<
  1. News

'ഒരു ജില്ലാ, ഒരു സുഗന്ധവ്യഞ്ജനം' പദ്ധതി പ്രോത്സാഹിപ്പിപ്പിച്ച് നീതി ആയോഗ് അംഗം രമേഷ് ചന്ദ്

കാർഷിക സാമ്പത്തിക വിദഗ്ധനും, നിതി ആയോഗ് അംഗവുമായ ഡോ. രമേഷ് ചന്ദ്, 'ഒരു ജില്ല ഒരു ഉൽപ്പന്നം' എന്ന സംരംഭത്തിന്റെ തുടർച്ചയായി, സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 'ഒരു ജില്ല ഒരു സുഗന്ധവ്യഞ്ജനം' എന്ന കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് അഖിലേന്ത്യാ സുഗന്ധവ്യഞ്ജന കയറ്റുമതി ഫോറത്തോട് (AISEF ) ആവശ്യപ്പെട്ടു.

Raveena M Prakash
One District, One spice project has to be supported Niti Ayog Member Dr. Ramesh Chand
One District, One spice project has to be supported Niti Ayog Member Dr. Ramesh Chand

കാർഷിക സാമ്പത്തിക വിദഗ്ധനും, നിതി ആയോഗ് അംഗവുമായ ഡോ. രമേഷ് ചന്ദ്, 'ഒരു ജില്ല ഒരു ഉൽപ്പന്നം' എന്ന സംരംഭത്തിന്റെ തുടർച്ചയായി, സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 'ഒരു ജില്ല ഒരു സുഗന്ധവ്യഞ്ജനം' എന്ന കർമ്മ പദ്ധതി തയ്യാറാക്കണമെന്ന് അഖിലേന്ത്യാ സുഗന്ധവ്യഞ്ജന കയറ്റുമതി ഫോറത്തോട് (AISEF ) ആവശ്യപ്പെട്ടു. ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ചെന്നൈ ഐടിസി ഗ്രാൻഡ് ചോലയിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസിന്റെ (ISC) ആറാമത് എഡിഷനിൽ പ്രതിനിധികളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത മത്സരാധിഷ്ഠിത നേട്ടത്തോടെ ഉയർന്ന മൂല്യമുള്ള ഒരു വിള എന്ന നിലയിൽ സുഗന്ധവ്യഞ്ജന കൃഷിയുടെ പ്രോത്സാഹനം വളരെ എളുപ്പമാണ്, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ രാജ്യത്തെ 200 ദശലക്ഷം ഹെക്‌ടറുള്ള മൊത്തം വിള വിസ്തൃതിയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ മൊത്തം വിള വിസ്തൃതിയുടെ 2.2% മാത്രമേ ഉൽപ്പാദിപ്പിക്കുന്നുള്ളൂ, അത് 4.4 ദശലക്ഷം ഹെക്ടർ മാത്രമാണ്. എന്നാൽ മൊത്തം വിള മേഖലയിലെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഉൽപാദനത്തിൽ സുഗന്ധവ്യഞ്ജനങ്ങളുടെ പങ്ക് 6% ആണ്. ഇതിനർത്ഥം സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉയർന്ന മൂല്യമുള്ള ഒരു വിള എന്ന നിലയിൽ, ശരാശരി മറ്റെല്ലാ വിളകളുടെയും ശരാശരിയെക്കാൾ മൂന്നിരട്ടി വരുമാനം ലഭിക്കും എന്ന് മനസിലാക്കാം, അദ്ദേഹം പറഞ്ഞു.

സുഗന്ധവ്യഞ്ജന കൃഷിയിൽ കാലാവസ്ഥയും, കൃഷി ചെയ്യുന്ന പ്രദേശങ്ങളുടെ വൈവിധ്യമനുസരിച്ച്‌ വിളയുടെ ഗുണനിലവാരം വ്യത്യാസപ്പെടുന്നു. മറ്റെവിടെയെങ്കിലും ഒരേ സുഗന്ധവ്യഞ്ജനത്തിന് ഉയർന്ന വിളവ് ഉറപ്പാക്കാൻ ഇതിനാൽ സാധ്യമാണ്, പക്ഷേ മണ്ണും കാലാവസ്ഥയും സംയോജിപ്പിക്കുമ്പോൾ പോഷകങ്ങളുടെ ഉള്ളടക്കം, സുഗന്ധം, രുചി തുടങ്ങിയ പ്രധാന ഗുണങ്ങളിൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. അതിനാൽ സുഗന്ധവ്യഞ്ജന കൃഷിയിൽ GIക്ക് മുൻഗണന നൽകുക പ്രധാനമാണ് അദ്ദേഹം പറഞ്ഞു. ഒരു ഉപ ഉഷ്ണമേഖലാ കാലാവസ്ഥയും മിതശീതോഷ്ണ കാലാവസ്ഥയും ഉള്ള മേഘാലയയിൽ വളരുന്ന മഞ്ഞൾ ഒരു മാന്ത്രിക സുഗന്ധവ്യഞ്ജനമാണ്. എന്നാൽ മറ്റെവിടെയെങ്കിലും വളർത്തുമ്പോൾ അതേ ഗുണനിലവാരം നമുക്ക് പ്രതീക്ഷിക്കാനാവില്ല. ഗുണനിലവാരം കുറയുന്നത് പരിശോധിക്കണം, അല്ലാത്തപക്ഷം, ഉപഭോക്തൃർ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ അതിശയോക്തി മാത്രമാണെന്ന് വിശ്വസിക്കും, എന്ന് അദ്ദേഹം പറഞ്ഞു.

ഭൂമിശാസ്ത്രപരമായ സൂചനകൾക്ക് മുൻഗണന നൽകുന്ന കൃഷി, ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ പ്രതിഫലം നൽകും, അതിനാൽ സാധ്യമായതെല്ലാം ശ്രമിക്കുക അദ്ദേഹം പറഞ്ഞു. ഒരു സുഗന്ധവ്യഞ്ജന കൃഷിയും പ്രോത്സാഹന തന്ത്രവും എന്ന നിലയിൽ ഭൂമിശാസ്ത്ര സൂചിക (GI) ഉൽപ്പന്നത്തിന് മൂല്യം കൂട്ടുകയും മത്സരപരമായ നേട്ടം നൽകുകയും ചെയ്യും. പ്രാദേശിക ഉൽപ്പാദകർക്ക് ജിഐയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നത് കൂടുതൽ വിപുലമായ ഉൽപ്പാദനത്തിനും കൂടുതൽ പ്രാദേശിക തൊഴിലിനും വരുമാനത്തിൽ പലമടങ്ങ് വർദ്ധനവിനും കാരണമാകും, ഡോ.രമേഷ് ചന്ദ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ:Bank on Wheels: HDFC ബാങ്കിന്റെ പുതിയ സംരംഭം ഇന്ന് തമിഴ്‌നാട്ടിൽ ഉദ്‌ഘാടനം ചെയ്യും

English Summary: One District, One spice project has to be supported Niti Ayog Member Dr. Ramesh Chand

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds