ഹരിയാനയിലെ സോനിപത്തിലെ ജിഞ്ജൗലിയിലെ സൂര്യ സാധന സ്‌ഥാലിയിൽ വച്ച് 2024 ഡിസംബർ 18-ന് ഒരു ഏകദിന 'പ്രകൃതിക് കൃഷി സംരക്ഷണൻ ശിവിർ' വിജയകരമായി സംഘടിപ്പിച്ചു. പ്രകൃതി കൃഷി രീതികളെ കുറിച്ച് അവബോധം വളർത്തുക, അവയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുക, പരിസ്ഥിതി സൗഹൃദ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സോനിപത്തിലെ കൃഷി വകുപ്പും കർഷക ക്ഷേമ വകുപ്പും സൂര്യ ഫൗണ്ടേഷനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. 200-ലധികം പുരോഗമന കർഷകർ പരിപാടിയിൽ പങ്കെടുത്തു.
ബഹു. മുഖ്യാതിഥിയും വിശിഷ്ട വ്യക്തികളും
കൃഷി ജാഗരണിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ ശ്രീ. എം.സി. ഡൊമിനിക് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഹേമന്ത് ശർമ (വൈസ് പ്രസിഡന്റ്, സൂര്യ ഫൗണ്ടേഷൻ), ഡോ. പവൻ ശർമ (ഡപ്യൂട്ടി ഡയറക്ടർ, കൃഷി, കർഷക ക്ഷേമ വകുപ്പ്, സോനിപത്ത്), ബി.കെ. പ്രമോദ് (ജൈവ കാർഷിക വിദഗ്ധൻ, പ്രജാപിതാ ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയം, സോനിപത്) എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ക്യാമ്പിൽ കർഷകർക്ക് പ്രകൃതി കൃഷിയുടെ വിവിധ വശങ്ങൾ പരിചയപ്പെടുത്തി. ആര്യ നരേഷ്, ഈശ്വർ സിംഗ്, പവൻ ആര്യ, രാജേന്ദ്ര സിംഗ്, മഹേന്ദ്ര സിംഗ്, അഭിഷേക് ധാമ തുടങ്ങി നിരവധി കർഷകർ തങ്ങളുടെ വിജയഗാഥകൾ വേദിയിൽ പങ്കുവച്ചത് മറ്റു കർഷകർക്കും പ്രചോദനകരമായി. സുസ്ഥിരമായ കൃഷിരീതികളുടെ സാധ്യതകൾ പ്രദർശിപ്പിച്ചുകൊണ്ട് ജൈവരീതികളിലൂടെ കുറഞ്ഞ ചെലവിൽ ഉയർന്ന വിളവ് നേടാനാകുമെന്ന് അവരുടെ കഥകൾ ഊന്നിപ്പറയുന്നു.
'കോടീശ്വര കർഷകൻ' ആകാം
"കർഷകരെ അഭിവൃദ്ധിയുള്ളവരാക്കുക, അതിലൂടെ അവർക്ക് 'കോടീശ്വരൻമാരായി' മാറാനും അവരുടെ പ്രദേശത്തിന് ദേശീയ അന്തർദേശീയ തലത്തിൽ പ്രശസ്തി കൊണ്ടുവരാനും കഴിയും. കർഷകരുടെ മക്കൾ ഡോക്ടർമാരും എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ആവണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കൃഷിക്കാരായതിൽ അഭിമാനിക്കാൻ ഡോക്ടർമാരുടെയും എഞ്ചിനീയർമാരുടെയും മക്കളും കൃഷിയെ ഈ നിലയിലേക്ക് കൊണ്ടുപോകാൻ പൂർണ പ്രതിജ്ഞാബദ്ധരാണ്" ചടങ്ങിൽ മുഖ്യാതിഥിയായ എം.സി. ഡൊമിനിക്കിന്റെ വാക്കുകൾ.
സൂര്യ ഫൗണ്ടേഷൻ്റെ വൈസ് ചെയർമാൻ ഹേമന്ത് ശർമ്മ കർഷകരെ അഭിസംബോധന ചെയ്തു സംസാരിച്ചതിങ്ങനെ, "നിങ്ങളുടെ ലക്ഷ്യം കോടീശ്വരൻ കർഷകരാകുക എന്നതായിരിക്കണം, അതിലൂടെ നിങ്ങൾക്കും അഭിമാനകരമായ മില്യണയർ ഫാർമർ ഓഫ് ഇന്ത്യ (MFOI) അവാർഡ് നേടാൻ കഴിയും. കർഷകൻ പുരോഗതിക്കായി പരിശ്രമിക്കണം, സൂര്യ ഫൗണ്ടേഷൻ നിങ്ങൾക്കൊപ്പം ഇതിനായി പ്രവർത്തിക്കുന്നു, ഞങ്ങളുടെ ടീം നിങ്ങളുടെ കൃഷിയിടങ്ങൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും വേണ്ട പിന്തുണ നൽകുകയും ചെയ്യുന്നു, ഞങ്ങളെ വിശ്വസിച്ച് ഈ സംരംഭത്തിൽ ചേർന്നതിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.
സോനിപത് കൃഷി ഡപ്യൂട്ടി ഡയറക്ടർ ഡോ. പവൻ ശർമ്മയുടെ വാക്കുകളിലൂടെ, "ഞങ്ങളുടെ ആദ്യ സെഷൻ 'സഫൽ' സംരംഭത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രധാന ലക്ഷ്യം കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. അര ഏക്കർ, ഒരേക്കർ, അല്ലെങ്കിൽ രണ്ട് ഏക്കർ എന്നിങ്ങനെയുള്ള ചെറിയ സ്ഥലങ്ങളിൽ പ്രകൃതിദത്ത കൃഷി രീതികൾ അവലംബിച്ച് കർഷകർക്ക് തങ്ങൾ ആരോഗ്യകരമായ വിളകൾ ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യുന്നു. തങ്ങൾക്ക് ഇതിലൂടെ ലാഭം കൈവരിക്കുവാൻ സാധിച്ചാൽ, അവർക്ക് സ്വാഭാവിക കൃഷിരീതികൾ വിപുലീകരിക്കാൻ ഇത് പ്രേരിപ്പിക്കും...
ഈ പദ്ധതിയുടെ ഭാഗമായി, 65 ഏക്കറിൽ പ്രകൃതി കൃഷി ചെയ്യുന്ന പുരോഗമന കർഷകനായ അഭിഷേക് ധാമയെ ഞങ്ങൾ ഉൾപ്പെടുത്തി, ഒരു സ്വയം സഹായ സംഘം രൂപീകരിച്ചു. ഈ സംഘത്തിലെ കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ വിപണി തേടി പോകേണ്ടതില്ല; പകരം, വലിയ കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വാങ്ങുന്നു. പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുകയും കർഷകരുടെ ഉത്പന്നങ്ങൾ ദോഷകരമായ രാസവസ്തുക്കളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. കൂടാതെ, 'മേരി ഫസൽ മേരാ ബ്യോറ' പോർട്ടലിൽ കർഷകരുടെ കൃഷി വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാൻ ഹരിയാന സർക്കാരും പ്രോത്സാഹിപ്പിക്കുന്നു. ഈ സംരംഭം കർഷകരുടെ ഒരു ഡാറ്റാബേസ് നിർമ്മിക്കാൻ സർക്കാരിനെ സഹായിക്കുന്നു, ഇത് വിവിധ പദ്ധതികളിലൂടെ ആനുകൂല്യങ്ങൾ നൽകാൻ അവരെ പ്രാപ്തമാക്കുന്നു"
ജില്ലാ ഹോർട്ടികൾച്ചർ ഓഫീസർ ഡോ. പ്രമോദ് കുമാർ കർഷകരെ അഭിസംബോധന ചെയ്തത് ഇങ്ങനെ... "നിങ്ങളാണ് യഥാർത്ഥ ഭക്ഷണ ദാതാക്കൾ. നിങ്ങളില്ലാതെ പ്രകൃതിയിൽ ഒന്നും സാധ്യമല്ല. ഒരാൾ എത്ര പണം സമ്പാദിച്ചാലും, അവന് ആഹാരമില്ലാതെ ജീവിക്കാൻ പറ്റില്ല, കർഷകന് മാത്രമേ അത് ഉത്പാദിപ്പിക്കാൻ കഴിയൂ. അതോടൊപ്പം നാം കഴിക്കുന്ന ആഹാരം ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ളതാണെന്ന് എന്തുകൊണ്ട് ഉറപ്പാക്കിക്കൂടാ? പ്രകൃതി കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരാണ് നമ്മുടെ സ്വാഭാവിക കാർഷികമേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള താക്കോൽ. എല്ലാത്തിനുമുപരി, കർഷകന്റെ യഥാർത്ഥ അഭ്യുദയകാംക്ഷി കർഷകൻ തന്നെയാണ്. ആദ്യം, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റണം, തുടർന്ന് ആഡംബരങ്ങൾ പിന്തുടരണമെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. നമുക്ക് കൂടുതൽ ഭക്ഷണം ആവശ്യമായി വന്നപ്പോഴാണ് ഹരിതവിപ്ലവം നമ്മുടെ രാജ്യത്ത് ആരംഭിച്ചത്, എന്നാൽ ഇന്ന് ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങൾ സ്വാഭാവിക കൃഷിയിലൂടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വളർത്തുന്നതിനായി, ഒരു ഗ്രൂപ്പ് രൂപീകരിക്കുക, നിങ്ങളുടെ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിൽക്കുക. നല്ല വില ഉറപ്പാക്കാൻ ഇത് നിങ്ങളെ തീർച്ചയായും സഹായിക്കും. നിങ്ങളുടെ ബ്രാൻഡിംഗ് വളരുന്നതിനനുസരിച്ച്, നിങ്ങൾക്ക് ഇതിലും മികച്ച വിലകൾ കൽപ്പിക്കാൻ കഴിയും. പൂന്തോട്ടപരിപാലനത്തിലും ചുവടുവയ്ക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഉദ്യാനപരിപാലനത്തിനായി ഏക്കറിന് 50,000 രൂപ സർക്കാർ സബ്‌സിഡിയും വാഗ്ദാനം ചെയ്യുന്നുണ്ട്. മറക്കാതെ നിങ്ങളുടെ കൃഷി വിശദാംശങ്ങൾ 'മേരി ഫസൽ മേരാ ബ്യോറ' പോർട്ടലിൽ രജിസ്റ്റർ ചെയ്യൂ"
നമ്മുടെ അമ്മ എന്നും വിളിക്കുന്ന ഭൂമിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നാമെല്ലാവരും ഇവിടെ ഒത്തുകൂടിയെന്നത് വളരെ സന്തോഷകരമായ കാര്യമാണെന്ന് സോനിപത് ബ്രഹ്മകുമാരി ആശ്രമത്തിലെ ബി കെ പ്രമോദ് ദീദി പറഞ്ഞു. ഞങ്ങൾക്ക് അധികം ഭൂമി ഇല്ലെങ്കിലും-ഏകദേശം 5 സെന്റോളം വരുന്ന ഭൂമിയിൽ- ഞങ്ങൾ അതിൽ രാസവളങ്ങളൊന്നും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നു. ഇവിടെയുള്ള എല്ലാ കർഷകരോടും പ്രകൃതി കൃഷി സ്വീകരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.
പ്രധാന പ്രവർത്തനങ്ങൾ
രാവിലെ 11 മണിക്ക് അതിഥികളെ സ്വാഗതം ചെയ്യുന്ന ചടങ്ങോടെയാണ് പരിപാടി ആരംഭിച്ചത്. രാവിലെ 11:15 മുതൽ ഉച്ചയ്ക്ക് 1:00 വരെ ക്യാമ്പസ് പര്യടനവും വൃക്ഷത്തൈ നടീൽ യജ്ഞവും നടന്നു, ചടങ്ങിൽ എം.സി. ഡൊമിനിക് പരിസ്ഥിതി സംരക്ഷണത്തിനായി വൃക്ഷത്തൈ നട്ടു. ഉച്ചയ്ക്ക് 1.30ന് കർഷകർ വിദഗ്ധരുമായി ഇടപഴകിക്കൊണ്ട് പ്രകൃതി കൃഷിയെക്കുറിച്ച് ഗഹനമായ ചർച്ച നടന്നു. ഉച്ചകഴിഞ്ഞ് 2:45 ന്, അവരുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അധ്യാപക വ്യക്തിത്വ വികസന ക്യാമ്പ് (TPDC) സംഘടിപ്പിച്ചു.
പ്രോഗ്രാമിൻ്റെ സ്വാധീനം
വിദഗ്ധർ പങ്കുവച്ച ഉൾക്കാഴ്‌ചകൾ പ്രകൃതിവിഭവങ്ങൾ പ്രയോജനപ്പെടുത്താനും കൂടുതൽ ചെലവ് കുറഞ്ഞ ഉത്പാദന രീതികൾ അവലംബിക്കാനും അവരെ പ്രചോദിപ്പിച്ചതിനാൽ ഈ പരിപാടി കർഷകർക്ക് മികച്ച അനുഭവമായി മാറി. എം.സി ഡൊമിനിക്, ഹേമന്ത് ശർമ്മ, പവൻ ശർമ്മ, ബി.കെ. പ്രമോദ് തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ കാഴ്ചപ്പാടുകൾ കർഷകരുടെ ആത്മവിശ്വാസം ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായകരമായി. പ്രകൃതി കൃഷി പരിസ്ഥിതി സംരക്ഷണത്തെ പിന്തുണയ്ക്കുക മാത്രമല്ല, അവരുടെ വരുമാന സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കാനും അവർക്ക് ഇതിലൂടെ സാധിച്ചു.
സൂര്യ ഫൗണ്ടേഷൻ: മികച്ച ഭാവിയ്ക്കായി സമൂഹത്തെ ശാക്തീകരിക്കുന്നു
പത്മശ്രീ ജയപ്രകാശ് അഗർവാൾ 1992-ൽ സ്ഥാപിച്ച സൂര്യ ഫൗണ്ടേഷൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു പ്രമുഖ സ്ഥാപനമാണ്. സമൂഹത്തിലെ ദുർബ്ബല, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്, വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം, ധാർമ്മിക മൂല്യങ്ങളുടെ വ്യാപനം എന്നിവയിലൂടെ നല്ല മാറ്റം കൊണ്ടുവരാൻ ഇവർ ശ്രമിക്കുന്നു.
വിദ്യാഭ്യാസത്തിനുള്ള അവകാശം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കുക, യുവജന നേതൃത്വത്തെ വളർത്തുക, ഗ്രാമീണ, നഗര സമൂഹങ്ങളുടെ ഉന്നമനം, ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് സൂര്യ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം, സംസ്‌കാരം, ധാർമ്മികത, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ഫൗണ്ടേഷൻ സുപ്രധാന പദ്ധതികൾ നടപ്പിലാക്കുന്നു.
സൂര്യ ഫൗണ്ടേഷന്റെ പ്രയത്നത്തിന്റെ ഫലമായി സമൂഹത്തിൽ നിരവധി നല്ല മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ സംരംഭങ്ങളുടെ വിപുലീകരണം ദരിദ്രരായ കുട്ടികൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നു, അതേസമയം ആരോഗ്യ സേവനങ്ങളുടെ വളർച്ചയിലൂടെ വിദൂര പ്രദേശങ്ങളിൽ വരെ വൈദ്യസഹായം ലഭ്യമാക്കുന്നു. കൂടാതെ, ഫൗണ്ടേഷൻ യുവാക്കൾക്ക് തൊഴിലും സ്വാശ്രയ അവസരങ്ങളും നൽകുന്നു. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളും സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് കൂടുതൽ സംഭാവന നൽകുന്നു.
സൂര്യ ഫൗണ്ടേഷന്റെ സംരംഭങ്ങൾക്കൊപ്പം പ്രകൃതി കൃഷി പരിശീലന ക്യാമ്പ് പോലുള്ള പരിപാടികൾ സാമൂഹിക വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ സംഭവങ്ങൾ കർഷകരെയും യുവാക്കളെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും ശാക്തീകരിക്കുന്നതിലും സുസ്ഥിരമായ വളർച്ചയിലേക്കും മെച്ചപ്പെട്ട ഉപജീവനമാർഗത്തിലേക്കുമുള്ള പാതയെ പരിപോഷിപ്പിക്കുന്നതിലും കാര്യമായ പുരോഗതി കൈവരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും പിന്തുണയ്ക്കും, സൂര്യ ഫൗണ്ടേഷൻ വെബ്സൈറ്റ് സന്ദർശിക്കുക: Surya Foundation website
Share your comments