1. News

പാലിയംപാടം കതിരണിയുന്നു

ഇരുപത്തഞ്ചു വർഷത്തോളം തരിശു കിടന്ന ചാലക്കുടി നഗരസഭയിലെ പാലിയംപാടം കതിരണിയുന്നു. ചാലക്കുടി പോട്ട ആശ്രമത്തിനു സമീപം തരിശു കിടന്നിരുന്ന 20 ഏക്കറോളം നെൽപാടമാണ് കൃഷിവകുപ്പിന്റെയും കർഷകരുടെയും ശ്രമത്തിൽ നെൽകൃഷി ചെയ്യുന്നത്.

KJ Staff

ഇരുപത്തഞ്ചു വർഷത്തോളം തരിശു കിടന്ന ചാലക്കുടി നഗരസഭയിലെ പാലിയംപാടം കതിരണിയുന്നു. ചാലക്കുടി പോട്ട ആശ്രമത്തിനു സമീപം തരിശു കിടന്നിരുന്ന 20 ഏക്കറോളം നെൽപാടമാണ് കൃഷിവകുപ്പിന്റെയും കർഷകരുടെയും ശ്രമത്തിൽ നെൽകൃഷി ചെയ്യുന്നത്. ചാലക്കുടി നഗരസഭ കഴിഞ്ഞ വർഷത്തിൽ 320 ഏക്കറോളം തരിശു ഭൂമിയിൽ നെൽകൃഷി ചെയ്തു വിജയം കൈവരിച്ചിരുന്നു. ഈ വർഷം സർക്കാരിന്റെ തരിശുരഹിത തൃശൂർ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 150 ഏക്കർകൂടി ഏറ്റെടുതാന് കൃഷി ചെയ്യുന്നത്. മുണ്ടകൻ കൃഷി ആണ് ഇപ്പോൾ ഈ പാടശേഖരങ്ങളിൽ ചെയ്തിട്ടുള്ളത്. പോട്ടച്ചിറ, മോനിപ്പള്ളി, പാലിയം, കാളാഞ്ചിറ, പെരിയച്ചിറ,കുട്ടാടൻ, കാരക്കുളത്തുനാട്‌, കോട്ടാറ്റ്‌, കോരഞ്ചിറ എന്നീ പാടശേഖരങ്ങളിലാണ് കൃഷി ഇറക്കിയിട്ടുള്ളത്, ഡിസംബറോടെ ചാലക്കുടി മട്ട എന്ന പേരിൽ അരി വിപണിയിൽ എത്തിക്കാനാണ് കർഷകരുടെ ശ്രമം. പാലിയം പാടശേഖരത്തിലെ നെൽകൃഷിയുടെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ ഉഷ പരമേശ്വരൻ നിർവഹിച്ചു 20 ഏക്കർ പാടശേഖരത്തിൽ മട്ടത്രിവേണി, ജ്യോതി എന്നെ നെല്ലിനങ്ങളുണ് കൃഷിയിറക്കിയിട്ടുള്ളത്.

English Summary: Paliyapadam thrissur crop yielding

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds