1. News

ബാണാസുരയിൽ വിഷുവിന് പായസ മേള

ബാണാസുര ഡാമില്‍ നടക്കുന്ന പുഷ്‌പോത്സത്തില്‍ വിഷുവിനോടനുബന്ധിച്ച് പായസ മേള സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച പായസമേള വരും ദിവസങ്ങളിലും തുടരും.

KJ Staff
ബാണാസുര ഡാമില്‍ നടക്കുന്ന പുഷ്‌പോത്സത്തില്‍ വിഷുവിനോടനുബന്ധിച്ച് പായസ മേള സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച പായസമേള വരും ദിവസങ്ങളിലും തുടരും. വയനാടിന്റെ തനത് വിഭവമായ മുള അരിയാണ് പ്രധാന താരം. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡും മുള അരി പായസത്തിനാണെന്ന് പായസ മേളക്ക് നേതൃത്വം നല്‍കുന്ന പടിഞ്ഞാറത്തറ സ്വദേശി റഷീദ് പറഞ്ഞു. വിഷു ദിനത്തില്‍ അടപ്രദമനടക്കം അഞ്ച് തരം പായസമാണ് ഒരുക്കിയത്.

ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ ചക്ക ഉല്ലന്നക്കൾക്കും ഡിമാൻഡ്  വർദ്ധിച്ചിട്ടുണ്ട്. ഐസ് ക്രീം കഴിക്കുന്നവരിൽ കൂടുതൽ പേരും ആവശ്യപ്പെടുന്നത് ചക്ക ഐസ് ക്രീം ആണ്. ചക്ക പഴത്തിൽ നിന്നുള്ള പൾപ്പ് ഉപയോഗിച്ച ജ്യൂസിനും നല്ല ഡിമാൻഡാണ്. ഇതേ പൾപ്പ് ഉപയോഗിച്ച് ചില ദിവസങ്ങളിൽ ചക്ക പായസവും തയ്യാറാക്കുന്നുണ്ട്. പായസ മേളയിൽ ഇനി താരമാകുന്നത്  ചക്ക പായസായിരിക്കും. 

payasa mela

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബാണാസുര  അണക്കെട്ട് കാണാൻ എത്തുന്ന സഞ്ചാരികൾക്കായി ഹൈഡൽ ടൂറിസം വകുപ്പിന്റെ  നേതൃത്വത്തിൽ ചീരക്കുഴി നേഴ്സറിയുമായി സഹകരിച്ച് നടത്തുന്ന ബാണാസുര പുഷ്പോത്സവം ഇതിനോടകം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. കെ.എസ്.ഇ.ബി.യുടെ ചരിത്രത്തിൽ ആദ്യമായാണ് ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ പുഷ്പമേള നടത്തുന്നത്. പടിഞ്ഞാറത്തറ ഡാമിനോട് ചേർന്ന് മൂന്ന് ഏക്കർ സ്ഥലത്താണ് പുഷ്പ ഉദ്യാനം ഒരുക്കിയിട്ടുള്ളത്. ബാണാസുര ഡാമിനെ  തെക്കേ ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ പ്രധാന ഇടമാക്കി മാറ്റുക എന്നതിനൊപ്പം വരുമാന വർദ്ധനവും കെ.എസ്.ഇ.ബി. ഇതിലൂടെ ലക്ഷ്യം വെക്കുന്നു .ഏപ്രിൽ ഒന്നിന് ആരംഭിച്ച് മെയ് 31-ന് അവസാനിക്കുന്ന പുഷ്പോത്സവത്തിൽ വിഷു ദിവസങ്ങളിലാണ് കൂടുതൽ പേർ എത്തുന്നത് എന്നതിനാലാണ്  ഇതോടനുബന്ധിച്ച് പായസ മേളയും ഒരുക്കിയതെന്ന്  അധികൃതർ പറഞ്ഞു .
English Summary: paayasa mela

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds