നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ച ഈ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം, വിവാഹിതരായ ദമ്പതികൾക്ക് 30 വയസ് മുതൽ പ്രതിമാസം 100 രൂപ വീതം നിക്ഷേപിച്ച് 72,000 രൂപ പെൻഷൻ ഉറപ്പാക്കാം. പ്രധാൻ മന്ത്രി ശ്രാം യോഗി മന്ദൻ യോജന, വ്യാപാരികൾക്കും സ്വയംതൊഴിലാളികൾക്കുമുള്ള ദേശീയ പെൻഷൻ പദ്ധതി എന്നീ പദ്ധതികളാണ് സർക്കാർ കഴിഞ്ഞ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾ. പദ്ധതിയിൽ ചേരുന്നതിന് ഒരാൾക്ക് ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ജൻ ധൻ അക്കൗണ്ട് എന്നിവ ആവശ്യമാണ്.
പെൻഷൻ കണക്കുകൂട്ടൽ
ഒരാൾക്ക് 30 വയസ്സ് പ്രായമുണ്ടെങ്കിൽ, പദ്ധതികളിൽ പ്രതിമാസം 100 രൂപയോളം നിക്ഷേപം നടത്തണം. അങ്ങനെ, ഒരു വർഷത്തിൽ വെറും 1200 രൂപയും. സംഭാവന കാലയളവിൽ 36,000 രൂപയും മാത്രമാണ് സംഭാവന ചെയ്യേണ്ടത്. തുടർന്ന് 60 വർഷം പൂർത്തിയാകുമ്പോൾ പ്രതിവർഷം 36,000 രൂപ പെൻഷനായി ലഭിക്കും. ഇൻഷ്വർ ചെയ്ത വ്യക്തിയുടെ മരണശേഷം തന്റെ പങ്കാളിയ്ക്ക് 50 ശതമാനം പെൻഷൻ ലഭിക്കും, അതായത് പ്രതിമാസം 1500 രൂപ.
വ്യാപാരികൾക്കുള്ള എൻപിഎസ് ഷോപ്പ് കീപ്പർ, റീട്ടെയിൽ വ്യാപാരികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവരുടെ വാർഷിക വിറ്റുവരവ് 1.5 കോടി കവിയാതിരുന്നാൽ ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
#krishijagran #kerala #pmsymy #investment #pmscheme
Share your comments