സപ്ലൈകോ അവശ്യസാധനങ്ങൾ ഓൺലൈനായി സൊമാറ്റോ വഴി ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കുന്നുണ്ട്‌. കർഷക സംഘടനകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, പച്ചക്കറി വിൽപനശാലകൾ, സഹകരണ സൊസൈറ്റികൾ എന്നിവയ്ക്കും നാടൻ പച്ചക്കറികളും പഴങ്ങളും വീട്ടിലെത്തും. ലോക്ക്ഡൗൺ ആയതിനാൽ പുറത്തിറങ്ങാൻ കഴിയാത്തവർക്ക്‌ പുതിയ വിപണി സഹായകമാകും..

online market

വിഎഫ്‌പിസികെ, ഹോർട്ടികോർപ്പ്, മറ്റു സർക്കാർ ഏജൻസികൾ, കർഷക സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം .കർഷകരെ സഹായിക്കാൻ ഇപ്പോൾ സ്മാർട്ട് വിപണി രംഗത്തുണ്ട്. കർഷകർക്ക് വാ‌ട്‌സാപ് പോലുളള സമൂഹമാധ്യമങ്ങൾ വഴി റസിഡൻസ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ആവശ്യക്കാർകാർക്ക്.നാടൻ പച്ചക്കറികളും പഴങ്ങളും വിൽപന നടത്താവുന്നതാണ്. ഡിജിറ്റൽ പേമെന്റ് വഴി സ്മാർട്ടായി പണമിടപാടുകൾ നടത്താൻ ശ്രദ്ധിക്കണം. കൂടാതെ, സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ശാരീരിക അകലം പാലിച്ചുകൊണ്ടുള്ള വ്യാപാരം ഉറപ്പു വരുത്തുകയും വേണം.

കടപ്പാട് : മനോരമ

English Summary: Now we can buy vegetables online through various Apps

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds