1. News

സംസ്ഥാനത്തെ ആദ്യ തരിശുരഹിത മണ്ഡലമായി പാറശ്ശാല

തരിശുരഹിത മിഷന്‍റെ ഭാഗമായി പാറശ്ശാല മണ്ഡലത്തിൽ നടപ്പിലാക്കിയ സമ്പൂർണ തരിശു നിർമാർജന ജൈവ കാർഷിക കർമ്മപദ്ധതിയായ ‘തളിരി’ന്റെ സമ്പൂർണ വിജയ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. സംസ്ഥാനം മുഴുവൻ തരിശുരഹിതമാക്കുക എന്നതിന്റെ ആദ്യ വിജയമാണ് പാറശ്ശാല നിയോജകമണ്ഡലത്തിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Asha Sadasiv
thaliru programme

തരിശുരഹിത മിഷന്‍റെ ഭാഗമായി പാറശ്ശാല മണ്ഡലത്തിൽ നടപ്പിലാക്കിയ സമ്പൂർണ തരിശു നിർമാർജന ജൈവ കാർഷിക കർമ്മപദ്ധതിയായ ‘തളിരി’ന്റെ സമ്പൂർണ വിജയ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. സംസ്ഥാനം മുഴുവൻ തരിശുരഹിതമാക്കുക എന്നതിന്റെ ആദ്യ വിജയമാണ് പാറശ്ശാല നിയോജകമണ്ഡലത്തിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു മണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിൽ വിശദമായ സർവെ നടത്തി കണ്ടെത്തിയ മുഴുവൻ തരിശു ഭൂമിയും കൃഷിഭൂമിയാക്കുവാൻ പദ്ധതിവഴി സാധ്യമായി. വിവിധ സർക്കാർ വകുപ്പുകളുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പദ്ധതി വിജയകരമായി മണ്ഡലത്തിൽ നടപ്പാക്കാനായത്.

കാർഷികരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ സർക്കാരിന് കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷനായിരുന്ന കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞവർഷം ഉത്പാദിപ്പിച്ച 12 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പന്നങ്ങളിൽ 93 ശതമാനത്തിലധികവും വിഷരഹിത പച്ചക്കറിയാണെന്നത് ശ്രദ്ധേയമായതായും അദ്ദേഹം പറഞ്ഞു.

English Summary: Parassala becomes State e first

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds