1. News

സംസ്ഥാനത്തെ നെല്ലു സംഭരണം പ്രതിസന്ധിയിൽ

സപ്ലൈകോയും മില്ലുടമകളും ധാരണയാകാത്തതുമൂലം സംസ്ഥാനത്തെ നെല്ലു സംഭരണം പ്രതിസന്ധിയിൽ. സഹകരണമേഖലയിലേത് ഉൾപ്പെടെ 5 മില്ലുകൾ മാത്രമാണു സപ്ലൈകോയുമായി നെല്ലെടുക്കാൻ കരാറിലേർപ്പെട്ടത്. അൻപതോളം മില്ലുകളുണ്ടെങ്കിൽ മാത്രമേ സംഭരണം കാര്യക്ഷമമായി നടപ്പാക്കാനാകൂ

KJ Staff
paddy

സപ്ലൈകോയും മില്ലുടമകളും ധാരണയാകാത്തതുമൂലം സംസ്ഥാനത്തെ നെല്ലു സംഭരണം പ്രതിസന്ധിയിൽ. സഹകരണമേഖലയിലേത് ഉൾപ്പെടെ 5 മില്ലുകൾ മാത്രമാണു സപ്ലൈകോയുമായി നെല്ലെടുക്കാൻ കരാറിലേർപ്പെട്ടത്. അൻപതോളം മില്ലുകളുണ്ടെങ്കിൽ മാത്രമേ സംഭരണം കാര്യക്ഷമമായി നടപ്പാക്കാനാകൂ. കിട്ടുന്ന വിലയ്ക്കു പ്രാദേശിക മില്ലുകൾക്കു നെല്ലു വിറ്റ് ഒഴിവാക്കേണ്ട ഗതികേടിലാണു കർഷകർ. 

സപ്ലൈകോ 26.95 രൂപയ്ക്കു നെല്ലെടുക്കുമ്പോൾ 15 മുതൽ 20 രൂപ വരെയാണു പ്രാദേശിക മില്ലുകൾ നൽകുന്നത്. 2018ലെ പ്രളയത്തിൽ നെല്ലു നശിച്ചതിന്റെ ഇൻഷൂറൻസ് തുകയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുക, നെല്ലു കൈകാര്യച്ചെലവ് വർധിപ്പിക്കുക, ഗുണമേന്മയുടെ പേരു പറഞ്ഞു നടപടിയെടുക്കുന്നതു നിർത്തുക എന്നീ ആവശ്യങ്ങളാണ് ഉടമകൾ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഇത് സർക്കാർ അംഗീകരിക്കുന്നില്ല .മഴയുള്ള സാഹചര്യത്തിൽ സംഭരണം ഇനിയും വൈകിയാൽ കർഷകർ പ്രതിസന്ധിയിലാകും.

English Summary: paddy procurement in crisis

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds