ഹരിത കേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് 

Saturday, 02 December 2017 10:23 AM By KJ KERALA STAFF

ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തന മാര്‍ഗരേഖയനുസരിച്ച് സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും കേരളത്തിന്‍റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുമുള്ള ഫോട്ടോകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേയ്ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. പത്ത് പേര്‍ക്ക് പ്രോത്സാഹനമായി സാക്ഷ്യപത്രം നല്‍കും.

ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. www.contste.haritham.kerala.gov.in എന്ന യു.ആര്‍.എല്‍. വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷയും ഫോട്ടോകളും സ്വീകരിക്കുകയുള്ളൂ. ഹരിതകേരളം മിഷന്‍ വെബ്സൈറ്റിലാണ് ഇതിനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. എട്ട് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡിന് എന്‍ട്രികള്‍ പരിഗണിക്കുന്നത്.  മത്സരാര്‍ഥി തന്നെ എടുത്തതും കേരളം പശ്ചാത്തലമായതുമായ ഫോട്ടോഗ്രാഫുകള്‍ മാത്രമായിരിക്കണം മത്സരത്തിനായി അയയ്ക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍വരെ അയയ്ക്കാം. അവസാന തീയതി ഡിസംബര്‍ ഏഴ്. വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.