News

വിലയില്ല , വിപണിയില്ല : വേദനയോടെ കര്‍ഷകനും കച്ചവടക്കാരും

pepper cardamom

വിളവ് കുറഞ്ഞതും ഉത്പന്നങ്ങൾക്ക് വില കിട്ടാതെയും മലഞ്ചരക്ക് മേഖലയില്‍ കര്‍ഷകരും ചെറുകിട കച്ചവടക്കാരും നട്ടംതിരിയുകയാണ്.

കുരുമുളക്

കുരുമുളക് ഉത്പാദനം പ്രളയത്തിനു ശേഷം 25 ശതമാനം കുറഞ്ഞെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് പറയുന്നു. 10,700 ടണ്ണാണ് നഷ്ട്ടം.പ്രളയശേഷം കുരുമുളകുവള്ളികള്‍ വ്യാപകമായി ഉണങ്ങുന്നു. ദ്രുതവാട്ടം ഉള്‍പ്പെടെ രോഗങ്ങളാല്‍ നേരത്തേതന്നെ കൃഷി പ്രതിസന്ധിയിലാണ്. കാലാവസ്ഥാവ്യതിയാനത്തില്‍ പുതിയ ഇനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയി ട്ടിട്ടുണ്ട്. കൂലി കുത്തനെ ഉയര്‍ന്നതും,വിളവെടുക്കാന്‍ ആളെ കിട്ടാനില്ലാത്തതും കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നമാണ് . വയനാട്ടില്‍ 40,000 ഹെക്ടര്‍ വരെയുണ്ടായിരുന്ന കൃഷി ഇപ്പോള്‍ 10,000 ഹെക്ടറില്‍ താഴെയായി. 20,000 ടണ്ണിനുമേലെ ഉത്പാദനമുണ്ടായിരുന്നത് 4000 ടണ്ണില്‍ താഴെയായി. വിലയിടിവിനെത്തുടര്‍ന്ന് പലരും കൃഷിയുപേക്ഷിച്ചു. മറ്റുജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല..2016-17ല്‍ കിലോയ്ക്ക് 700 രൂപ വരെ കിട്ടിയിരുന്നു. ഇപ്പോള്‍ 350 രൂപയാണ് വില. ഇത് കര്‍ഷകരെപ്പോലെത്തന്നെ കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കുന്നു. ശേഖരിച്ചുവെച്ച കുരുമുളക് വില്‍ക്കാനാകുന്നില്ല. അതിനാല്‍, കര്‍ഷകരില്‍നിന്ന് മുളകെടുക്കാന്‍ ഇവര്‍ മടിക്കുന്നു.വിയറ്റ്‌നാമില്‍നിന്ന് ഇറക്കുമതികൂടിയാണ് കുരുമുളകുവില കുത്തനെ കുറയാനിടയാക്കിയത്. അവിടെ ഉത്പാദനം മൂന്നിരട്ടിവരെ കൂടി.കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും ഇറക്കുമതി നിയന്ത്രിക്കാനാകുന്നില്ല. ശ്രീലങ്കയ്ക്കുള്ള ഇളവുമുതലാക്കി, ആ പേരില്‍ വിയറ്റ്‌നാം മുളക് എത്തുന്നുമുണ്ട്.


ജാതി

പ്രളയം തകര്‍ത്ത മറ്റൊരു വിളയാണ് ജാതി. ഹൈറേഞ്ചിലും തൃശ്ശൂര്‍, എറണാകുളം ജില്ലകളിലുംകൃഷി വ്യാപകമായി നശിച്ചു. കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടായി. കൃഷി ഇതുവരെ പഴയ നിലയിലേക്കെത്തിയിട്ടില്ല. വേനല്‍ കടുക്കുന്നത് കൃഷിയെ ബാധിക്കും. കാലാവസ്ഥാവ്യതിയാനവും ജാതിക്കാ ഉത്പാദനം കുറച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്പാദനത്തില്‍ 40 ശതമാനം കുറവുണ്ട്. വിലയും കുറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ജാതിപത്രി കിലോയ്ക്ക് 1800 രൂപ വരെ ലഭിച്ചിരുന്നു. ഇത് പകുതിയില്‍താഴെ മാത്രമാണിപ്പോള്‍.

ഏലം

ഉത്പാദനം കുറഞ്ഞെങ്കിലും ഏലത്തിന് വില കുറഞ്ഞില്ലെന്നത് തെല്ലാശ്വാസമാണ്. അതേസമയം, . വിപണിയില്‍ ഏലം വരവ് പകുതിയായി കുറഞ്ഞു.പ്രളയക്കെടുതി ഇടുക്കിയിലും വയനാട്ടിലുമാണ് ഏലംകൃഷിയെ കൂടുതലായി ബാധിച്ചത്. മേല്‍മണ്ണിലെ ജൈവാംശം കുറഞ്ഞത് വേരിന് കേടുവരുന്ന രോഗങ്ങളാല്‍ വലിയ കൃഷിനാശമുണ്ടായി. കിലോയ്ക്ക് 2000 രൂപ വരെ കിട്ടുന്നുണ്ട്. 2010-11നുശേഷം ലഭിക്കുന്ന ഉയര്‍ന്ന വിലയാണിത്.

അടയ്ക്ക

അടയ്ക്ക വിലയിടിവിന് പ്രധാന കാരണം ആവശ്യക്കാർ കുറഞ്ഞതാണ്. ഓരോ മാസവും വില താഴേക്കാണ്. ക്വിന്റലിന് 5,000 രൂപ വരെ കുറഞ്ഞു. പഴയ അടയ്ക്ക ക്വിന്റലിന്.30,000 രൂപയുണ്ടായിരുന്നത് 25,000-ത്തിലെത്തി.പുതിയതിന് 25,000 രൂപയില്‍നിന്ന് 20,000-ത്തിലേക്കും. പ്രധാന വിപണിയായ ഉത്തരേന്ത്യയില്‍ ആവശ്യം കുറഞ്ഞതും വിലയിടിവിന് കാരണമായിട്ടുണ്ട്.


English Summary: pepper price down

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine