പാലക്കാട്: വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി സ്‌പെക്ട്രം 2023-24 തൊഴില്‍മേള സംഘടിപ്പിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി 38 കമ്പനികള്‍ പങ്കെടുത്ത മേളയില്‍ 1774 തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നു. മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടന്ന മേളയില്‍ പാലക്കാട് ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് (ഇന്‍ ചാര്‍ജ്) എന്‍. സന്തോഷ് കുമാര്‍ അധ്യക്ഷനായി.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/10/2023)
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. സുനിത, ഐ.എം.സി ചെയര്‍മാന്‍ വി. ഗിരീഷ്, വാണിയംകുളം ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ കെ, അഹമ്മദുള്‍ കബീര്‍, നെന്മാറ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ആര്‍. ജയകൃഷ്ണന്‍, ട്രെയിനിങ് ഓഫീസര്‍ പി.എച്ച് രഹ്ന, മലമ്പുഴ ഐ.ടി.ഐ സീനിയര്‍ സൂപ്രണ്ട് എ.ആര്‍ രാജരാജേശ്വരി, പി.ടി.എ പ്രസിഡന്റ് പി.സി സദാനന്ദന്‍, ട്രെയിനീസ് കൗണ്‍സില്‍ കെ. ധനഞ്ജയ്, വൈസ് പ്രിന്‍സിപ്പാള്‍ വി.വി ജനാര്‍ദ്ദനന്‍, സ്റ്റാഫ് സെക്രട്ടറി ടി.ആര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Spectrum 2023-24 has organized a job fair for those who have completed their training from government and private ITIs under the Department of Industrial Training. A. Prabhakaran MLA inaugurated the event. There were 1774 job opportunities in the fair where 38 companies participated from within and outside the state. Palakkad Inspector of Training (in charge) N. Santosh Kumar presided.
District Employment Officer M. Sunitha, IMC Chairman V. Girish, Vaniyamkulam ITI Principal K, Ahmadul Kabir, Nenmara ITI Principal R. Jayakrishnan, Training Officer PH Rahna, Malampuzha ITI Senior Superintendent AR Rajarajeshwari, PTA President PC Sadanandan, Trainees Council K. Dhananjay, Vice Principal VV Janardhanan and Staff Secretary TR Vinod Kumar were present.
Share your comments