1. News

ഒല്ലൂർ കൃഷി സമൃദ്ധി: കാർഷിക സംരഭകത്വമേള സമാപിച്ചു

ഒല്ലൂർ കൃഷി സമൃദ്ധിയുടെ കാർഷിക സംരഭകത്വ മേള സമാപിച്ചു. സമാപന സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ കൃഷി സമൃദ്ധിയുടെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ട് ദിവസമായാണ് കാർഷിക സംരഭകത്വ മേള സംഘടിപ്പിച്ചത്.

Meera Sandeep
Ollur Krishi Samridhi
Ollur Krishi Samridhi

ഒല്ലൂർ കൃഷി സമൃദ്ധിയുടെ കാർഷിക സംരഭകത്വ മേള സമാപിച്ചു. സമാപന സമ്മേളനം  റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ കൃഷി സമൃദ്ധിയുടെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ട് ദിവസമായാണ് കാർഷിക സംരഭകത്വ മേള സംഘടിപ്പിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനത്ത് കര്‍ഷക സംരംഭകത്വം ത്വരിതപ്പെടുത്തണം

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി എല്ലാവരേയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കാർഷിക മേഖലയിൽ സംരഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാർഷിക മേഖലയിലെ സംരംഭകത്വ സാധ്യതകൾ, കാർഷിക സംരംഭം എങ്ങനെ വിജയകരമാക്കാം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറും സംരംഭകരുമായി അനുഭവങ്ങളും പങ്കുവെച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: ജില്ലയിലെ കൃഷി വകുപ്പ് അവാര്‍ഡുകള്‍ 22 ന് കോതമംഗലം ബ്ലോക്കില്‍ വിതരണം ചെയ്യും

മുതിർന്ന ഏഴ് കർഷകരെ റവന്യൂ മന്ത്രി കെ രാജൻ ആദരിച്ചു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക മത്സരങ്ങൾ, പാചക മത്സരം, വിദ്യാർത്ഥികളുടെ കാർഷിക ചിത്രരചന മത്സരം  എന്നിവയിൽ വിജയികളായവർക്ക്  ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

മണ്ണുത്തി വെറ്ററിനറി കോളേജ് മൈതാനിയിൽ  നടക്കുന്ന ഒല്ലൂർ കൃഷി സമൃദ്ധി കാർഷിക സംരഭകത്വ മേളയിൽ 18 സംരംഭകരുടെ സ്റ്റാളുകളിലായി ജൈവ പച്ചക്കറികളും വ്യത്യസ്ത ഉത്പന്നങ്ങളും ഒരുക്കിയിരുന്നു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി ,

ജില്ലാ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ പി ജെഷി, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ സത്യാവർമ്മ, വിവിധ കർഷകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Ollur Krishi Samridhi: Agricultural Entrepreneurship Fair concludes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds