1. News

തലമുറകള്‍ക്കും ജീവജാലകങ്ങള്‍ക്കും തണലേകാന്‍ ഷാജിയുടെ പേപ്പര്‍ പേന

മാനന്തവാടി: തലമുറകള്‍ക്കും ജീവജാലകങ്ങള്‍ക്കും തണലേകാന്‍ വിത്തുകള്‍ നിറച്ച പേനകള്‍. ദേശിയ, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് മാനന്തവാടി വള്ളിയൂര്‍ക്കാവ്, ഇല്ലത്ത് വയല്‍ എളപ്പുപ്പാറ ഷാജിയാണ് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനുമായി വിത്തുകള്‍ നിറച്ച പേപ്പര്‍ പേനയുമായി ശ്രദ്ധേയനാകുന്നത്. അന്യംനിന്നു പോകുന്ന മരവിത്തുകള്‍, ശീതകാല പച്ചക്കറികള്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് പേപ്പര്‍ കൊണ്ട് പേന നിര്‍മ്മിക്കുന്നത്.

KJ Staff

75 ശതമാനം വിത്തുകളും, 25 ശതമാനം മഷിയുമാണ് പേനയില്‍ നിറയ്ക്കുന്നത്. ഉപയോഗിച്ച് കഴിയുമ്പോള്‍ വലിച്ചെറിയുന്ന ശീലം സമൂഹത്തിന് ഉള്ളതിനാല്‍ ഇങ്ങനെ വലിച്ചെറിയുന്ന പേനകളിലെ കടലാസ് ദിവസങ്ങള്‍ക്കകം മണ്ണില്‍ അലിഞ്ഞ് ഇല്ലാതാവുകയും പേനക്കുള്ളിലെ വിത്തുകള്‍ മണ്ണില്‍ മുളച്ച് പൊങ്ങി വൃക്ഷങ്ങളും ചെടികളുമായി മാറുകയും ചെയ്യും. ഇതിലൂടെ നാമറിയാതെ തന്നെ പരിസ്ഥിതി സംരക്ഷണത്തില്‍ നമ്മളും പങ്കാളികളാവുകയാണ് ചെയ്യുന്നത്. 
 
ഇത്തരത്തിലുള്ള 3000 ത്തോളം പേനകള്‍ നിര്‍മ്മിച്ച് ഷാജി വിതരണം ചെയ്ത് കഴിഞ്ഞു. ഇപ്പോള്‍ 2000 ത്തോളം പേനകളുടെ പണി പുരയിലാണ് ഷാജി. ഇന്ന് നമ്മുടെ മണ്ണിലും ജലസ്രോതസുകളും പ്‌ളാസ്റ്റിക് നിറഞ്ഞ് കവിഞ്ഞ് കിടക്കുകയാണ് ഇത്തരം സാഹചര്യത്തില്‍ വലിയ പരിശീലന പരിപാടികള്‍, പരിശീലന ക്ലാസ്സുകള്‍  എന്നിവിടങ്ങളില്‍ പേപ്പര്‍ പേനകള്‍ നല്‍കുന്നതിലൂടെ പ്‌ളാസ്റ്റിക് ഉപയോഗം കുറക്കാന്‍ കഴിയുന്ന തൊടൊപ്പം വൃക്ഷങ്ങളും ചെടികളും വളരുന്നതിനും അതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാകും. പ്രകൃതിക്ക് തണലായി മാറുന്ന തൊടൊപ്പം പരമാവധി ആളുകളെ പ്രകൃതിസംരക്ഷണത്തില്‍ പങ്കാളികളാക്കുക എന്നത് കൂടിയാണ് ഉദ്ദേശിക്കുന്നതെന്ന് ഷാജി പറഞ്ഞു. 
 
പേപ്പര്‍ പേനകളില്‍ വിത്ത് നിറച്ച് കൊണ്ടുള്ള ഈ സംരഭം കേരളത്തില്‍ തന്നെ ആദ്യമായാണെന്നും പറയപ്പെടുന്നുണ്ട്. ഷാജിയുടെ വീടിനോട് ചേര്‍ന്നുള്ള കേദാരം ഫാമിങ്ങ് സ്‌ക്കൂള്‍ സന്ദര്‍ശിക്കുന്നതിനും വിവിധ കൃഷിരീതികളെ കുറിച്ച് മനസ്സിലാക്കുന്നതിനുമായി വിദ്യാര്‍ത്ഥികളും കര്‍ഷകരും ഉള്‍പ്പെടെ നിരവധി ആളുകളാണ് എത്തുന്നത്.
English Summary: Paper Pen an innovation to improve enivironment

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds