News

സംസ്ഥാനത്ത് ഉള്ളി വില കുറയുന്നു

onion

സവാള വില താഴുന്നു.മൊത്തവ്യാപാരവില കിലോഗ്രാമിന് 40 രൂപ കുറഞ്ഞ് നൂറു രൂപയിലെത്തി. വരും ദിവസങ്ങളിലും വില കുറയുമെന്ന കണക്കു കൂട്ടലിലാണ് വ്യാപാരികളും. ഇതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ക്ക് ഉണ്ട്. ഇപ്പോള്‍ നൂറു രൂപയിലാണ് വ്യാപാരം നടക്കുന്നത്.രാ​ജ്യ​ത്തെ പ്ര​മു​ഖ ഉ​ള്ളി ഉ​ല്‍​പാ​ദ​ന കേ​ന്ദ്ര​മാ​യ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ നാ​സി​ക്​ മേ​ഖ​ല​യി​ല്‍ വി​ള​വെ​ടു​പ്പ്​ ആ​രം​ഭി​ച്ച​തും വി​ല​കു​റ​യാ​ന്‍ കാ​ര​ണ​മാ​യി.പുനെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ കേരളത്തിലേക്ക് എത്തിയതോടെയാണ് വിലയില്‍ പൊടുന്നനെ മാറ്റമുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് അറുപത് രൂപയിലെത്തുമെന്ന് കച്ചവടക്കാരും പറയുന്നു.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉള്ളി ഇറക്കുമതി ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തു​ര്‍​ക്കി​യി​ല്‍​നി​ന്ന്​ വ​ന്‍​തോ​തി​ല്‍ സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്​​തി​രു​ന്നു. ഇ​തി​നൊ​പ്പം ഇ​റാ​ന്‍, ഈ​ജി​പ്​​ത്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും സ​വാ​ള എ​ത്തു​ന്നു​ണ്ട്. ഇ​ത്​ പ്രാ​ദേ​ശി​ക മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ എ​ത്തി​ത്തു​ട​ങ്ങി​യ​താ​ണ്​ വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. വി​ല കു​തി​ച്ചു​യ​ര്‍​ന്ന​തോ​ടെ വി​ല്‍​പ​ന കാ​ര്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. ഇ​തും ഉ​ള്ളി​യു​ടെ സ്​​റ്റോ​ക്ക്​ വ​ര്‍​ധി​പ്പി​ച്ചു. ​ഈ​മാ​സം അ​വ​സാ​ന​​ത്തോ​ടെ വി​ല 50ലേ​ക്ക്​ എ​ത്തു​മെ​ന്നാ​ണ്​ ക​ച്ച​വ​ട​ക്കാ​രു​​ടെ പ്ര​തീ​ക്ഷ.ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പ്ര​ള​യം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​താ​ണ്​ വി​ല​വ​ര്‍​ധ​ന​ക്കി​ട​യാ​ക്കി​യ​ത്. ഉള്ളി വിലക്കയറ്റം കച്ചവടക്കാരെ മാത്രമല്ല, അനുബന്ധ വ്യവസായികളെയും ബാധിച്ചു.ഇറച്ചിവിപണിയിലും ഉള്ളിവിലക്കയറ്റത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു. ഹോ​ട്ട​ലു​ക​ളി​ല​ട​ക്കം ഉ​ള്ളി ഒ​ഴി​വാ​ക്കു​ന്ന സ്​​ഥി​തി​യു​ണ്ടാ​യി. ഒരോ​ദി​വ​സ​വും 10 രൂ​പ​യോ​ള​മാ​ണ്​ വി​ല​യി​ല്‍ കു​റ​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലും ഇ​ത്​ തു​ട​രു​മെ​ന്നാ​ണ്​ ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്.


English Summary: Onion proces falling in the State

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine