1. News

ഓണത്തിന് നന്ദിയോട്ടെ ജൈവ ഗ്രാമത്തിൽ നിന്നും പച്ചക്കറികൾ

ഓണമുണ്ണാൻ നന്ദിയോട് നിന്നും ജൈവ പച്ചക്കറികൾ .നന്ദിയോട് ഗ്രാമത്തിലെ അൻപതിലധികം സ്ഥലങ്ങളിൽ കർഷകർ വിളയിക്കുന്ന ജൈവവിളകളാണ് ഓണവിപണിയിലേക്ക്‌ എത്തുന്നത്

Asha Sadasiv
organic vegetables from Nannniyode

ഓണമുണ്ണാൻ നന്ദിയോട് നിന്നും ജൈവ പച്ചക്കറികൾ .നന്ദിയോട് ഗ്രാമത്തിലെ അൻപതിലധികം സ്ഥലങ്ങളിൽ കർഷകർ വിളയിക്കുന്ന ജൈവവിളകളാണ് ഓണവിപണിയിലേക്ക്‌ എത്തുന്നത്. കൂടാതെ ഇവിടെയെത്തുന്നവർക്ക് ജൈവഭക്ഷണം നൽകാൻ അമ്മക്കൂട്ടവുമുണ്ട് .’രുചിരസം എന്ന അമ്മ അടുക്കള’യും കർഷകരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.മുപ്പതിലേറെ ഹെക്ടർ സ്ഥലത്താണ് ഓണജൈവകൃഷി. പാവൽ, പടവലം, പയർ, വെള്ളരി, ചീര, വെണ്ട, മുളക്, തക്കാളി, വഴുതന, കത്തിരി തുടങ്ങിയവ കൃഷിചെയ്യുന്നുണ്ട്.പച്ച ക്ഷീരസംഘം, വട്ടപ്പൻകാട് മഹാത്മ വനിതാ സംഘത്തിന്റെ കാനന കൃഷി, നന്ദിയോട് സഹകരണസംഘത്തിന്റെ ശുദ്ധമായ വെളിച്ചെണ്ണ എന്നിവ കൂടാതെ .വ്യക്തികളുടെ ജൈവകൃഷിത്തോട്ടങ്ങളും ജൈവഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.നന്ദിയോട്ടുള്ള ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് കമ്പോളത്തിൽ ആവശ്യക്കാരേറുന്നുവെന്ന തിരിച്ചറിവാണ് കൂടുതൽ പേരെ ഈ രംഗത്തേക്കെത്തിച്ചത്..100-ഇനം കറികൾ ഉണ്ടാക്കുന്ന അമ്മക്കൂട്ടം ജൈവഗ്രാമത്തിന്റെ പ്രധാന ആകർഷണമാണ്. ഈ അമ്മക്കൂട്ടമാണ്.ഇന്നാട്ടിലെ വിവാഹങ്ങൾക്ക് സദ്യയൊരുക്കുന്ന തേറെയുമിപ്പോൾകൃഷിഓഫീസും പഞ്ചായത്തും പിന്തുണയുമായി രംഗത്തുണ്ട്. നഗരത്തിൽ നിന്നുൾപ്പെടെ പ്രതിദിനം നൂറുക്കണക്കിന് പേർ ജൈവപച്ചക്കറിയും അമ്മക്കൂട്ടമൊരുക്കുന്ന .ഭക്ഷണത്തിന്റെ രുചിയും തേടി നന്ദിയോട്ട് എത്തുന്നുണ്ട്.


നന്ദിയോടിലെ കാർഷികോത്പന്നങ്ങൾക്ക് പരമാവധി കമ്പോള മൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി ഗ്രാമാമൃതം ടീമിന്റെ നേതൃത്വത്തിൽ തിരുവനന്തപുരംമ്യൂസിയം വളപ്പിലും, കവടിയാർ ക്രൈസ്റ്റ് നഗറിലും, കരകുളം സൺഡേ മാർക്കറ്റ് വേദിയിലും, നന്ദിയോട് ആഗ്രോസ് ഔട്ട്‌ലെറ്റിലും ഒരുവട്ടി ഓണം എന്നപേരിൽവിശേഷാൽ ചന്തകളും ഒരുക്കിയിട്ടുണ്ട്.

 

English Summary: organic vegetables from Nandiyode village for onam

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds